ലൈംഗികാരോപണം. ഫനീഷ് മൂര്‍ത്തി പുറത്ത്.

Posted By: Arathy

പ്രമുഖ സോഫ്റ്റ് വേര്‍ ഐടി കമ്പനി ഐഗേറ്റില്‍ നിന്ന് സിഇഒ ഫനീഷ് മൂര്‍ത്തിയെ പുറത്താക്കി. ലൈംഗികാരോപണത്തിന്റെ പേരിലാണ് ഫനീഷ് മൂര്‍ത്തിയെ കമ്പിനിയുടെ ഡയര്‍ക്റ്റര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കിയത്‌.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 ലൈംഗികാരോപണം. ഫനീഷ് മൂര്‍ത്തി പുറത്ത്.

കീഴ് ജീവനകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഫനീഷ് മൂര്‍ത്തിയെ പിരിച്ചു വിട്ടതെന്ന് ഐഗേറ്റ് അധിക്യതര്‍ അറിയിച്ചു. കൂടാതെ സംഭവത്തിന്റെ വിശദവിവരങ്ങള്‍ക്കായി കമ്പനി ഉത്തരവിട്ടു.

ഐഗേറ്റിന്റെ എക്‌സിക്യുട്ടീവായ ജെറാഡ് വാട്‌സിഗര്‍ താല്‍കാലികമായി സിഇഒ ആയി ചുമതല ഏറ്റു. 2002ല്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന ഫനീഷ് മൂര്‍ത്തി ലൈംഗികാരോപണത്തിന്റെ പേരില്‍ പുറത്തായതായിരുന്നു. അതിനു ശേഷമാണ് ഐഗേറ്റില്‍ സിഇഒ ആയി ജോലിക്ക് കയറുന്നത്.

ലൈംഗികാരോപണത്തിനെ മൂര്‍ത്തി നിഷേധിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്നും ഫനീഷ് മൂര്‍ത്തി വ്യക്തമാക്കി.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot