Just In
- 7 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 16 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ധനരാജ് ഫണ്ട് മുക്കിയ സിപിഎം ഉളുപ്പുണ്ടെങ്കില്‍ പണപ്പിരിവ് അവസാനിപ്പിക്കണം: കെ.സുധാകരന്
- Sports
IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലിക്കോം കമ്പനികളാണ് ജിയോ, എയർടെൽ, വിഐ എന്നിവ. മൂന്ന് ഓപ്പറേറ്റർമാരും ആകർഷകമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന നിരവധി പ്ലാനുകൾ ഈ കമ്പനികൾക്ക് ഉണ്ട്. ഈ പ്ലാനുകൾ പല വില വിഭാഗങ്ങളിലായി ലഭ്യമാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്ന പ്ലാനുകൾക്ക് ആവശ്യക്കാരും ഏറെയാണ്.

വ്യത്യസ്ത വാലിഡിറ്റി കാലയളവുകളിലേക്ക് വ്യത്യസ്ത ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നവയാണ് ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ. ഇതിൽ തന്നെ വില കൂടിയ പ്ലാനുകളും ഉണ്ട്. ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾക്കൊപ്പവും കമ്പനികൾ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നുണ്ട്. മൂന്ന് ടെലിക്കോം കമ്പനികളുടെയും ദീർഘകാല വാലിഡിറ്റിയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്.

ജിയോ പ്ലാൻ
ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന ജിയോയുടെ ഏറ്റവും വില കൂടിയ പ്ലാനുകളിൽ മികച്ചത് തന്നെ ജിയോ നൽകുന്നുണ്ട്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ജിയോ നൽകുന്നത്. ഈ പ്ലാനിനായി ഉപയോക്താക്കൾ 4,199 രൂപയാണ് നൽകേണ്ടത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 1499 രൂപ വിലയുള്ള 1 വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസും പ്ലാൻ നൽകുന്നു.
1 ജിബിപിഎസ് വേഗത നൽകുന്ന ഇന്ത്യയിലെ മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെൽ പ്ലാൻ
ജിയോയ്ക്ക് സമാനമായി ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന എയർടെല്ലിന്റെ വില കൂടിയ പ്ലാനിന് ഒരു വർഷമാണ് വാലിഡിറ്റിയുള്ളത്. എങ്കിലും പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും ജിയോ പ്ലാനിൽ നിന്നും വ്യത്യസ്തമാണ്. എയർടെൽ 3,359 രൂപയുടെ പ്ലാനാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2.5 ജിബി ഡാറ്റ നൽകുന്നു. പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 499 രൂപ വിലയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക് പ്രീമിയം, മറ്റ് ചില ആപ്പുകൾ എന്നിവയുടെ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ പ്ലാൻ
വോഡഫോൺ ഐഡിയ കുറച്ച് ഡിസ്നി + ഹോട്ട്സ്റ്റാർ പ്ലാനുകൾ മാത്രമേ നൽകുന്നുള്ളു. വിഐയുടെ ഏറ്റവും ചെലവേറിയതും ദീർഘകാല വാലിഡിറ്റി നൽകുന്നതുമായ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനിന് 3,099 രൂപയാണ് വില. ഈ പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ 1 വർഷത്തേക്കും ഇതിലൂടെ ലഭിക്കും.

വിഐ 3099 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ പ്ലാനിലൂടെ "ബിഞ്ചെ ഓൾ നൈറ്റ്" ആനുകൂല്യം നൽകുന്നുണ്ട്. ഇതിലൂടെ അർദ്ധരാത്രി 12 മണി മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ഉപയോഗിക്കാനാകും. ഇതിനൊപ്പം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാതെ ബാക്കിയുള്ള ദൈനംദിന ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള "വീക്കെൻഡ് റോൾ ഓവർ" ആനുകൂല്യവും വിഐ ഈ പ്ലാനിലൂടെ നൽകുന്നു. ഇതുകൂടാതെ വിഐ എല്ലാ മാസവും 2 ജിബി വരെ അധിക ബാക്കപ്പ് ഡാറ്റയും നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ആക്സസും പ്ലാനിലൂടെ ലഭിക്കും.
500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

വില കുറഞ്ഞ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
ജിയോ, എയർടെൽ, വിഐ എന്നിവ വില കുറഞ്ഞ പ്ലാനുകൾക്കൊപ്പവും ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്നുണ്ട്. ജിയോ എയർടെൽ എന്നിവ 499 രൂപയ്ക്കും വിഐ 501 രൂപയ്ക്കുമാണ് ഇത്തരം പ്ലാനുകൾ നൽകുന്നത്. ഇതിൽ ജിയോയുടെ 499 രൂപ പായ്ക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിലേക്ക് മൊബൈൽ ആക്സസ് നൽകുന്നു. ഉപഭോക്താക്കൾ അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ലാനിലൂടെ ഡാറ്റ കോളിങ്, ആനുകൂല്യങ്ങളും ജിയോ നൽകുന്നുണ്ട്.

എയർടെല്ലിന്റെ 499 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ സൌജന്യ മെസേജുകൾ, വോയിസ് കോളിങ് എന്നിവയും നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് ലഭിക്കും. ഈ പായ്ക്ക് 30 ദിവസത്തേക്ക് ആമസോൺ പ്രൈം ആക്സസും നൽകുന്നുണ്ട്.

വിഐയുടെ വില കുറഞ്ഞ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനിന് 501 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരിക. ജിയോ, എയർടെൽ എന്നിവയുടെ പ്ലാനുകളെക്കാൾ 2 രൂപ മാത്രമാണ് ഈ പ്ലാനിന് കൂടുതൽ. വിഐയുടെ 501 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും സൗജന്യ കോളുകളും മെസേജുകളും പ്ലാനിലൂടെ ലഭിക്കും. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും പ്ലാൻ നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പതിപ്പിലേക്കുള്ള ആക്സസാണ് ഈ വിഐ പ്ലാനിലൂടെ ലഭിക്കുന്നത്.
ജിയോ, എയർടെൽ, വിഐ. ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999