ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്

|

ഉപയോക്താക്കളെ കബളിപ്പിക്കാനും അവരുടെ വ്യക്തിഗത വിവരങ്ങൾ വ്യക്തിഗത നേട്ടങ്ങൾക്കായി മോഷ്ടിക്കാനും ഹാക്കർമാർ ഈ ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 8 അപകടകരമായ ഇത്തരം ആപ്പുകൾ ഇപ്പോൾ നിരോധിച്ച് കഴിഞ്ഞു. അതിനാൽ, നിങ്ങളുടെ മൊബൈൽ ഫോണിൽ അവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻതന്നെ നീക്കം ചെയ്യുക. എടുത്തുപറയേണ്ട ഒരു പ്രധാന കാര്യം, ഈ നിരോധിച്ച 8 ആപ്പുകളും ക്രിപ്‌റ്റോകറൻസി മൈനിംഗുമായി ബന്ധപ്പെട്ടതാണ്.

 

ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്

ക്രിപ്‌റ്റോകറൻസി മൈനിങ് ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു, അതാണ് ആൻഡ്രോയ്ഡ് മൊബൈൽ ഉപയോക്താക്കളെ ആക്രമിക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്നത്. ഈ ആപ്പുകൾ ഉപയോഗിച്ച് ഹാക്കർമാർ അപകടകരമായ മാൽവെയറുകളും പരസ്യങ്ങളും അടങ്ങിയ മാൽവെയർ ആപ്പുകൾ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യുന്നു. സെക്യൂരിറ്റി സ്ഥാപനമായ ട്രെൻഡ് മൈക്രോയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, എല്ലാ 8 ആപ്പുകളും ആൻഡ്രോയിഡ് ഉപയോക്താക്കളെ പരസ്യങ്ങൾ കാണിച്ച് ശരാശരി പ്രതിമാസ ഫീസായ 15 ഡോളർ (ഏകദേശം 1,115 രൂപ) ഈടാക്കി വഞ്ചിക്കുന്നു. ഈ ആപ്ലിക്കേഷനുകളിൽ രണ്ടെണ്ണം പണമടച്ചുള്ളതാണെന്ന് ഗവേഷണ വെബ്‌സൈറ്റ് വെളിപ്പെടുത്തി. അതായത് ഉപയോക്താക്കൾ ഈ ആപ്ലിക്കേഷനുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് പണം മുൻകൂറായി നൽകണം.

ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്
 

സുരക്ഷാ സ്ഥാപനം അതിൻറെ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തയുടനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 8 ആപ്പുകളും ഉടനടി നീക്കം ചെയ്തു. പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ഈ ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അവ പല ഉപയോക്താക്കളും ഡൗൺലോഡ് ചെയ്തിരിക്കാം. അതിനാൽ, ഈ 8 ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും നഷ്ടങ്ങൾക്കും നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. നിങ്ങളുടെ സ്മാർട്ഫോണുകളിൽ നിന്നും ഇപ്പോൾ നീക്കം ചെയ്യേണ്ട ഈ 8 ആപ്പുകൾ ഈ പറയുന്നവയാണ്.

ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡേയ്‌സ് സെയിൽ

ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്
 • ബിറ്റ്ഫണ്ടസ് - ക്രിപ്റ്റോ ക്ലൗഡ് മൈനിംഗ്
 • ബിറ്റ്കോയിൻ മൈനർ - ക്ലൗഡ് മൈനിംഗ്
 • ബിറ്റ്കോയിൻ (ബിടിസി) - പൂൾ മൈനിങ് ക്‌ളൗഡ്‌ വാലറ്റ്
 • ക്രിപ്റ്റോ ഹോളിക്ക് - ബിറ്റ്കോയിൻ ക്ലൗഡ് മൈനിംഗ്
 • ഡെയിലി ബിറ്റ്കോയിൻ റിവാർഡ്സ് - ക്ലൗഡ് ബേസ്‌ഡ് മൈനിംഗ് സിസ്റ്റം
 • ബിറ്റ്കോയിൻ 2021
 • മൈൻബിറ്റ് പ്രോ - ക്രിപ്റ്റോ ക്ലൗഡ് മൈനിംഗ് & ബിടിസി മൈനർ
 • എത്തറീയം (ഇടിഎച്ച്) - പൂൾ മൈനിംഗ് ക്ലൗഡ്
 • ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്

  120-ലധികം വ്യാജ ക്രിപ്‌റ്റോകറൻസി മൈനിംഗ് ആപ്പുകൾ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു. "ക്രിപ്‌റ്റോ കറൻസി മൈനിങ് കപ്പാസിറ്റി ഇല്ലാത്തതും ആപ്പിലെ പരസ്യങ്ങൾ കാണിച്ച് ഉപയോക്താക്കളെ ശരിക്കും കുഴപ്പത്തിലാക്കുന്ന ഈ ആപ്പുകൾ 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ ആഗോളതലത്തിൽ 4,500-ലധികം ഉപയോക്താക്കളെ ബാധിച്ചു," റിപ്പോർട്ടിൽ പറയുന്നു.

  റിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കുംറിയൽ‌മി ജിടി 5 ജി സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഓഗസ്റ്റ് 25 ന് നടക്കും

Most Read Articles
Best Mobiles in India

English summary
Eight such dangerous apps have now been banned in the Google Play Store as hackers use these apps to deceive users and steal their personal information for personal gain.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X