200 എംബിപിഎസ് വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ബിഎസ്എൻഎൽ ഇന്ത്യയിലെ ഏറ്റവും വലിയ വയേർഡ് ബ്രോഡ്ബാന്റ് സേവനദാതാവാണ്. സ്വകാര്യ കമ്പനികളായ ജിയോയും എയർടെല്ലും ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണി പിടിച്ചടക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട് എങ്കിലും ബിഎസ്എൻഎൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വർഷങ്ങളായ വലിയ നെറ്റ്വർക്ക് സൃങ്കല ഉണ്ട് എന്നതാണ് ബിഎസ്എൻഎല്ലിന്റെ നേട്ടം. സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ ബിഎസ്എൻഎൽ തങ്ങളുടെ ഫൈബർ നെറ്റ്വർക്കായ ഭാരത് ഫൈബർ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആകർഷകമായ പ്ലാനുകളും ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് നൽകുന്നുണ്ട്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് രണ്ട് 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ തമ്മിൽ വേഗതയിൽ മാത്രമാണ് സാമ്യമുള്ളത്. വിലയുടെ കാര്യത്തിലും മറ്റ് അധിക ആനുകൂല്യങ്ങളുടെ കാര്യത്തിലുമെല്ലാം ഈ പ്ലാനുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ 200എംബിപിഎസ് വേഗതയുള്ള പ്ലാനുകളുടെ വില ആരംഭിക്കുന്നത് 999 രൂപ മുതലാണ്. ഈ പ്ലാനുകളും അവ നൽകുന്ന ആനുകൂല്യങ്ങളും വിശദമായി നോക്കാം.

200 എംബിപിഎസ്

മുകളിൽ സൂചിപ്പിച്ചത് പോലെ ഉപയോക്താക്കൾക്ക് രണ്ട് 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. ഇതിൽ ആദ്യത്തെ പ്ലാനിന്റെ പേര് 'ഫൈബർ പ്രീമിയം' എന്നാണ്. രണ്ടാമത്തെ പ്ലാനിന്റെ പേര് 'ഫൈബർ പ്രീമിയം പ്ലസ്' എന്നാണ്. രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് ഒരേ അളവിലുള്ള എഫ്യുപി ലിമിറ്റോടെയുള്ള ഡാറ്റ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇവി രണ്ടിലും വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാൻ 'ഫൈബർ പ്രീമിയം' ആണ്. ഈ പ്ലാനിന് പ്രതിമാസം 999 രൂപയാണ് വിലവരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി (3,300ജിബി) ഡാറ്റയാണ് നൽകുന്നത്.

കേരളത്തിൽ ബിഎസ്എൻഎൽ 4ജി സിം കാർഡ് സൌജന്യമായി നൽകുന്നുകേരളത്തിൽ ബിഎസ്എൻഎൽ 4ജി സിം കാർഡ് സൌജന്യമായി നൽകുന്നു

999 രൂപ പ്ലാൻ
 

999 രൂപയുടെ ഫൈബർ പ്രീമിയം പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 2എംബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു. ഇത് കൂടാതെ പ്ലാൻ അധിക ആനുകൂല്യമായി സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാനിലടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും (ലാൻഡ്‌ലൈൻ കണക്ഷൻ) ബിഎസ്എൻഎൽ നൽകുന്നുണ്ട്. 200എംബിപിഎസ് വേഗത നൽകുന്ന ബിഎസ്എൻഎല്ലിന്റെ രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാനിന്റെ പേര് ‘ഫൈബർ പ്രീമിയം പ്ലസ്' എന്നാണ്. ഈ പ്ലാനിന് ഒരുമാസത്തേക്ക് 1,277 രൂപയാണ് വില.

ഫൈബർ പ്രീമിയം പ്ലസ്

ഫൈബർ പ്രീമിയം പ്ലസ് പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 15 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാൻ സാധിക്കം. ഇത് 999 രൂപയുടെ ഫൈബർ പ്രീമിയം പ്ലാനിനെക്കാൾ കൂടുതലാണ്. വില കൂടിയ പ്ലാൻ ആണെങ്കിലും ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. ഈ പ്ലാനിലൂടെ 999 രൂപ പ്ലാനിന് സമാനമായ അൺലിമിറ്റഡ് സൌജന്യ വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും.

3.3 ടിബി ഡാറ്റ

രണ്ട് പ്ലാനുകളിൽ നിന്നും, പരമാവധി ഉപയോക്താക്കൾക്ക് 999 രൂപയുടെ പ്ലാൻ വളരെ മികച്ച ഓപ്ഷനാണ്. ഈ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന 3.3 ടിബി ഡാറ്റ തീർക്കാൻ ആളുകൾ വളരെ കുറവായിരിക്കും. മറ്റ് ഇന്റർനെറ്റ് സേവനദാതാക്കളും 999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ ഏകദേശം 200 എംബിപിഎസ് വേഗത നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ബിഎസ്എൻഎല്ലിൽ നിന്നുള്ള 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ 1,277 രൂപ പ്ലാനിനേക്കാൾ കൂടുതൽ മികച്ചതാണ്.

കുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾകുറഞ്ഞ വിലയിൽ 3ജിബി ഡാറ്റ നൽകുന്ന എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ

എഫ്യുപി ഡാറ്റ

1,277 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിന് പറയാവുന്ന ഒരേയൊരു ഗുണം എഫ്യുപി ഡാറ്റ ലിമിറ്റ് അവസാനിച്ച കഴിഞ്ഞാൽ ലഭിക്കുന്ന വേഗതയാണ്. 15എംബിപിഎസ് എന്ന വേഗത അത്രയ്ക്ക് മികച്ചതാണ് എന്ന് പറയാനാകില്ല. ഈ പ്ലാനിനായി ഏകദേശം മുന്നൂറ് രൂപയോളം അധികം ചിലവഴിക്കുന്നത് വെറുതെയാണ്. 999 രൂപയുടെ പ്ലാൻ അവഗണിച്ച് 1,277 രൂപയുടെ പ്ലാൻ ആരെങ്കിലും തിരഞ്ഞെടുക്കുമെന്ന് കരുതാനാകില്ല. 200 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ സാധാരണയായി ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങളും അൺലിമിറ്റർഡ് ഡാറ്റയും ലഭിക്കും. ഈ വിഭാഗത്തിൽ സ്വകാര്യ കമ്പനികളും മികച്ച പ്ലാനുകൾ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
BSNL offering two 200 Mbps broadband plans to its customers. These plans are priced at Rs 999 and Rs 1,277.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X