Just In
- 14 hrs ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 15 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 16 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 17 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- News
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനം
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
- Automobiles
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ വാഹന നിർമ്മാതാവായി മഹീന്ദ്ര
- Sports
സന്നാഹം: രണ്ടിന്നിങ്സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം
- Finance
പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം
- Movies
'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!
- Travel
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
ആൻഡ്രോയിഡ് യൂസേഴ്സ് അറിഞ്ഞിരിക്കേണ്ട സെക്യൂരിറ്റി ഫീച്ചറുകൾ
ആൻഡ്രോയിഡ് ഡിവൈസുകളുടെ സുരക്ഷയ്ക്കായി നിരവധി സുരക്ഷ ഫീച്ചറുകളാണ് ഗൂഗിൾ കൊണ്ട് വന്നിരിക്കുന്നത്. ധാരാളം സുരക്ഷ ഫീച്ചറുകൾ ഉണ്ടെങ്കിലും അതൊന്നും പലപ്പോഴും അത്ര എഫക്ടീവ് ആകാറില്ല. ഗൂഗിളിന്റെയോ ആൻഡ്രോയിഡിന്റെ സുരക്ഷ ഫീച്ചറുകളുടെയോ പോരായ്മയല്ല ഇതിന് കാരണം എന്ന് മനസിലാക്കുക. ഡിവൈസിന്റെ സുരക്ഷയെ ബാധിക്കുന്നത് പലപ്പോഴും നമ്മുടെ ഉപയോഗ രീതികൾ തന്നെയാണ്. തെറ്റായ ഉപയോഗ രീതികൾ മാറ്റണമെങ്കിൽ ആദ്യം ഗൂഗിൾ എന്തെല്ലാം സുരക്ഷ ഫീച്ചറുകളും ടൂളുകളും നൽകുന്നുണ്ടെന്ന് മനസിലാക്കണം. ഹാക്കർമാരിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷണം നൽകാൻ ആൻഡ്രോയിഡ് ഡിവൈസുകളിലെ സെക്യൂരിറ്റി ടൂളുകൾക്ക് എത്രത്തോളം ശേഷിയുണ്ടെന്നും ഇവ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നും അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ്
അപകടം പിടിച്ച ആപ്പുകളിൽ നിന്നും ഡിവൈസുകൾക്ക് സംരക്ഷണം നൽകുന്ന ഫീച്ചറുകളിൽ ഒന്ന്. യൂസേഴ്സ് ഡൌൺലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗൂഗിൾ പ്ലേ സ്റ്റോറികളിലെ ആപ്പുകളിൽ സുരക്ഷ പരിശോധന നടത്താൻ ഈ ഫീച്ചർ സഹായിക്കുന്നു. മിക്ക ആൻഡ്രോയിഡ് ഡിവൈസുകളിലും ഡിഫോൾട്ട് ആയി തന്നെ ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് ഫീച്ചർ ആക്റ്റിവേറ്റഡ് ആയിരിക്കും.
ഡിവൈസ് സെറ്റിങ്സ് > സെക്യൂരിറ്റി > ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് എന്ന പാത്ത് പിന്തുടർന്ന് ഫീച്ചറിന്റെ സ്റ്റാറ്റസ് പരിശോധിക്കാം. ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പുകളിൽ മാൽവെയറുകൾക്കായി മാന്വലായി സ്കാൻ ചെയ്യാനും ഈ ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു.
പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ

ഫൈൻഡ് മൈ ഡിവൈസ്
നഷ്ടപ്പെട്ട ഡിവൈസ് കണ്ടെത്താനും നിയന്ത്രിക്കാനും നിങ്ങളെ സഹായിക്കുന്ന ഫീച്ചർ ആണ് ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ. നേരത്തെ ആൻഡ്രോയിഡ് ഡിവൈസ് മാനേജർ എന്നാണ് ഈ ഫീച്ചർ അറിയപ്പെട്ടിരുന്നത്. നഷ്ടപ്പെട്ട ആൻഡ്രോയിഡ് ഡിവൈസ് കണ്ടെത്താനും ആവശ്യമെങ്കിൽ അവയിൽ നിന്ന് റിമോട്ട് ആയി ഡാറ്റ വൈപ്പ് ചെയ്യാനും ഈ ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ഫീച്ചർ പ്രവർത്തിക്കുന്നു. അതേ സമയം ഫീച്ചർ ശരിയായി പ്രവർത്തിക്കുന്നതിന് ഉപയോക്താക്കൾ അത് ശരിയായി സജ്ജീകരിക്കേണ്ടതുണ്ട്. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ സജ്ജീകരിക്കാൻ ഡിവൈസ് സെറ്റിങ്സ് > സെക്യൂരിറ്റി > ഫൈൻഡ് മൈ ഡിവൈസ് എന്ന പാത്ത് പിന്തുടർന്നാൽ മതിയാകും.

ലോക്ക് സ്ക്രീൻ
ബയോമെട്രിക്സ്, പിൻ, പാസ്വേഡ് എന്നിവ ഉപയോഗിച്ചുള്ള അനധികൃത ആക്സസിൽ നിന്നും നിങ്ങളുടെ സ്മാർട്ട്ഫോണിനെ സംരക്ഷിക്കുന്ന സെക്യൂരിറ്റി ഫീച്ചർ. സ്മാർട്ട്ഫോണിലെ സ്ക്രീൻ ലോക്ക് ഫീച്ചർ, ഡിവൈസിലേക്കുള്ള അനധികൃത ആക്സസ് പ്രതിരോധിക്കാനുള്ള ആദ്യ ഓപ്ഷനാണ്. ഫേസ് ലോക്ക്, ഫിംഗർപ്രിന്റ് ഓതന്റിക്കേഷൻ, പിൻ, പാസ്വേഡ് ലോക്ക്, എന്നിവയാണ് സാധാരണ ലഭ്യമാകുന്ന ലോക്ക് സ്ക്രീൻ ഓപ്ഷനുകൾ. ലോക്ക് സ്ക്രീൻ സെറ്റിങ്സിൽ തന്നെ ലോക്ക് സ്ക്രീൻ ഡിലേ ടൈമർ പോലെയുള്ള ഓപ്ഷനുകളും യൂസേഴ്സിന് ലഭ്യമാകും.
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം

പെർമിഷൻ മാനേജർ
അപകടകരവും അനാവശ്യവുമായ ആപ്പ് പെർമിഷനുകൾ നീക്കം ചെയ്യാൻ പെർമിഷൻ മാനേജർ ഫീച്ചർ യൂസേഴ്സിനെ സഹായിക്കുന്നു. ശരിയായ പ്രവർത്തനത്തിന് ആപ്പുകൾക്ക് പെർമിഷൻ ആവശ്യമാണ്. കോൺടാക്റ്റുകൾ, ഫോട്ടോകൾ, മൈക്ക്, ലൊക്കേഷൻ മുതലായവ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആക്സസ് ചെയ്യുന്നതിന് ആപ്പുകൾക്ക് യൂസേഴ്സ് പെർമിഷൻ നൽകുകയും വേണം. ആൻഡ്രോയിഡ് ഡിവൈസുകൾ ഒരു ബിൽറ്റ് ഇൻ പെർമിഷൻ മാനേജറുമായാണ് വരുന്നത്. ഇത് യൂസേഴ്സിന് തങ്ങൾ നൽകിയിരിക്കുന്ന പെർമിഷനുകൾ സെക്ഷനുകൾ അനുസരിച്ച് കാണാനും അവ കൺട്രോൾ ചെയ്യാനും സഹായിക്കുന്നു. ഒരു പ്രത്യേക അനുമതി സെക്ഷനിൽ ടാപ്പ് ചെയ്യുന്നത് ആ വിഭാഗത്തിൽ നിലവിൽ ആക്സസ് ഉള്ള എല്ലാ ആപ്പുകളും കാണാൻ സഹായിക്കും.

ഗൂഗിൾ സെക്യൂരിറ്റി ചെക്ക്അപ്പ്
നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് ഗൂഗിൾ സെക്യൂരിറ്റി ചെക്ക്അപ്പ്. ഗൂഗിൾ സെക്യൂരിറ്റി ചെക്ക്അപ്പ് പൂർണമായും ഒരു ആൻഡ്രോയിഡ് സെക്യൂരിറ്റി ഫീച്ചർ അല്ല. എന്നാൽ ആൻഡ്രോയിഡ് ഡിവൈസ് അടക്കമുള്ള നിങ്ങളുടെ ഗൂഗിൾ അക്കൌണ്ട് സുരക്ഷിതമാണെന്ന് ഈ ഫീച്ചർ ഉറപ്പ് വരുത്തുന്നു. ഗൂഗിൾ സെക്യൂരിറ്റി ചെക്ക്അപ്പ് മാനേജ് ചെയ്യുന്നതിന് സെറ്റിങ്സ് > ഗൂഗിൾ > മാനേജ് ഗൂഗിൾ അക്കൌണ്ട് > സെക്യൂരിറ്റി ടാപ്പ് എന്ന പാത്ത് പിന്തുടർന്ന് സെക്യൂരിറ്റി ഇഷ്യൂസ് ഡിറ്റക്റ്റഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സെക്യൂർ അക്കൗണ്ട് ബട്ടണിൽ ടാപ്പ് ചെയ്യുക. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ വഴികളും ഗൂഗിൾ സെക്യൂരിറ്റി ചെക്ക്അപ്പ് കാണിച്ച് തരും.
ജിമെയിൽ പാസ്വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

ആപ്പ് പിന്നിങ്
നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങൾ ലോക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ. ആൻഡ്രോയിഡിന്റെ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള സുരക്ഷാ ഫീച്ചറുകളിൽ ഒന്നാണ് ആപ്പ് പിന്നിങ് അഥവാ പിൻ വിൻഡോ ഓപ്ഷൻ. 2014ൽ ആൻഡ്രോയിഡ് ലോലിപോപ്പ് അപ്ഡേറ്റോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്. ആപ്പ് പിന്നിങ് ഓപ്ഷൻ യൂസേഴ്സിനെ ഫോണിലെ ഒരു ആപ്പ് അല്ലെങ്കിൽ പ്രോസസ് ലോക്ക് ചെയ്യാൻ യൂസേഴ്സിനെ സഹായിക്കുന്നു. തുടർന്ന് ഫോണിലെ ഓപ്ഷനുകൾ വീണ്ടും ആക്സസ് ചെയ്യാൻ ഫോൺ വീണ്ടും അൺലോക്ക് ചെയ്യണം. നിങ്ങളുടെ ഫോൺ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറുമ്പോൾ ഈ സവിശേഷത ഉപയോഗപ്രദമാകും.

സ്മാർട്ട് ലോക്ക്
നിങ്ങളുടെ ഡിവൈസ് അബദ്ധത്തിൽ അൺലോക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്ന ഫീച്ചറാണ് സ്മാർട്ട് ലോക്ക്. ഓൺ ബോഡി ഡിറ്റക്ഷൻ, ട്രസ്റ്റഡ് പ്ലേസുകൾ, ട്രസ്റ്റഡ് ഡിവൈസുകൾ എന്നീ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഈ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഡിവൈസ് ഓട്ടോമാറ്റിക്കായി ലോക്ക് ആകുകയും അൺലോക്ക് ആകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഓൺ ബോഡി ഡിറ്റക്ഷൻ സെലക്റ്റ് ചെയ്യുകയാണെങ്കിൽ, ഡിവൈസ് അൺലോക്ക് ചെയ്തതിന് ശേഷം നിങ്ങൾ ഡിവൈസ് എവിടെയെങ്കിലും സൂക്ഷിക്കുന്നത് വരെ അത് അൺലോക്ക് ആയിരിക്കും. ട്രസ്റ്റഡ് ഡിവൈസുകളുടെയോ പ്ലേസുകളുടെയോ കാര്യത്തിലും ഇത് തന്നെയായിരിക്കും സാഹചര്യം.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999