ഫ്ലിപ്പ്കാർട്ട് 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്'; വിലകൂടിയ ഫോൺ വാങ്ങിയ ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ നൽകാം

|

"വില കൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങി കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കാം. ഉപയോഗിച്ച സ്മാർട്ട്ഫോൺ ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു നൽകാം. നിങ്ങൾ ഫോണിനായി നൽകിയ മുഴുവൻ തുകയും തിരികെ നൽകും." കേൾക്കുമ്പോൾ തമാശ പറയുന്നതായി തോന്നുന്നില്ലേ? എങ്കിൽ ഇത് വെറുതേ പറയുന്നത് അല്ല. രാജ്യത്തെ മുൻ നിര ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ഒന്നായ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ച പുതിയ സ്കീം ആണിത്. 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്' എന്നാണ് ഈ പുതിയ സ്കീമിന്റെ വിളിപ്പേര്. 15 ദിവസം വരെയാണ് ഇത്തരത്തിൽ ഫോണുകൾ തിരികെ കൊടുക്കാൻ കഴിയുന്നത്. ഈ സമയത്തിനുള്ളിൽ ഫോണുകൾ കേടുപാടുകൾ കൂടാതെ തിരിച്ചേൽപ്പിച്ചാൽ മുഴുവൻ തുകയും തിരികെ നൽകാമെന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ വാഗ്ദാനം.

 

ഓഫർ

ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഇത്തരത്തിൽ ഒരു ഓഫർ നൽകുന്നത്. പല വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള സ്കീമുകളും ഓഫറുകളും നേരത്തേ തന്നെയുണ്ട്. നിരവധി റിവ്യൂകളും അൺബോക്സിങ് വീഡിയോകളും ഒക്കെ കണ്ടതിന് ശേഷം ആകും എല്ലാവരും ഇപ്പോൾ ഫോണുകൾ വാങ്ങിക്കുക. എന്നാൽ ഈ ഫോൺ തന്റെ ആവശ്യങ്ങൾക്ക് ചേരുന്നതല്ല എന്ന് ബോധ്യമായാൽ തിരികെ നൽകാൻ സാധാരണ ഗതിയിൽ കഴിയാറില്ല. ഇതിനൊരു പരിഹാരം ആയിട്ടാണ് വിദേശ രാജ്യങ്ങളിൽ ഈ ഓഫർ കൊണ്ട് വന്നത്. വലിയ സ്വീകാര്യതയും ഇത്തരം ഓഫറുകൾക്കും സ്കീമുകൾക്കും ലഭിച്ചിരുന്നു.

ദീപാവലിക്കാലത്ത് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ ക്രിപ്റ്റോ നാണയങ്ങൾ ഏതൊക്കെ?ദീപാവലിക്കാലത്ത് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ ക്രിപ്റ്റോ നാണയങ്ങൾ ഏതൊക്കെ?

ഫ്ലിപ്പ്

മറ്റ് പല രാജ്യങ്ങളിലും വർഷങ്ങൾക്ക് മുമ്പേ നടപ്പാക്കിയിരുന്നെങ്കിലും ഇത്രയും കാലം ഇന്ത്യക്കാർക്ക് ഈ സൌകര്യം ലഭ്യമായിരുന്നില്ല. അങ്ങനെ ഇരിക്കയാണ് ഫ്ലിപ്പ്കാർട്ട് പുതിയ സ്കീം അവതരിപ്പിക്കുന്നത്. ഇനി മുതൽ ഇന്ത്യക്കാർക്കും ഹൈ-എൻഡ് സ്മാർട്ട്ഫോണുകൾ പരീക്ഷണാടിസ്ഥാനത്തിൽ വാങ്ങി ഉപയോഗിക്കാം. തിരികെ നൽകണമെന്ന് തോന്നിയാൽ നൽകുകയും ചെയ്യാം. പക്ഷെ 15 ദിവസമാണ് പരമാവധി ഫോൺ തിരികെ നൽകാവുന്ന കാലാവധി എന്നത് ഓർക്കണം. മാത്രമല്ല ഫോൺ വർക്കിങ് കണ്ടീഷനിൽ തന്നെ തിരികെ നൽകുകയും വേണം.

കമ്പനി
 

ലവ് ഇറ്റ് ഓർ റിട്ടേൺ പ്രഖ്യാപിച്ചെങ്കിലും പക്ഷെ എല്ലാ കമ്പനികളുടെ എല്ലാ ഡിവൈസുകളും ഇത് വഴി ലഭ്യമാകില്ല. നിലവിൽ സാംസങ് മാത്രമാണ് ഫ്ലിപ്പ്കാർട്ട് സ്കീമുമായി സഹകരിക്കുന്നത്. സാംസങിന്റെ പ്രീമിയം മോഡലുകളായ ഗാലക്സി സെഡ് ഫോൾഡ് 3, സെഡ് ഫ്ലിപ്പ് 3 എന്നിവയാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന ഫോണുകളും. ഇതിൽ ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പിന്റെ തുടക്ക വേരിയന്റിന്റെ വില തുടങ്ങുന്നത് തന്നെ 84,999 രൂപയിൽ നിന്നാണ് ഫോൺ തിരികെ നൽകുമ്പോൾ ഇഷ്ടപ്പെടാത്തതിന് കാരണം ചോദിക്കില്ലെന്ന് ഫ്ലിപ്പ്കാർട്ട് ഉറപ്പ് നൽകുന്നു. ഫോൺ തിരികെ നൽകുമ്പോൾ പ്രവർത്തനശേഷി മാത്രമാണ് പരിശോധിക്കുക. ഫോണിന് പ്രത്യേകിച്ച് ഡാമേജുകളൊന്നും വരുത്തിയിട്ടില്ലെങ്കിൽ ആദ്യം നൽകിയ മുഴുവൻ പണവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ തിരികെ നൽകുമെന്നും കമ്പനി പറയുന്നു.

ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാംഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാം

ഫീച്ചർ

കേരളത്തിൽ നിലവിൽ ഈ ഫീച്ചർ ലഭ്യമല്ല. രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, പുണെ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, വഡോദര, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് സ്കീം അവൈലബിൾ ആയിട്ടുള്ളത്. വൈകാതെ രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്കും സ്കീം വ്യാപിപ്പിക്കുമെന്നാണ് സൂചന. രാജ്യത്ത് പ്രീമിയം സെഗ്മെന്റ് ഫോൺ വിപണി ശക്തിപ്പെടുന്നുണ്ട്. പക്ഷെ അതിൽ ഓൺലൈൻ വ്യാപാര മേഖലയ്ക്ക് വലിയ പങ്കില്ല. വിലകൂടിയ ഫോണുകൾ ഓൺലൈനിൽ നിന്നും വാങ്ങാൻ പലരും ധൈര്യപ്പെടുന്നില്ലെന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ സർവേകൾ പറയുന്നത്. പ്രീമിയം സെഗ്മെന്റ് ഫോണുകളിൽ ഭൂരിഭാഗവും സാധാരണ ഷോപ്പുകളിലൂടെയാണ് വിൽക്കപ്പെടുന്നത്. ഈ രീതിയിൽ മാറ്റം വരുത്താനാണ് ഫ്ലിപ്പ്കാർട്ട് ശ്രമിക്കുന്നത്. പ്രീമിയം സെഗ്മെന്റിലെ കൂടുതൽ യൂസേഴ്സിനെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് പുതിയ സ്കീമും ഫ്ലിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

റിട്ടേൺ

എങ്ങനെയാണ് ഫോണുകൾ തിരികെ നൽകുക

  • റിട്ടേൺ പ്രോസസ് സ്റ്റാർട്ട് ചെയ്യാൻ ആദ്യം ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്ന 'റിട്ടേൺ റിക്വസ്റ്റ് വെബ് ലിങ്കിൽ' ടാപ്പ് ചെയ്യുക.
  • ശേഷം ഐഎംഇഐ നമ്പർ നൽകി വാലിഡേഷൻ പൂർത്തിയാക്കി ലോഗിൻ ചെയ്യുക.
  • യൂസറിന്റെ വ്യക്തി വിവരങ്ങൾ, ഡിവൈസിനേക്കുറിച്ചുളള ഡീറ്റെയ്ൽസ്, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ എന്നിവ നൽകുക.
  • അപേക്ഷ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ യൂസേഴ്സിന് ഒരു ടിക്കറ്റ് നമ്പർ ലഭിക്കും.
  • ശേഷം ഒരു ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് യൂസറിന് ഈമെയിലായി ലഭിക്കും. ( ഫോൺ വർക്കിങ് കണ്ടീഷനിൽ ആണെന്ന് ഉറപ്പിക്കാനുള്ള ഡയഗ്ണോസിസ് ആപ്പ് ആണ് ഡൌൺലോഡ് ചെയ്യേണ്ടത്.)
  • ആ ആപ്ലിക്കേഷൻ പരിശോധന വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങളെ ഒരു റെപ്രസെന്റേറ്റീവ് ബന്ധപ്പെടും.
  • ഫോൺ പിക്കപ്പ് ചെയ്യാൻ ദിവസവും സമയവും ഷെഡ്യൂൾ ചെയ്യും.
  • നിങ്ങളുടെ അടുത്ത് വരുന്ന ഏജന്റ് നേരിട്ടും പരിശോധന നടത്തിയ ശേഷം മാത്രമെ ഫോൺ തിരികെ വാങ്ങുകയുള്ളൂ.
  •  

Most Read Articles
Best Mobiles in India

English summary
"Buy expensive smartphones and use them for a few days. The used smartphone can be refunded if you do not like it. The full amount you paid for the phone will be refunded." This is not just saying. 'Love It Or Return It' is a new scheme announced by Flipkart. These phones can be returned for up to 15 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X