നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്

|

വൺപ്ലസിന്റെ നോർഡ് സീരീസിൽ അവതരിപ്പിച്ച താങ്ങാനാകുന്ന ഡിവൈസുകളാണ് നോർഡ് 2, നോർഡ് 2 പാക്-മാൻ എഡിഷൻ, നോർഡ് സിഇ 5ജി എന്നിവ. ഇപ്പോഴിതാ മൂന്ന് മോഡലുകൾക്കും 3,000 രൂപ വരെയുള്ള വിവിധ ഡിസ്കൌണ്ട് പ്ലാനുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വൺപ്ലസ് വെബ്സൈറ്റിൽ നിന്നും ആമസോണിൽ നിന്നും ഫോൺ വാങ്ങുന്നവർക്കാണ് ഈ കിഴിവുകൾ ലഭിക്കുക. ഈ മാസം അവസാനം വരെ ( ഡിസംബർ 31 ) മാത്രമാണ് കമ്പനി പ്രഖ്യാപിച്ച ഓഫറിന് വാലിഡിറ്റി ഉള്ളത്. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നത് എങ്ങനെ എന്ന് അറിയാൻ താഴേക്ക് വായിക്കുക.

 

വൺപ്ലസ് നോർഡ് 2 & നോർഡ് 2 പാക്-മാൻ പതിപ്പ് ഓഫറുകൾ

വൺപ്ലസ് നോർഡ് 2 & നോർഡ് 2 പാക്-മാൻ പതിപ്പ് ഓഫറുകൾ

നോർഡ് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന എല്ലാവർക്കും ഈ ഓഫറുകൾ ലഭ്യമാകില്ല. ഐസിഐസിഐ ബാങ്കിന്റെ ഏതെങ്കിലും കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കുന്നവർക്കാണ് ഓഫർ ലഭിക്കുക. മാത്രമല്ല ഓരോ മോഡലിനും ഡിസ്കൌണ്ടുകൾ വ്യത്യസ്തവും ആണ്. ഉദാഹരണത്തിന് നോർഡ് 2 വിന് 2,000 രൂപ കിഴിവ് ലഭിക്കുമ്പോൾ പാക്-മാൻ പതിപ്പിന് 3,000 രൂപയും സിഇ 5ജിയ്ക്ക് 1,500 രൂപയുമാണ് കിഴിവ് ലഭിക്കുക. ഇനി ഓരോ മോഡലുകളിലും ലഭിക്കുന്ന ഡിസ്കൌണ്ടുകൾ നോക്കാം.

ആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണംആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണം

സ്റ്റോറേജ് മോഡൽ

നിങ്ങൾ നോർഡ് 2 വാങ്ങുകയാണെങ്കിൽ 2,000 രൂപ വരെ കിഴിവ് ലഭിക്കും. ഇങ്ങനെ നോർഡ് 2 വിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 25,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ബേസ് മോഡൽ കമ്പനിയുടെ വെബ്‌സൈറ്റിൽ മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, മറ്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലുകൾക്കും ഈ ബാങ്ക് ഓഫർ ബാധകമാണ്. വൺപ്ലസ് നോർഡ് 2 രാജ്യത്ത് മൂന്ന് കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത് -. ഗ്രേ സിയറ, ബ്ലൂ ഹെയ്‌സ്, ഗ്രീൻ വുഡ്.

നോർഡ് 2 പാക്-മാൻ
 

അതേ സമയം നോർഡ് 2 പാക്-മാൻ പതിപ്പ് ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 3,000 രൂപ വരെ കിഴിവ് ലഭിക്കും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് പാക്-മാൻ പതിപ്പ് ലഭ്യമാകുന്നത്. 37,999 രൂപ വിലയുള്ള മോഡൽ 34,999 രൂപയ്ക്ക് സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫർ. പുതിയ ഓഫർ പ്രകാരം ഏറ്റവും അധികം ഡിസ്കൌണ്ട് ലഭിക്കുന്നതും പാക്-മാൻ മോഡലിന് തന്നെയാണ്.

ജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻ

വൺപ്ലസ് നോർഡ് സിഇ

ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉപയോക്താക്കൾ വൺപ്ലസ് നോർഡ് സിഇ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ 1,500 രൂപ വരെ കിഴിവ് ലഭിക്കും. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഫോൺ ലഭ്യമാകുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് , 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവയാണ് വേരിയന്റുകൾ. കൂടാതെ, ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലും വൺപ്ലസ് നോർഡ് സിഇ ലഭ്യമാകും. ചാർക്കോൾ ഇങ്ക്, സിൽവർ റേ, ബ്ലൂ വോയ്ഡ് എന്നിവയാണ് ലഭ്യമായ കളർ ഓപ്ഷനുകൾ.

നോർഡ് സീരീസ് ഫീച്ചേഴ്സ്

നോർഡ് സീരീസ് ഫീച്ചേഴ്സ്

നോർഡ് 2

 

6.43-ഇഞ്ച് ഫുൾ-എച്ച്ഡി+ ( 1080 x 2400 പിക്സലുകൾ ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് നോർഡ് 2 വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേ മികച്ചതാക്കുന്നു. ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 1200 എഐ എസ്ഒസിയാണ് ഫോണിന് കരുത്ത് പകരുന്നത്. 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. 32 എംപി സോണി ഐഎംഎക്സ്615 സെൽഫി ക്യാമറയും ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റിന് ശേഷി കൂട്ടുന്നു. 4,500 എംഎഎച്ച് ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 65 വാട്ട് ഫാസ്റ്റ് ചാർജിങും ഫോണിന്റെ പ്രത്യേകതയാണ്.

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?

 

നോർഡ് സിഇ

നോർഡ് സിഇ

 

സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുടെ കരുത്തിലാണ് നോർഡ് സിഇ പ്രവർത്തിക്കുന്നത്. 2,400 X 1,080 പിക്സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 11 ഒഎസിൽ കസ്റ്റം ഓക്‌സിജൻ ഒഎസ് 11 സ്‌കിന്നിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എഫ് / 1.79 അപ്പേർച്ചറും 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഉള്ള 64 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2എംപി ഡെപ്ത് സെൻസറും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഉള്ളത്. 1080പി വീഡിയോ റെക്കോർഡിങ് പിന്തുണയുള്ള 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഫോണിനെ ആകർഷകമാക്കുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. വാർപ്പ് ചാർജ് 30ടി ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?

ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?

നിങ്ങളൊരു ബജറ്റ് മിഡ് റേഞ്ച് ഡിവൈസാണ് നോക്കുന്നത് എങ്കിൽ നോർഡ് സിഇ പരിഗണിക്കാം. ഇനി അൽപ്പം ഉയർന്ന ബജറ്റാണ് ഉള്ളതെങ്കിൽ നോർഡ് 2 പരിഗണിക്കുന്നതാണ് നല്ലത്. കാരണം കൂടുതൽ ശേഷിയും ഫീച്ചറുകളും ഉള്ള സ്മാർട്ട്ഫോണാണ് നോർഡ് 2. കൂടാതെ, നോർഡ് 2 പാക്-മാൻ എഡിഷൻ ഗെയിമിങ് പ്രേമികൾക്ക് നല്ലൊരു ചോയിസ് ആയിരിക്കും.

700 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ700 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
The Nord 2, Nord 2 Pac-Man Edition, Nord CE 5G are the most affordable devices introduced in the Nord series of OnePlus. The company has announced various discount plans up to Rs 3,000 with three models. These discounts are available to those who purchase the phone from the OnePlus website and Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X