ഗൂഗിൾ പ്രളയ പ്രവചന സംവിധാനം ഇന്ത്യയിലെ കൂടുതൽ ഇടങ്ങളിലേക്ക്

|

ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തിൽ പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക പ്രവചന പദ്ധതി കൂടുതൽ വ്യാപിപിക്കുന്നു. പ്രോഗ്രാമിൻറെ പരിധിയിൽ വരുന്ന സ്ഥല പരിധിയിൽ 12 മടങ്ങ് വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ പ്രോജക്ട് ആരംഭിച്ച പാറ്റ്നയും പരിസരവും കൂടാതെ ഭാഗൽപുർ, ഗോൾപ്പാറ, ഗുവാഹട്ടി എന്നിവയുടെ പരിസരപ്രദേശങ്ങളിലും ഇനിമുതൽ ഗൂഗിൾ പ്രളയ പ്രവചന സംവിധാനം പ്രവർത്തിക്കും.

വെള്ളപ്പൊക്ക പ്രവചന പ്രോഗ്രാം
 

ഈ മൺസൂൺ സീസണിൽ ഗൂഗിളിൻറെ ഇന്ത്യയിലെ വെള്ളപ്പൊക്ക പ്രവചന പ്രോഗ്രാം 800,000 അലേർട്ടുകൾ നൽകിയിട്ടുണ്ട്. ഇത് ദശലക്ഷക്കണക്കിന് ആളുകളെയാണ് സഹായിച്ചിട്ടുള്ളത്. അലേർട്ടുകളിൽ 90 ശതമാനവും കൃത്യമായിരുന്നുവെന്നും ഗൂഗിൾ അധികൃതർ വ്യക്തമാക്കി. പ്രോഗ്രം എങ്ങനെ കൂടുതൽ വിപുലീകരിക്കാമെന്നും ആളുകളെ എങ്ങനെ മികച്ച രീതിയിൽ സഹായിക്കാമെന്നുമുള്ള ചിന്തയോടെയാണ് കമ്പനിയുടെ ഈ പ്രോഗ്രാം പ്രവർത്തിക്കുന്നതെന്നും പ്രളയമുന്നറിയിപ്പുകൾ നേരത്തെ നൽകുന്നതിലൂടെ അപകടത്തിൻറെ ആഴം വളരെയേറെ കുറയ്ക്കാനാകുമെന്നും ഗൂഗിൾ വൃത്തങ്ങൾ അറിയിച്ചു.

ഡാറ്റ ശേഖരണം

പ്രളയ പ്രവചന പ്രോജക്ടുകൾ കൃത്യമായി പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി ഓരോ പ്രദേശത്തും തത്സമയം എന്താണ് സംഭവിക്കുന്നതെന്ന് ഗൂഗിളിന് അറിയേണ്ടതുണ്ട്. ഇതിനുവേണ്ടി സമയബന്ധിതമായി കൃത്യവുമായ വിവരങ്ങൾ ലഭിക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയാണ് കമ്പനി ആശ്രയിക്കുന്നത്. ഗൂഗിളിന് വിവരങ്ങൾ കൈമാറുന്ന ആദ്യത്തെ സർക്കാർ ഏജൻസി ഇന്ത്യൻ സെൻട്രൽ വാട്ടർ കമ്മീഷനാണ് (സിഡബ്ല്യുസി). ഇന്ത്യയിലുടനീളം ആയിരത്തിലധികം സ്ട്രീം ഗേജുകളിൽ നിന്ന് ഓരോ മണിക്കൂറിലും ജലനിരപ്പ് അളന്ന് ഗൂഗിൾ ഡാറ്റ ശേഖരിക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ്

വെള്ളപ്പൊക്കം പ്രവചിക്കാൻ വേണ്ടി ഒരു പ്രദേശത്തെ എലവേഷൻ, ടെറൈൻ ഡാറ്റ എന്നിവയുമായി ചേർത്ത് വെള്ളത്തിൻറെ ഡാറ്റ പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഡാറ്റകളിലൂടെ "ഹൈഡ്രോളിക് മോഡലിംഗ്" സൃഷ്ടിക്കുന്നു. ഗൂഗിൾ തങ്ങളുലടെ പക്കലുള്ള ഡാറ്റയിലെ പാറ്റേണുകൾ തിരയുന്നതും പ്രവചനങ്ങൾ നടത്തുന്നതും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ്.

സർക്കാർ സംവിധനങ്ങൾക്ക് സഹായങ്ങൾ
 

ദുരന്തനിവാരണത്തിലും അലേർട്ടുകളിലും ഗൂഗിൾ സുപ്രധാന ഇടപെടലുകളാണ് നടത്തുന്നത്. ഇപ്പോൾ ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സർക്കാർ സംവിധനങ്ങൾക്ക് വേണ്ട സഹായങ്ങൾ ഒരുക്കുകയാണ് കമ്പനി ചെയ്യുന്നത്. പാരിസ്ഥിതിക, അടിയന്തിര അലേർട്ടുകൾക്കായി പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഗൂഗിളിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ടുകൾ. വരാൻ പോകുന്ന ദുരന്തത്തെ അത് ബാധിച്ചേക്കാവുന്ന ആളുകളെ അറിയിക്കുകയാണ് തല്കാലം കമ്പനി ഉദ്ദേശിക്കുന്നതെന്നും ഒരു ഒറ്റപ്പെട്ട ആപ്ലിക്കേഷനിലൂടെ ഇത് മികച്ച രീതിയിൽ ചെയ്യാനാകുമെന്ന് ഗൂഗിൾ വിശ്വസിക്കുന്നതുവരെ, അത്തരം ഒരു ആപ്ലിക്കേഷൻ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നില്ലെന്നും ഗൂഗിൾ അധികൃതർ അറിയിച്ചു.

പൂർണമായി പ്രവർത്തനക്ഷമമല്ല

ഇപ്പോൾ അടിയന്തിര അലേർട്ടുകൾ സഹായം ആവശ്യമുള്ള ആളുകളിലേക്ക് എത്തിക്കാനുള്ള മികച്ച മാർഗം എസ്എംഎസ് അല്ലെങ്കിൽ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഗൂഗിൾ സെർച്ച് പോലുള്ള സേവനങ്ങളാണെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. ഗൂഗിളിൻറെ പ്രളയ പ്രവചന പ്രവർത്തനം ഇപ്പോഴും അടിസ്ഥാനപരമായി ഗവേഷണ ഘട്ടത്തിലാണെന്നും പൂർണമായി പ്രവർത്തനക്ഷമമല്ലെന്നും ഗൂഗിൾ വൃത്തങ്ങൾ വ്യക്തമാക്കി. മറ്റ് ഗവേഷകർക്കും ഹൈഡ്രോളജിസ്റ്റുകൾക്കും ഗൂഗിളിൻറെ ഈ സംവിധാനം ഉപയോഗപ്രദമാകുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.

സർക്കാർ ഗൂഗിളിനോട് ആവശ്യപ്പെട്ടു

ഗൂഗിൾ കാമ്പസ് മൗണ്ടൻ വ്യൂ സന്ദർശിച്ചപ്പോൾ സിഇഒ സുന്ദർ പിച്ചൈയോടും കമ്പനിയുടെ എഞ്ചിനീയർമാരോടും മികച്ച കാലാവസ്ഥാ പ്രവചനം നടത്താൻ ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെപ്റ്റംബർ 19 ന് ഗൂഗിൾ ഫോർ ഇന്ത്യ പരിപാടിയിൽ വച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. കാലാവസ്ഥാ പ്രവചന സംവിധാനങ്ങളെ കൂടുതൽ പ്രാദേശികമായികൂടി ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ വികസിപ്പിക്കണമെന്ന് സർക്കാർ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ജില്ല അടിസ്ഥാനത്തിലും മറ്റും മഴയടക്കമുള്ളവ പ്രവചിക്കാനായാൽ അത് കർഷകരെയടക്കം സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്.

കേരളമടക്കമുള്ള പ്രദേശങ്ങൾക്ക് സഹായമാവാൻ

മികച്ച രീതിയിൽ പ്രളയം പ്രവചിക്കുന്ന ഗൂഗിൾ സംവിധാനങ്ങൾ രാജ്യത്തിൻറെ മറ്റ് ഇടങ്ങലിലേക്ക് വ്യാപിപിക്കുന്നതിനൊപ്പം കേരളമടക്കമുള്ള പ്രദേശങ്ങളിലെ മഴയെയും മൊത്തത്തിലൂള്ള കാലാവസ്ഥയെയും പ്രവചിക്കാൻ സാധിക്കുന്ന വിധത്തിൽ സംവിധാനങ്ങൾ ഗൂഗിൾ വികസിപ്പിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Google started talking about its AI-driven flood prediction program in India in May this year when company's Jeff Dean took to the stage at the Google IO and revealed some details. Now it has revealed that area covered under the program has been greatly expanded -- 12 times to be precise -- and not only covers the region around Patna where the pilot project started but also areas around Bhagalpur, Goalpara and Guwahati.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X