കാണാതായ ഫോണുകൾ കണ്ടെത്താൻ കേന്ദ്ര സർക്കാരിൻറെ പോർട്ടൽ

|

കാണാതായ ഫോണുകൾ ട്രാക്ക് ചെയ്യാൻ സംവിധാനമൊരുക്കുകയാണ് കേന്ദ്രസർക്കാർ. സെൻട്രൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി രജിസ്റ്റർ (CEIR) എന്ന പോർട്ടലിലൂടെ ഇനി കാണാതായതും മോഷ്ടിക്കപ്പെട്ടതുമായ ഫോണുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും. മഹാരാഷ്ട്രയിൽ പരിക്ഷണാടിസ്ഥാനത്തിൽ എത്തുന്ന സംവിധാനം പിന്നീട് രാജ്യത്താകമാനം വ്യാപിപിക്കും. സെപ്റ്റംബർ 13 മുതൽ എല്ലാ സംസ്ഥാനങ്ങളിലുള്ളവർക്കും പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

ഇൻറർനാഷണൽ മൊബൈൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി
 

ഫോൺ നഷ്ടപ്പെട്ട ആളുകൾക്ക് നഷ്ടമായ ഫോണിൻറെ ഇൻറർനാഷണൽ മൊബൈൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി (IMEI) നമ്പർ ഉപയോഗിച്ച് ഡിഒട്ടിയിൽ പരാതി രജിസ്റ്റർ ചെയ്യാം. ഇതിനായി 14422 എന്ന ഹെൽപ്പ്ലൈൻ നമ്പരിലേക്കാണ് വിളിക്കേണ്ടത്. ഡിഒട്ടി നിങ്ങളുടെ IMEI നമ്പർ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ആ ഫോണിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ഇതേ IMEI നമ്പരിലെ ഫോണിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ നിങ്ങളുടെ സെൽഫോൺ ഓപ്പറേറ്റർക്ക് സാധിക്കുന്നുണ്ടോയെന്നും ഡിഒട്ടി പരിശോധിക്കും.

സെൻട്രൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി രജിസ്റ്റർ

സെൻട്രൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി രജിസ്റ്റർ ലോകത്തെമ്പാടുമുള്ള ഫേക്ക് ഡിവൈസുകളെ ട്രാക്ക് ചെയ്യാനും സഹായിക്കും. ഇതിനായി GSMAയുടെ ലോകത്താകമാനമുള്ള IMEI ഡാറ്റാബേസ് പരിശോധിക്കുകയും കാണാതായ ഡിവൈസുകളുമായി താരതമ്യം ചെയ്ത് പരിശോധിക്കുകയും ചെയ്യും. കാണാതായതോ മോഷണം പോയതോ ആയ ഡിവൈസുകൾ ആരെങ്കിലും ഉപയോഗിക്കുന്നതായി കണ്ടാൽ ടെലിക്കോം ഓപ്പറേറ്റർ ഉപയോഗിക്കുന്ന ആളെ കണ്ടെത്തുകയും ഉടനെ പൊലീസിനെ അറിയിക്കുകയും ചെയ്യും.

ടെലിക്കോം ഓപ്പറേറ്റർമാരുട സഹായവും

റിപ്പോർട്ടുകൾ പ്രകാരം ടെലിക്കോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎൽ, റിലൈൻസ് ജിയോ, ഭാരതി എയർടെൽ. വോഡാഫോൺ എന്നിവ കാണാതായ ഡിവൈസുകളെ കണ്ടെത്താൻ ഡിഒട്ടിയെ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. കാണാതായതോ മോഷണം പോയതോ ആയ ഡിവൈസുകൾ കണ്ടെത്താൻ സഹായിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും നിങ്ങളുടെ ഡിവൈസുകൾ മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്തവിധം ഉപയോഗശൂന്യമാക്കാൻ ഇതിന് സാധിക്കും.

IMEI നമ്പർ ഉപയോഗിച്ച് ട്രാക്കിങ്
 

മൊബൈൽ നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ പരാതികൾ ഇന്ന് ധാരാളം ലഭിക്കുന്നുണ്ട്. പലപ്പോഴും രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് പോലും ഉപയോഗിക്കപ്പെടുന്നത് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ട ഫോണുകളാണ്. IMEI നമ്പരില്ലാത്ത ചൈനീസ് നിർമ്മിത ഫോണുകൾ സർക്കാർ നിരോധിക്കുകയും ഇത്തരം ഫോണുകളിൽ നെറ്റ്വർക്ക് ലഭ്യമല്ലാതാക്കി ഉപയോഗശൂന്യമാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം പല സംഭവങ്ങളിലും ഫോണിൻറെ IMEI നമ്പർ ഉപയോഗിച്ച് ട്രാക്കിങ് അടക്കമുള്ള കാര്യങ്ങൾ പൊലിസ് ചെയ്യാറുണ്ട്.

ഫോൺ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്

നഷ്ടപ്പെട്ട ഫോണുകൾ തിരികെ ലഭിക്കുന്നതിനേക്കാൾ അവയിലെ ഡാറ്റയും മറ്റും മറ്റൊരാളുടെ കൈയ്യിലെത്തുന്നതും ഫോൺ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമാണ് പലരുടെയും പേടി. ഇത്തരം പേടി അവസാനിപ്പിക്കാനായി CEIRന് സാധിക്കും. പരിക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം കഴിഞ്ഞ് എല്ലാവർക്കും സേവനം ലഭ്യമാക്കുന്നതോടെ കൂടുതൽ അപ്ഡേറ്റുകളും ഫീച്ചറുകളും സേവനങ്ങളും പോർട്ടലിൽ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
The central Government of India has launched its new portal called Central Equipment Identity Register (CEIR), using which you can track your lost or stolen phones. The test to recover phones will commence in Maharashtra. And, the users who have lost their handsets can file complaints in the state itself, effective from September 13.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X