ജപ്പാനിലെ അത്ഭുതപ്പെടുത്തുന്ന 60 അടി ഉയരമുള്ള റോബോട്ടിനെ നിങ്ങൾക്ക് പരിചയപ്പെടാം

|

ഫ്യൂച്ചറിസ്റ്റ് അവതാർ എക്സ് ലാബ് മുതൽ റെസ്റ്റോറന്റുകളിലെ ഡ്രോൺ സെർവറുകൾ വരെ ജപ്പാനിലെ പല പ്രദേശങ്ങളും റോബോട്ടിക് മേഖലയെ പൂർണ്ണമായും കൈനീട്ടി സ്വീകരിച്ചു. എന്നാൽ, രാജ്യത്തെ ഏറ്റവും ഈ പുതിയ സാങ്കേതിക നേട്ടം ഒരുപക്ഷേ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതായിരിക്കും. 2020 ജനുവരി മുതൽ ഗുണ്ടം ഫാക്ടറി യോകോഹാമ ലോകത്തിലെ ഏറ്റവും വലിയ റോബോട്ട് നിർമ്മിക്കുന്നു. 60 അടി (18 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഭീമാകാരമായ യന്ത്രം ടോക്കിയോയ്ക്ക് തൊട്ട് തെക്ക് യോകോഹാമ തുറമുഖത്ത് നിർമ്മാണത്തിലാണ്.

ഗുണ്ടം റോബോട്ട്
 

ലോകമെമ്പാടുമുള്ള വിവിധ നിർമാണ പദ്ധതികളുടെ പുരോഗതി കൊറോണ കാരണം നിർത്തി വച്ചിട്ടുണ്ടെങ്കിലും, ഗുണ്ടം റോബോട്ട് പൂർത്തീകരിക്കുന്നതിനായിയുള്ള ചുവടുകൾ ഇപ്പോഴും അക്ഷരാർത്ഥത്തിൽ പ്രവർത്തനത്തിലാണ്. 2020 ഒക്ടോബറിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി എഞ്ചിനീയർമാർ അടുത്തിടെ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ അതിമനോഹരമായ ഒരു യന്ത്രമനുഷ്യൻ കാലുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതായി കാണിക്കുന്നു.

നിങ്ങളിൽ ഗുണ്ടം റോബോട്ട് പരിചിതമല്ലാത്തവർക്ക് അറിയുവാനായി ഇത് യോഷിയുകി ടോമിനോയും സൺ‌റൈസും സൃഷ്ടിച്ച ഒരു ജാപ്പനീസ് സയൻസ് ഫിക്ഷൻ ഫ്രാഞ്ചൈസിയുടെ ജനപ്രിയ സാങ്കൽപ്പിക കഥാപാത്രമാണ്. 1979 ൽ മൊബൈൽ സ്യൂട്ട് ഗുണ്ടം എന്ന ടിവി ഷോയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം, ഗുണ്ടം 50 ലധികം ടിവി സീരീസുകളിലും സിനിമകളിലും വീഡിയോ ഗെയിമുകളിലും മംഗയിലും പ്രത്യക്ഷപ്പെട്ടു.

ഗാഡ്‌ജെറ്റുകൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ഓഫറുകൾ ലഭ്യമാക്കി വിജയ് സെയിൽ റിപ്പബ്ലിക് സെയിൽ 2021

മൈക്കൽ ഓവർസ്ട്രീറ്റ് അപ്‌ലോഡ് ചെയ്ത വീഡിയോ ഗുണ്ടം ഫാക്ടറി യോകോഹാമ എഞ്ചിനീയർമാരെ ഒരു ക്രെയിനിൽ കാണിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ഗുണ്ടം റോബോട്ടിൻറെ വിവിധ ഭാഗങ്ങൾ ട്വീക്ക് ചെയ്യുകയും അത് എങ്ങനെ നീങ്ങുന്നുവെന്ന് പരിശോധിക്കുന്നു. സൂപ്പർവൈലൻ‌മാരോട് പോരാടാൻ ഇത് ഇതുവരെ തയാറായിട്ടില്ലെങ്കിലും ഇപ്പോൾ പൂർ‌ത്തിയാക്കുന്നതിനുള്ള തത്രപ്പാടിലാണ്. പൂർത്തിയായാൽ, ഇത് ശരിക്കും ഒരു അത്ഭുതമുളവാക്കുന്ന കാഴ്ച്ചയായിരിക്കും. വ്യക്തമായ വിരലുകൾ, 24 ഡിഗ്രി ഫ്രീഡം (അതിന് നടക്കാൻ കഴിയും എന്നർത്ഥം), 25 ടൺ വരെ ഭാരം താങ്ങാനുള്ള കഴിവ് എന്നിവ ഈ യന്ത്രമനുഷ്യൻറെ സവിശേഷതകളിൽ ഉൾപ്പെടും.

ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ് നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

Most Read Articles
Best Mobiles in India

English summary
Many areas of Japan have completely embraced the realm of robotics, from the futuristic Avatar X Lab to drone servers in restaurants. The latest technological feat of the world, however, is perhaps its best yet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X