അപകടകാരികളായ 17 ആപ്പുകളെ ഗൂഗിൾ പ്ലേയ്സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

|

പ്ലേയ്സ്റ്റോറിൽ നിന്നും അപകടകരമായ മാൽവെയർ അപ്ലിക്കേഷനുകൾ ഗൂഗിൾ പതിവായി നീക്കം ചെയ്യുന്നുണ്ട്. ഇത് ഇപ്പോൾ ജോക്കർ മാൽവെയർ ബാധിച്ച 17 അപ്ലിക്കേഷനുകൾ നീക്കം ചെയ്‌തു കഴിഞ്ഞു. ഏറ്റവും പുതിയ ജോക്കർ മാൽവെയർ അപ്ലിക്കേഷനുകൾ 'Zscaler ThreatLabZ' ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ അപ്ലിക്കേഷനുകൾ പതിവായി നിരീക്ഷിക്കുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും ഗൂഗിൾ പ്ലേയ്സ്റ്റോറിൽ നുഴഞ്ഞുകയറാനുള്ള വഴി അത് തന്നെ കണ്ടെത്തുന്നു.

ഗൂഗിൾ പ്ലേയ്സ്റ്റോർ
 

എസ്‌എം‌എസ്, കോൺ‌ടാക്റ്റുകൾ, ഉപകരണ വിവരങ്ങൾ എന്നിവ മോഷ്ടിക്കാനും പ്രീമിയം വയർലെസ് ആപ്ലിക്കേഷൻ പ്രോട്ടോക്കോൾ (വാപ്പ്) സേവനങ്ങൾക്കായി ഉപയോക്താക്കളെ സൈൻ അപ്പ് ചെയ്യിക്കാനും ഈ ആപ്ലിക്കേഷനുകൾക്ക് സാധിക്കുമെന്ന് സ്കളർ സുരക്ഷാ ഗവേഷകൻ വിരാൽ ഗാന്ധി ഒരു ബ്ലോഗിൽ വ്യക്തമാക്കി. കണ്ടെത്തിയ 17 അപ്ലിക്കേഷനുകൾ ഏകദേശം 120,000 തവണ ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്യ്ത് കഴിഞ്ഞിരുന്നു.

ഡൗൺലോഡ് ചെയ്യപ്പെട്ടവയിൽ മിക്കതും സ്കാനർ അപ്ലിക്കേഷനുകളാണ്. ചില മെസ്സേജിങ് അപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റർ ആപ്പുകളും അതിൽ ഉണ്ടായിരുന്നു. ഈ അപ്ലിക്കേഷനുകളെക്കുറിച്ച് ഗൂഗിളിന് അറിവ് ലഭിച്ചുകഴിഞ്ഞാൽ കമ്പനി അവ പ്ലേയ്സ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്നു. ഈ അപ്ലിക്കേഷനുകൾ ഇനി ഡൗൺലോഡുചെയ്യാനാകില്ല. എന്നാൽ, ഈ പറയുവാൻ പോകുന്ന ലിസ്റ്റിൽ വരുന്ന ഏതെങ്കിലും ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക.

മാൽവെയർ ബാധിച്ച 17 അപ്ലിക്കേഷനുകൾ

മാൽവെയർ ബാധിച്ച 17 അപ്ലിക്കേഷനുകൾ

All Good PDF Scanner

Mint Leaf Message-Your Private Message

Unique Keyboard - Fancy Fonts & Free Emoticons

Tangram App Lock

Direct Messenger

Private SMS

One Sentence Translator - Multifunctional Translator

Style Photo Collage

Meticulous Scanner

Desire Translate

Talent Photo Editor - Blur focus

Care Message

Part Message

Paper Doc Scanner

Blue Scanner

Hummingbird PDF Converter - Photo to PDF

All Good PDF Scanner

‘ബ്രെഡ്' വിഭാഗത്തിൽ വരുന്ന മാൽവെയർ അപ്ലിക്കേഷനുകൾ
 

‘ബ്രെഡ്' എന്ന വിഭാഗത്തിൽ വരുന്ന മാൽവെയർ അപ്ലിക്കേഷനുകൾ തരംതിരിക്കുവാനായി ഗൂഗിൾ ഇപ്പോൾ പ്രവർത്തിക്കുകയാണ്. ഗൂഗിളിൻറെ ഈ ശ്രമങ്ങൾക്കിടയിലും പ്ലേയ്സ്റ്റോറിന്റെ സുരക്ഷയെ മറികടക്കാൻ കഴിവുള്ള മറ്റൊരു ജോക്കർ മാൽവെയർ കൂടി ഇപ്പോൾ രൂപം കൊണ്ടിരിക്കുകയാണ്. ഈ വർഷം ആദ്യം, ഗൂഗിൾ മാൽവെയറിനെ കുറിച്ച് അറിയുകയും, ഇതുവരെ 1,700 മാൽവെയർ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യ്തുവെന്നും വ്യക്തമാക്കി. ഈ വർഷം ജോക്കർ മാൽവെയറുള്ള കൂടുതൽ അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അത് നീക്കം ചെയ്യുകയും ചെയ്‌തു.

Most Read Articles
Best Mobiles in India

English summary
Google removes malicious software from the Play Store daily. 17 apps which were infected with the Joker malware have now been deleted. Zscaler ThreatLabZ researchers discovered the new Joker malware software. Although constantly monitored, these apps still find a way to get to the Google Play Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X