Just In
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
- Sports
IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Movies
അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന 35 യൂട്യൂബ് ചാനലുകൾ നിരോധിച്ചു
35 യൂട്യൂബ് ചാനലുകളും 2 വെബ്സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് കണ്ടെത്തിയാണ് ഈ അക്കൌണ്ടുകൾ നിരോധിച്ചിരിക്കുന്നത്. 35 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും 2 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. മന്ത്രാലയം ബ്ലോക്ക് ചെയ്ത യൂട്യൂബ് അക്കൗണ്ടുകൾക്ക് മൊത്തം 1 കോടി 20 ലക്ഷത്തിലധികം സബ്ക്രൈബർമാരാണ് ഉള്ളത്. ഈ ചാനലുകളുടെ വീഡിയോകൾക്ക് 130 കോടിയിലധികം വ്യൂസ് ഉണ്ടായിരുന്നു.

ഇന്റർനെറ്റിലൂടെ ഇന്ത്യാ വിരുദ്ധമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റർ അക്കൗണ്ടുകളും രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തതായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ബ്ലോക്ക് ചെയ്ത യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും സോഷ്യൽമീഡിയ അക്കൌണ്ടുകളും പാകിസ്ഥാൻ ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുണ്ട്. രാജ്യ വിരുദ്ധമായ പ്രവർത്തനങ്ങൾ എന്നതിൽ ഉപരിയായി മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്കെതിരായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നത് ലോകത്തിന് മുന്നിൽ തന്നെ ഇന്ത്യയെ മോശമായ കാണിക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ്.
ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇത്തരത്തിലുള്ള നിരീക്ഷമത്തിലൂടെ ശ്രദ്ധയിൽപ്പെട്ടവയാണ് മന്ത്രാലയത്തിന് കൈമാറിയത് എന്നും സർക്കാർ അറിയിച്ചു. ഈ നിരോധിത അക്കൗണ്ടുകളുടെ പ്രധാന ലക്ഷ്യം തെറ്റായ വിവരങ്ങൾ ഏകോപിപ്പിച്ച് പ്രചരിപ്പിക്കുക എന്നതായിരുന്നുവെന്നും ഈ അക്കൗണ്ടുകൾ തെറ്റായ വിവരങ്ങളുടെ വലിയ കേന്ദ്രമായിരുന്നു എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിച്ച 35 യൂട്യൂബ് അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ അറിയിച്ചു, ഇവ ഏകോപിപ്പിച്ച നാല് തെറ്റായ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്വർക്ക്, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് നെറ്റ്വർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നാല് ചാനലുകളുടെ ഒരു സെറ്റും മറ്റ് രണ്ട് ചാനലുകളുടെ ഒരു സെറ്റും പരസ്പരം സിൻക്രൊണൈസേഷനിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ 3000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ഈ ചാനലുകൾ പൊതുവായ ഹാഷ്ടാഗുകളും എഡിറ്റിംഗ് ശൈലികളും ഉപയോഗിക്കുന്നുണ്ടെന്നും അവ ഒരേ ആളുകളാണ് പ്രവർത്തിപ്പിക്കുന്നതെന്നും സർക്കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഈ വെബ്സൈറ്റുകൾ തങ്ങളുചടെ കണ്ടന്റുകൾ പരസ്പരം ക്രോസ്-പ്രമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. പാക് ടിവി വാർത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്നതെന്നും സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ, മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം തുടങ്ങിയ വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ചാനലുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ടും നിരവധി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച അക്കൗണ്ടുകളും കേന്ദ്രസർക്കാർ കണ്ടെത്തിയിരുന്നു.

ഈ യുട്യൂബ് ചാനലുകൾ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജനാധിപത്യ പ്രക്രിയയ്ക്ക് തുരങ്കം വയ്ക്കുന്ന കണ്ടന്റ് പോസ്റ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ടായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. 2021 ഡിസംബറിൽ ഐടി ചട്ടം 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ആദ്യമായി ഉപയോഗിച്ചുകൊണ്ട് കേന്ദ്രസർക്കാർ 20 യൂട്യൂബ് ചാനലുകളും 2 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇതിന് ശേഷമുള്ള യൂട്യൂബ് ചാനൽ നിരോധന നടപടിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. 35 ചാനലുകൾ ഒറ്റയടിക്ക് നിരോധിച്ചുകൊണ്ട് ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനലുകൾക്ക് കടുത്ത മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം വഴിയും ഇനി ക്രിയേറ്റർമാർക്ക് പണം ഉണ്ടാക്കാം, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ വരുന്നു
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999