ഇന്ത്യയിലെ വൺപ്ലസ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നേടാം

|

വൺപ്ലസ് ഇന്ത്യയിലെ ചില പഴയ വൺപ്ലസ് മൊബൈൽ ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. റെഡ്ഡിറ്റ് ത്രെഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവ് വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, കൂടാതെ ഇന്ത്യയിലെ വൺപ്ലസ് 6 ടി ഉപയോക്താക്കൾക്ക് സൗജന്യമായി ബാറ്ററി റീപ്ലേസ്മെന്റ് ചെയ്യ്തുകൊടുക്കുന്നു. സൗജന്യ ബാറ്ററി റീപ്ലേസ്മെന്റ് ഓഫർ നൽകുന്ന പ്രക്രിയ വളരെ ലളിതമാണ്.

 

ഇന്ത്യയിലെ വൺപ്ലസ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നേടാം

വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി എന്നിവയുടെ സൗജന്യ ബാറ്ററി റീപ്ലേസ്മെൻറ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണിക്കൂലി മാത്രം നൽകിയാൽ മതിയാകും. ത്രെഡ് അനുസരിച്ച്, ഒരു ഉപയോക്താവിൻറെ വൺപ്ലസ് 5 ടിയുടെ പണിക്കൂലി വെറും 473 രൂപയാണ്. ഔദ്യോഗിക വൺപ്ലസ് സ്റ്റോറിൽ നിന്നും മാത്രമായി ഉപഭോക്താക്കൾക്ക് ഈ സൗജന്യ ബാറ്ററി റീപ്ലേസ്മെന്റ് സൗകര്യം ലഭ്യമാണ്.

ഇന്ത്യയിലെ വൺപ്ലസ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നേടാം

വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി ഉപയോക്താക്കൾക്ക് സൗജന്യമായി ബാറ്ററി റീപ്ലേസ്മെന്റ് നൽകുന്നതിന് പിന്നിലെ കാരണം കമ്പനിക്ക് ഈ മോഡലുകൾക്കായുള്ള ധാരാളം ഉപയോഗിക്കാത്ത സ്പെയർ ബാറ്ററികൾ കൈയിൽ ഉള്ളതുകൊണ്ടാണ്. കൂടാതെ, ഈ മോഡലുകൾ വളരെ പഴയതായതിനാൽ ഇപ്പോൾ ഈ ബാറ്ററികൾക്ക് വലിയ ഡിമാൻഡ് ലഭിക്കുന്നില്ല എന്നാണ് വൺപ്ലസ് അഭിപ്രായപ്പെടുന്നത്. വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി എന്നിവയുൾപ്പെടെ എല്ലാ യോഗ്യതയുള്ള മോഡലുകളും ഇപ്പോൾ വളരെ പഴയതായതിനാൽ ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ കമ്പനി നിർദ്ദേശിക്കുന്നു.

ഇന്ത്യയിലെ വൺപ്ലസ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നേടാം
 

ബാറ്ററി റീപ്ലേസ്മെന്റിനായി നിങ്ങൾക്ക് ഔദ്യോഗിക സ്റ്റോർ സന്ദർശിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഈ സേവനം ഓൺലൈൻ വഴി പൂർത്തിയാക്കാൻ ഒരു വഴിയുണ്ട്. നിങ്ങൾ ഇവിടെ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാറ്ററി റീപ്ലേസ്മെന്റ് സേവനം ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ, ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിനായി ഓൺലൈൻ സേവനം ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് ഈ സൗജന്യ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയില്ല എന്ന കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്.

വൺപ്ലസ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നേടുവാൻ ക്ലിക്ക് ചെയ്യുക

വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി സ്മാർട്ഫോണുകളുടെ ബാറ്ററി വിശദാംശങ്ങൾ

വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി സ്മാർട്ഫോണുകളുടെ ബാറ്ററി വിശദാംശങ്ങൾ

  • 3000 എംഎഎച്ച് ബാറ്ററിയുമായി 2016 ജൂണിൽ വൺപ്ലസ് 3 ഇന്ത്യയിൽ അവതരിപ്പിച്ചു.
  • 2016 ഡിസംബറിൽ 3400 എംഎഎച്ച് ബാറ്ററിയുമായി വൺപ്ലസ് 3 ടി അവതരിപ്പിച്ചു.
  • 2017 ജൂണിൽ 3300 എംഎഎച്ച് ബാറ്ററിയുമായി വൺപ്ലസ് 5 അവതരിപ്പിച്ചു.
  • 2017 നവംബറിൽ 3300 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 5 ടിയിൽ ഉള്ളത്.
  • വൺപ്ലസ് 6, വൺപ്ലസ് 6 ടി എന്നിവയിൽ 2018 മെയ് മാസത്തിലും 2018 ഒക്ടോബറിലും 3300 എംഎഎച്ച് ബാറ്ററിയും 3700 എംഎഎച്ച് ബാറ്ററിയും യഥാക്രമം അവതരിപ്പിച്ചു.

Most Read Articles
Best Mobiles in India

English summary
For some of India's long-time OnePlus users, OnePlus India has some good news. According to a Reddit thread, the Chinese smartphone manufacturer is offering free battery replacements in India for customers of the OnePlus 3, OnePlus 5, OnePlus 5T, OnePlus 6, and OnePlus 6T.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X