നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ

|

സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎൽ (BSNL) കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നൽകുന്നുണ്ട്. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്നവർ മിക്കവരും ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നുമുണ്ട്. സർവ്വീസ് വാലിഡിറ്റി ലഭിക്കാൻ വളരെ കുറച്ച് തുക മാത്രം ചിലവാക്കിയാൽ മതി എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഒരു ഗുണം. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ പോർട്ടബിലിറ്റി സേവനം നൽകുന്നുണ്ട്. നമ്പർ മാറാതെ തന്നെ മറ്റേതൊരു നെറ്റ്വർക്കിൽ നിന്നും എളുപ്പം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാവുന്നതാണ്.

 

മൊബൈൽ നമ്പർ പോർട്ടബിലിറ്റി

നിലവിൽ നിങ്ങളുടെ നമ്പർ ഓൺലൈനായി ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം കമ്പനി നൽകുന്നില്ല. എന്നാൽ ഓഫ്ലൈനായി എളുപ്പത്തിൽ ബിഎസ്എൻഎല്ലിലേക്ക് മറ്റേതൊരു നെറ്റ്വർക്കിൽ നിന്നും പോർട്ട് ചെയ്യാവുന്നതാണ്. അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിലർ അല്ലെങ്കിൽ അംഗീകൃത ഫ്രാഞ്ചൈസി എന്നിവയിൽ പോയി നിങ്ങൾക്ക് ബിഎസ്എൻഎൽ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

കിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾ കിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾ

പോർട്ട് ചെയ്യാം
 

• നിങ്ങൾ പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽ നിന്ന് UPC (യുണീക് പോർട്ടിംഗ് കോഡ്) ജനറേറ്റ് ചെയ്യണം

• യുപിസി കോഡ് ലഭിക്കാൻ "Port10-അക്ക മൊബൈൽ നമ്പർ" എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയക്കുക

• മെസേജ് അയച്ച് കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ യുപസിയും ആ നമ്പരിന്റെ വാലിഡിറ്റി തിയ്യതിയും അടങ്ങുന്ന ഒരു മെസേജ് തിരികെ ലഭിക്കും

• ജമ്മുകാശ്മീർ, അസം, നോർത്ത് ഈസ്റ്റ് എന്നിവ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും. മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങളിൽ യുപിസി വാലിഡിറ്റി 30 ദിവസത്തേക്കാണ്.

• നിങ്ങളുടെ അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക

എംഎൻപി

• എംഎൻപി പ്രക്രിയ ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം.

• ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ കൈയ്യിൽ കരുതണം

• നിങ്ങളുടെ ഡിജിറ്റൽ KYC ചെയ്തുകഴിഞ്ഞാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും.

• എംഎൻപി റിക്വസ്റ്റ് അംഗീകാരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും.

• നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ ഉടൻ ബിഎസ്എൻഎല്ലിന് പുതിയ സിം കാർഡ് ഫോണിൽ ഇടുക

• എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പറായ 1800-180-1503 ഡയൽ ചെയ്യാം.

പുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങും പുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങും

ബിഎസ്എൻഎൽ

നിലവിൽ, എംഎൻപി സേവനത്തിനായി ഉപയോക്താക്കളിൽ നിന്ന് ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല. നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് കുറഞ്ഞത് 3 ദിവസവും പരമാവധി 5 ദിവസവും എടുക്കും. ജമ്മുകാശ്മീർ, അസം, നോർത്ത് ഈസ്റ്റ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള പോർട്ട്-ഇൻ റിക്വസ്റ്റുകൾ പ്രോസസ് ചെയ്യാൻ 15 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും.

പോർട്ട് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പോർട്ട് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

• നിങ്ങളുടെ നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം

• നിങ്ങളുടെ നിലവിലുള്ള ടെലികോം ഓപ്പറേറ്റർക്ക് ബില്ലും മറ്റും അടയ്ക്കാൻ ബാക്കിയുണ്ടാവരുത്

• മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്

• മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്)

• സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്

BSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾBSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾ

Best Mobiles in India

English summary
Currently BSNL does not provide the facility to port to BSNL network online. But offline can be easily ported to BSNL from any other network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X