Just In
- 8 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 10 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 13 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 14 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- News
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
- Lifestyle
ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്
- Automobiles
വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍
- Finance
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്ച ആരംഭിക്കും
- Movies
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
BSNL offers: കോളിനും എസ്എംഎസിനും ബിഎസ്എൻഎൽ നിങ്ങൾക്ക് പണം തരും; അറിയേണ്ടതെല്ലാം
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനും കടുത്ത മത്സരമുള്ള ടെലിക്കോം വിപണിയിൽ ശക്തമായി നിലയുറപ്പിക്കാനുമായി ബിഎസ്എൻഎൽ പുതിയ അനവധി ഓഫറുകൾ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു ക്യാഷ് ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചു. വരിക്കാർ ഓരോ അഞ്ച് മിനിറ്റ് കോൾ വിളിക്കുമ്പോഴും 6 പൈസ വീതം ക്യാഷ്ബാക്കായി നൽകുന്ന ഓഫർ കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇത് എസ്എംഎസുകൾക്കും ബാധകമാക്കിയിരിക്കുകയാണ്.

ഉപയോക്താവ് അയക്കുന്ന ഓരോ എസ്എംഎസിനും ആറ് പൈസ വീതം ക്യാഷ്ബാക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ബിഎസ്എൻഎൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളുടെ ബിഎസ്എൻഎൽ നമ്പരിൽ നിന്നും അയക്കുന്ന ഓരോ എസ്എംഎസുകൾക്കും കമ്പനി 6 പൈസ വീതം നിങ്ങളുടെ ഫോണിലേക്ക് ക്രഡിറ്റ് ചെയ്ത് തരും. ഉപയോക്താക്കളെ ആകർഷിക്കാനും നിലവിലുള്ള വരിക്കാരെ നിലനിർത്തുന്നതിനുമാണ് കമ്പനിയുടെ ഈ നീക്കം.

ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതെങ്ങനെ
ബിഎസ്എൻഎൽ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിനായി, എസ്എംഎസ് കമ്പോസ് ബോക്സിൽ "ACT 6 paisa" എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഈ സേവനം ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ഓരോ എസ്എംഎസിനും ആറ് പൈസ നിരക്കിൽ ക്യാഷ്ബാക്ക് ലഭിക്കാൻ തുടങ്ങും. ഈ ഓഫർ ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ എന്നിവയിൽ 2019 ഡിസംബർ 31 വരെ ലഭ്യമാണ്.

ടെലിക്കോം മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും മത്സരവും കടുക്കുമ്പോൾ അവയിൽ ശക്തമായി നിലനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബിഎസ്എൻഎല്ലിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നത്. എസ്എംഎസുകൾക്ക് കൂടാതെ കോളുകൾക്കും കമ്പനി ക്യാഷ്ബാക്ക് നൽകുന്നു. ഉപയോക്താക്കൾ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിലും 6 പൈസ വീതം ബിഎസ്എൻഎൽ തിരിച്ച് നൽകുന്നു. ബിഎസ്എൻഎല്ലിന്റെ വയർലൈൻ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച് ഉപഭോക്താക്കൾക്ക് ഓഫർ ബാധകമാണ്. ഈ പൈസ വരിക്കാരന് ക്യാഷ്ബാക്ക് ആയി ക്രെഡിറ്റ് ചെയ്ത് ലഭിക്കും.

ബിഎസ്എൻഎൽ അതിന്റെ ഏറ്റവും പുതിയ നീക്കമായി എംടിഎൻഎൽ ഉപയോക്താക്കൾക്ക് സൗജന്യ കോളുകൾ പ്രഖ്യാപിച്ചു. എംടിഎൻഎൽ നമ്പറിലേക്ക് സൗജന്യ കോൾ സൗകര്യമുള്ള മൂന്ന് പ്ലാനുകളാണ് ബിഎസ്എൻഎല്ലിനുള്ളത്. 429 രൂപ, 485 രൂപ, 666 രൂപ നിരക്കിലാണ് ഈ പ്ലാനുകൾ.

429 രൂപ പ്ലാൻ എംടിഎൻഎൽ ഉൾപ്പെടെ എല്ലാ നെറ്റ്വർക്കുകളിലും സൗജന്യ കോൾ വോയിസ് കോളിംഗ് ആനുകൂല്യങ്ങളും 81 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 485 രൂപ പ്ലാൻ 90 ദിവസത്തേക്ക് സൗജന്യ കോളുകളും 1.5 ജിബി ഡാറ്റയും നൽകുന്നു. 666 രൂപ പ്ലാനിൽ 485 രൂപ പ്ലാനിന് തുല്യമായി സൗജന്യ കോളിംഗും അതേ ഡാറ്റാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വാലിഡിറ്റി 122 ദിവസം ലഭിക്കും.

പ്രതിസന്ധികളിൽ തളരാതെ ബിഎസ്എൻഎൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുമ്പോഴൊപ്പം തന്നെ പൊതുമേഖലാ സ്ഥാപനമായ ബിസ്എൻഎൽ 4ജി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇതിനായി സർക്കാർ അനുമതി ലഭ്യമായി കഴിഞ്ഞു. രാജ്യത്തെ മുൻ നിര സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരോട് മത്സരിക്കാൻ പാകത്തിലുള്ള നെറ്റ്വർക്കും സേവനങ്ങളും സൃഷ്ടിച്ചെടുക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ പഴയ പ്രതാപ കാലത്തിലേക്ക് കമ്പനി തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090