എച്ച്ബിഒ മാക്സ് ഇന്ത്യയിലേക്ക്, സബ്ക്രിപ്ഷൻ പായ്ക്കുകളുടെ വില 69 രൂപ മുതൽ

|

ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയ്ക്ക് വെല്ലുവിളിയാവാൻ എച്ച്ബിഒ മാക്സ് വരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തരായ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് എച്ച്ബിഒ. എച്ച്ബിഒ കണ്ടന്റ്കൾക്ക് മറ്റ് രാജ്യങ്ങളിലുള്ളത് പോലെ ആരാധകർ ഇന്ത്യയിലും ഉണ്ട്. രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ ആധിപത്യം നേടാനും ഈ ജനപ്രീതി എച്ച്ബിഒ മാക്സിനെ സഹായിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യം എച്ച്ബിഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

 

എച്ച്ബിഒ

തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയിലും കമ്പനി ഇതിനകം മാനേജിംഗ് ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ കമ്പനി മൂന്ന് പ്രതിമാസ പ്ലാനുകളും രണ്ട് വാർഷിക പാക്കുകളും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്ലാനുകൾ തന്നെ ഏറെ ആകർഷകമാണെന്നാണ് സൂചനകൾ, അഞ്ച് പായ്ക്കുകളും മറ്റ് ഒടിടി പ്ലാറ്റ്ഫോണുകൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. 69 രൂപ മുതലായിരിക്കും എച്ച്ബിഒ മാക്സിന്റെ ഇന്ത്യയിലെ സബ്ക്രിപ്ഷൻ പായ്ക്കുകൾ ആരംഭിക്കുക. ഇതൊരു പ്രതിമാസ പ്ലാൻ ആയിരിക്കും.

പ്രതീക്ഷിക്കുന്ന പ്രതിമാസ പ്ലാനുകൾ

പ്രതീക്ഷിക്കുന്ന പ്രതിമാസ പ്ലാനുകൾ

വൻകിട ടൈറ്റിലുകളിൽ നിന്നും കണ്ടന്റുകൾ നൽകുന്നതിൽ പ്രശസ്തരായ എച്ച്ബിഒ മാക്സ് മൂന്ന് പ്രതിമാസ പ്ലാനുകളാണ് നൽകുന്നത്. ഇവ ആഡ് സപ്പോർട്ടഡ്, മൊബൈൽ, സ്റ്റാൻഡേർഡ് എന്നിവയായിരിക്കും. ഇതിൽ ആഡ് സപ്പോർട്ടഡ് പ്ലാനിന്റെ വിലയാണ് 69 രൂപ. മൊബൈൽ പായ്ക്കിന് 139 രൂപയാണ് വില വരുന്നത് എന്നും സ്റ്റാൻഡേർഡ് പ്ലാനിന് 329 രൂപ വില വരുമെന്നും ഒൺടെക് റിപ്പോർട്ട് ചെയ്യുന്നു. ആഡ് സപ്പോർട്ടുള്ള പ്ലാൻ എസ്ഡി റസലൂഷനിലുള്ള കണ്ടന്റുകൾ രണ്ട് ഡിവൈസുകളിൽ ആക്സസ് ചെയ്യാൻ സഹായിക്കുന്നു. ഈ 69 രൂപ പ്ലാനിലൂടെ സീരിസുകളിലെ സീസൺ അവസാനിച്ച ശേഷമുള്ള എല്ലാ എപ്പിസോഡുകളും ലഭ്യമാകും.

ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കുംഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കും

മൊബൈൽ പ്ലാൻ
 

എച്ച്ബിഒ മാക്സിന്റെ മൊബൈൽ പ്ലാൻ ഒരൊറ്റ ഡിവൈസിൽ (മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ്) മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു. എസ്ഡി റസലൂഷനിൽ പരസ്യങ്ങളില്ലാതെ കണ്ടന്റ് ആസ്വദിക്കാം എന്നതാണ് ഈ പ്ലാനിന്റെ ഗുണം. എപ്പിസോഡുകൾ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ലഭ്യമാകും. അതേസമയം 329 രൂപ വിലയുള്ള സ്റ്റാൻഡേർഡ് പ്ലാൻ മൂന്ന് ഡിവൈസുകളിൽ 4കെ റെസല്യൂഷനിൽ കണ്ടന്റ് നൽകുന്നു. എല്ലാ എപ്പിസോഡുകളും സിനിമകളും വരുന്ന അവസരത്തിൽ തന്നെ ഇതിലൂടെ ലഭ്യമാകും.

പ്രതീക്ഷിക്കുന്ന വാർഷിക പദ്ധതികൾ

പ്രതീക്ഷിക്കുന്ന വാർഷിക പദ്ധതികൾ

എച്ച്ബിഒ മാക്സ് ഇന്ത്യയിൽ രണ്ട് വാർഷിക പ്ലാനുകൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ പ്ലാനുകൾക്ക് 1.001 രൂപ, 1,974 രൂപ എന്നിങ്ങനെയായിരിക്കും വില. എങ്കിലും ഈ വാർഷിക പ്ലാനുകൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഇന്ത്യയിൽ എത്തുമ്പോൾ എച്ച്ബിഒ മാക്സ് ഒരു കോ-വ്യൂയിങ് എക്സ്പീരിയൻസ്, കുട്ടികൾക്കായുള്ള പ്രൊഫൈലുകൾ, 4കെ റെസല്യൂഷൻ, ഡോൾബി അറ്റ്മോസ് സൗണ്ട്, ലോക്കലൈസേഷൻ, പേഴ്സണലൈസ്ഡ് ഹോം സ്ക്രീൻ എന്നിവ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമകളും സീരിസുകളും

എച്ച്ബിഒ മാക്സ് സിനിമകളും സീരിസുകളും ഒറിജിനലുകളും നൽകുന്നുണ്ട്. വെസ്റ്റ് വേൾഡ്, ഗെയിം ഓഫ് ത്രോൺസ്, ഹാരി പോട്ടർ സീരീസ്, ഇൻസെപ്ഷൻ, മാട്രിക്സ്, ബാറ്റ്മാൻ പ്ലസ്, ഫ്രണ്ട്സ്, ദി ബിഗ് ബാങ് തിയറി തുടങ്ങിയ മികച്ച ഷോകൾ എച്ച്ബിഒയുടെ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇവ കൂടാതെ എച്ച്ബിഒ മാക്സ് ബോളിവുഡിൽ നിന്നുള്ള കണ്ടന്റുകളും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിൽ കപൂർ, ആലിയ ഭട്ട്, സെയ്ഫ് അലി ഖാൻ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ അഭിനയിച്ച സിനിമകളും എച്ച്ബിഒ തങ്ങളുടെ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാംഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാം

എച്ച്ബിഒ മാക്സ് ഇന്ത്യയിൽ എത്തുമോ

ഇന്ത്യയിൽ സേവനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് എച്ച്ബിഒ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും എച്ച്ബിഒ മാക്സ് ഇന്ത്യയിൽ സേവനം ആരംഭിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ നൽകുന്ന പ്രതീക്ഷ. ഇന്ത്യ മികച്ചൊരു ഒടിടി വിപണിയായതിനാലും ഗെയിം ഓഫ് ത്രോൺസ് അടക്കമുള്ള സീരിസുകൾക്ക് ഇന്ത്യയിൽ ധാരാളം ആരാധകർ ഉള്ളതിനാലും രാജ്യത്ത് എച്ച്ബിഒ മാക്സിന് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
HBO Max, one of the most powerful OTT platforms in the world, is coming to India. HBO Max is expected to launch in the country with subscription plans starting from Rs 69.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X