ഹുവാവേയുടെ ഇലക്ട്രിക് വാഹനങ്ങൾ ഈ വർഷം തന്നെ പുറത്തിറങ്ങും

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവാവേ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ്. നേരത്തെ തന്നെ ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് കടക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഷവോമി കഴിഞ്ഞ ദിവസം സമാനമായ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഹുവാവേയുടെ ഇലക്ട്രിക്ക് വാഹനങ്ങൾ ഈ വർഷം തന്നെ അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. സ്വന്തം ബ്രാൻഡിന് കീഴിൽ തന്നെ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് ഹുവാവേ പദ്ധതിയിടുന്നത്.

 

ഹുവാവേ

റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് നിരവധി വാഹന നിർമാതാക്കളുമായി ഹുവാവേ ചർച്ചകൾ നടത്തുന്നുണ്ട്. ഈ കമ്പനികളുടെ കാർ പ്ലാന്റുകൾ ഉപയോഗിച്ച് ഹുവാവേ ബ്രാൻഡിന് കീഴിൽ ഇലക്ട്രിക്ക് വാഹനങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ചർച്ചകൾ നടത്തുന്നത്. ചൈനയിലെ ചോങ്‌കിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമാതാക്കളായ ചങ്കൻ ഓട്ടോമൊബൈൽസുമായും ഹുവാവേ ചർച്ചയിലാണ്.

കൂടുതൽ വായിക്കുക: മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

ബ്ലൂപാർക്ക് ന്യൂ എനർജി ടെക്നോളജി

എന്നാൽ ഇത്തരം ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ട് ഹുവാവേ വക്താവ് നിഷേധിച്ചിട്ടുണ്ട്. "ഹുവാവേ ഒരു കാർ നിർമ്മാതാവല്ല" എന്നാണ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലെ വൈദഗ്ദ്ധ്യം വഴി കമ്പനി മറ്റ് ഇവി നിർമ്മാതാക്കൾക്ക് സാങ്കേതിക സഹായം നൽകുന്നതിലേക്ക് മാറിയേക്കാമെന്നാണ് സൂചനകൾ. ഇതിനെ തിരുത്തുന്ന റിപ്പോർട്ടാണ് റോയിട്ടേഴ്സ് പുറത്ത് വിട്ടത്. ബീജിങിലെ BAIC ഗ്രൂപ്പിന്റെ ബ്ലൂപാർക്ക് ന്യൂ എനർജി ടെക്നോളജിയുമായി ഇ.വികൾ നിർമ്മിക്കുന്നതിന് ഹുവാവേ ചർച്ചകൾ നടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഹുവാവേയുടെ ഇവി പദ്ധതികൾ
 

ഹുവാവേയുടെ ഇവി പദ്ധതികൾ

ഹുവാവേ സ്വന്തമായി ഇവികൾ നിർമ്മിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇത് ചരിത്രമാകും. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യുഎസ് ഉപരോധം പ്രധാന ബിസിനസിനെ ബാധിക്കുന്ന ഘട്ടത്തിൽ വരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളായിട്ടാണ് ഇവി വിപണിയിലേക്ക് കടക്കാൻ കമ്പനി ഒരുങ്ങുന്നത്. ഈയാഴ്ച ഹുവാവേയ്ക്ക് നാല് ഇവി അനുബന്ധ പേറ്റന്റുകൾ ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഇവി വിപണിയിലേക്കുള്ള ഹുവാവേയുടെ ചുവട് വെപ്പായി കാണാം. ബാറ്ററി ഹെൽത്ത് പരിശോധിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾക്കിടയിൽ ചാർജ് ചെയ്യുന്നതിനുമുള്ള പുതിയ രീതികൾ ഈ പേറ്റന്റുകളിൽ ഉണ്ട്.

കൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽകൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽ

റോയിട്ടേഴ്‌സ് റിപ്പോർട്ട്

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ഹുവാവേ തങ്ങളുടെ ഇവികളിലൂടെ മാസ് മാർക്കറ്റ് വിഭാഗത്തെ ലക്ഷ്യമാക്കാനാണ് പദ്ധതിയിടുന്നത്. സ്മാർട്ട്‌ഫോൺ ബിസിനസിൽ വിജയം നേടിയ ഹുവാവേയുടെ ഉപഭോക്തൃ ബിസിനസ് ഗ്രൂപ്പ് മേധാവി റിച്ചാർഡ് യു ആയിരിക്കും ഇവി ഡിവിഷനുകൾക്ക് നേതൃത്വം നൽകുന്നത്. ഇലക്ട്രിക് വെഹിക്കിൾ വിപണിയിലേക്ക് മറ്റ് ചില സ്മാർട്ട്ഫോൺ ബ്രാന്റുകളും ശ്രദ്ധകെടാക്കുന്നുണ്ട്. ആപ്പിൾ, ഷവോമി എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ബൈഡു ഇങ്ക്, ഫോക്സ്കോൺ എന്നീ ടെക് കമ്പനികളും ഈ വർഷം ആദ്യം ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

ഇവി

ഇവികളുടെ പൂർണമായ ഉൽ‌പാദനത്തിനുപുറമെ ഇവികൾക്ക് ആവശ്യമായ അനുബന്ധ സാങ്കേതിക വിദ്യകളിലൂടെയോ ഇവി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിക്കൊണ്ടോ സ്മാർട്ട്ഫോൺ കമ്പനികളും ടെക്നോളജി രംഗത്തെ മറ്റ് കമ്പനികളും ഇലക്ട്രിക് വാഹന വിപണിയിൽ നിക്ഷേപം നടത്തുന്നുന്നുണ്ട്. ആപ്പിളിന്റെയും ഷവോമിയുടെയും പദ്ധതികളും അധികം വൈകാതെ പുറത്ത് വരുമെന്ന് ഉറപ്പാണ്. ഹുവാവേയുടെ ഇവിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി വൈകാതെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

Best Mobiles in India

English summary
Leading smartphone maker Huawei is planning to build electric vehicles. Earlier, the company had announced that it was entering the electric vehicle market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X