ബില്‍ ഗേറ്റ്‌സിന്റെയും സ്റ്റീവ് ജോബ്‌സിന്റെയും പ്രണയം ഇങ്ങനെയായിരുന്നു

Written By:

ലോകം മുഴുവന്‍ വാലന്റൈസ് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഈ അവസരത്തില്‍ പ്രണയത്തെ കുറിച്ചല്ലാതെ എന്തെങ്കിലും പറയുന്നതില്‍ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല.

അതുകൊണ്ടുതന്നെ ബില്‍ ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സും ഉള്‍പ്പെടെ സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിച്ച മഹാരഥന്‍മാര്‍ അവരുടെ പ്രണയം എങ്ങനെയായിരുന്നു, അവര്‍ ഏതു രീതിയിലാണ് അത് അറിയിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഒന്നു പരിശോധിക്കാം.

കോടീശ്വരന്‍മാരായതുകൊണ്ടുതന്നെ ഇവരുടെ പ്രണയത്തിനും വിവാഹത്തിനുമെല്ലാം അതിന്റേതായ വ്യത്യസ്ത രീതികളും ഉണ്ട്. അതെകുറിച്ചെല്ലാം വിശദമായി ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് ഭാര്യയായ മെലിണ്‍ഡയെ ആറു വര്‍ഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. 1993-ല്‍. വിവാഹത്തിനു മുമ്പ് വ്യത്യസ്തമായ രീതിയലാണ് അദ്ദേഹം തന്റെ പ്രണയം അറിയിച്ചത്. അതിനായി രണ്ടുപേരും കൂടെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഒമഹയിലെ ഒരു ജുവലറിയിലെത്തി. ആ ജുവലറിയാകട്ടെ കോടീശ്വരനായ സാക്ഷാല്‍ വാറന്‍ ബഫറ്റിന്റെ. ബില്‍ഗേറ്റ്‌സിനും മെലിന്‍ഡയ്ക്കും വേണ്ടി മാത്രമാണ് ആ ദിവസം ജുവലറി തുറന്നത്. തുടര്‍ന്ന് ഇരുവരും ഇഷ്ടപ്പെട്ട മോതിരം തെരഞ്ഞെടുത്തു. വിവാഹത്തിനാകട്ടെ മെനലെ ബെ എന്ന ഹോട്ടല്‍ മുഴുവനായി ബില്‍ഗേറ്റ്‌സ് വാടകയ്‌ക്കെടുത്തു.

ഫേസ്ബുക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗ് ഒമ്പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പ്രസില്ല ചാനോട് പ്രണയം അറിയിച്ചത് എങ്ങനെയെന്നറിയണ്ടേ. 25,000 ഡോളര്‍ വിലവരുന്ന ഒരു ഡയമണ്ട് മോതിരം സമ്മാനിച്ചാണ് അദ്ദേഹം തന്റെ പ്രണയം അറിയിച്ചത്. എന്നാല്‍ വിവാഹമാകട്ടെ അതിലും രസകരം. സുക്കര്‍ബര്‍ഗിന്റെ വീട്ടില്‍ വേണ്ടപ്പെട്ട അതിഥികളെ വിളിച്ചുവരുത്തി. കാര്യമെന്തെന്നു മാത്രം പറഞ്ഞില്ല. അതിഥികളെല്ലാം എത്തിക്കഴിഞ്ഞപ്പോള്‍ ഇരുവരും നാടകീയമായി വിവാഹച്ചടങ്ങാണ് ഇതെന്ന് അറിയിക്കുകയായിരുന്നു.

ഫേസ്ബുക്കിന്റെ ആദ്യ പ്രസിഡന്റായ സീന്‍പാര്‍ക്കറിന്റേത് അത്യാര്‍ഭാടമായ വിവാഹമായിരുന്നു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡോര്‍സെ, എം.ടി.വി സ്ഥാപകന്‍ ബോബ് പിറ്റ്മാന്‍ തുടങ്ങി ക്ഷണിക്കപ്പെട്ട 364 അതിഥികളാണ് സീന്‍പാര്‍ക്കറുടെയും അലക്‌സാന്‍ഡ്ര ലെനസിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ മുഴുവന്‍ ഡിസൈന്‍ ചെയ്തത് ലോര്‍ഡ് ഓഫ് റിംഗ് എന്ന സിനിമയുടെ കോസ്റ്റിയൂം ഡിസൈനര്‍ ആണ്. ഏകദേശം ഒരു കോടി ഡോളര്‍ ആണ് വിവാഹത്തിന് ചെലവഴിച്ചത്.

ടംബ്ലര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകനായ ഡേവിഡ് കാര്‍പ് ഭാര്യ റേച്ചലിന് വിലപിടിപ്പുള്ള ഒരു സമ്മാനമാണ് നല്‍കിയത്. 16 ലക്ഷം ഡോളര്‍ വിലവരുന്ന ഒരു വീട്. എന്നാല്‍ ഏറ്റവും വലിയ പ്രത്യേകത വീട്ടിലെ അടുക്കളയായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെതിനു സമാനമായ എല്ലാ സൗസര്യങ്ങളും ഈ അടുക്കളയില്‍ ഉണ്ടായിരുന്നു. ഭാര്യ ഒരു ഷെഫ് ആയതിനാലാവണം ഇങ്ങനെയൊരു സമ്മാനം നല്‍കിയത്.

യാഹു സി.ഇ.ഒ മരിസ മേയര്‍ 2009-ലാണ് സാക് ബോഗിനെ വിവാഹം ചെയ്യുന്നത്. ഗംഭീരമായൊരു വെടിക്കെട്ടായിരുന്നു ഇവരുടെ വിവാഹത്തിന്റെ പ്രത്യേകത.

1990 -ലാണ് ആപ്പിള്‍ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് തന്റെ ഭാവി വധു ലോറന്‍സ് പവലിനെ ആദ്യമായി കാണുന്നത്. സ്റ്റാന്‍ഫോര്‍ഡില്‍ ഒരു പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. ആദ്യ കാഴ്ചയില്‍ തന്നെ ആകൃഷ്ടരായ ഇരവരും ഫോണ്‍ നമ്പര്‍ കൈമാറി. തുടര്‍ന്നുള്ള കാര്യം സ്റ്റീവ് ജോബ്‌സ് തന്നെ പറഞ്ഞത് ഇങ്ങനെയാണ്: അവരുമൊത്ത് അത്താഴം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അരു ബിസിനസില്‍ വിരുന്നില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍ അവിടേക്കു പോകാന്‍ തീരുമാനിച്ചു. കാറില്‍ കയറുന്നതിനു മുമ്പ് ഒരു നിമിഷം ഇത് തന്റെ ഭൂമിയിലെ അവസാന ദിവസമാണെങ്കില്‍ എന്നു ചിന്തിച്ചു. ഉടന്‍ ലോറന്‍സ് പവലിന്റെ അടുത്തെത്തി അത്താഴത്തിനു ക്ഷണിച്ചു. അങ്ങനെയാണ് ആ പ്രണയം പൂവിട്ടത്.

വെറും മൂന്നുമാസമാണ് വിവാഹത്തിനു മുമ്പ് ആമസോണ്‍ സി.ഇ.ഒ ജെഫ് ബിസോസും ഭാര്യ മക്കെന്‍സിയും പ്രണയിച്ചത്. എങ്കിലും എങ്ങനെയാണ് ഭാര്യയെ സന്തോഷിപ്പിക്കേണ്ടതെന്ന് കൃത്യമായി ബിസോസിനറിയാം. അവര്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറം, സ്വഭാവം, അവരുടെ ഇഷ്ടങ്ങള്‍ എന്നിവ മനസിലാക്കുക. തുടര്‍ന്ന് അപ്രതീക്ഷിതമായി വസ്ത്രങ്ങള്‍ വാങ്ങി നല്‍കു. ഇതാണ് ബിസോസ് പരീക്ഷിച്ച രീതി.

ആപ്പിള്‍, ഫേസ്ബുക് തുടങ്ങിയ സ്ഥാപനങ്ങളില്‍ മുന്‍പ് ജോലി ചെയ്തിരുന്ന വ്യക്തിയും പാത് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകനുമായ ഡേവ് മോറിന്‍ ഭാര്യയായ ബ്രിട്ടനി ബോണറ്റിനോട് വിവാഹാഭ്യര്‍ഥന നടത്തിയത് വേറിട്ട രീതിയിലായിരുന്നു. മലദ്വീപിനു മുകളിലൂടെ വിമാനത്തില്‍ പറക്കുമ്പോള്‍ ആണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ബ്രിട്ടനിയോട് ചോദിച്ചത്. മാത്രമല്ല, ദ്വീപില്‍ പ്രത്യേക സ്ഥലത്ത് മുന്‍പുതന്നെ B Will You Marry Me എന്ന് എഴുതി വച്ചിരുന്നു. വിമാനം കൃത്യം അതിനു മുകളിലെത്തിയപ്പോഴാണ് ചോദ്യമുണ്ടായത്.

ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജ് ഒരു ദ്വീപില്‍ വച്ചാണ് വിവാഹം കഴിച്ചത്. കോടീശ്വരനായ റിച്ചാഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള ദ്വീപ് ആതിരുന്നു ഇത്. 600- ലധികം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot