ഗ്രാമീണ മേഖലയിൽ ആദ്യത്തെ 5ജി ട്രയലുമായി എയർടെൽ, വേഗത 200 എംബിപിഎസ്

|

ഇന്ത്യയിലെ നഗരങ്ങളിൽ 5ജി ട്രയലുകൾ നടത്തിയതിന് ശേഷം എയർടെൽ ഗ്രാമീണ മേഖലയിലേക്ക് കൂടി കടന്നിരിക്കുകയാണ്. എയർടെല്ലും എറിക്സണും ചേർന്നാണ് ഡൽഹിയുടെ ഗ്രാമപ്രദേശങ്ങളിൽ ട്രയൽ നടത്തിയത്. ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ നടത്തിയ ആദ്യത്തെ 5ജി നെറ്റ്‌വർക്ക് ട്രയലായിരുന്നു ഇത്. ടെലികോം വകുപ്പ് എയർടെലിന് അനുവദിച്ച 5ജി ട്രയൽ സ്പെക്ട്രം ഉപയോഗിച്ചാണ് ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഭായ്പൂർ ബ്രമനൻ ഗ്രാമത്തിൽ ട്രയൽ നടത്തിയത്. 200 എംബിപിഎസ് വേഗതയാണ് ഈ ട്രയലിലൂടെ ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

ജി

എൻഹാനസ്ഡ് മൊബൈൽ ബ്രോഡ്‌ബാൻഡ് (ഇഎംബിബി), ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്‌ഡബ്ല്യുഎ) തുടങ്ങിയ സൊല്യൂഷൻസിലൂടെ അതിവേഗ ബ്രോഡ്‌ബാൻഡ് ആക്‌സസ് ചെയ്ത് ഡിജിറ്റൽ ഡിവിഡിലെ ബ്രിഡ്ജിങിനായി 5ജി നൽകുന്ന സാധ്യതകളാണ് ട്രയലിലൂടെ കണ്ടത്. സൈറ്റിൽ നിന്ന് 10 കിലോമീറ്ററിലധികം അകലെയുള്ള ഒരു 3ജിപിപി- കംപ്ലയിന്റ് 5ജി എഫ്ഡബ്യുഎ ഡിവൈസിൽ 200 എംബിപിഎസിൽ അധികം വേഗത ലഭിച്ചിട്ടുണ്ട്. ഇത് ഇന്റർ-സൈറ്റിലേക്ക് (രണ്ട് 5G സൈറ്റുകൾക്കിടയിൽ) ഏകദേശം 20 കിലോമീറ്റർ കവറേജിലേക്ക് ട്രാൻസലേറ്റ് ചെയ്യപ്പെടുന്നു. അതായത് 20 കിലോമീറ്റർ പരിധിയിൽ രണ്ട് ടവറുകൾ ഉണ്ടെങ്കിൽ ഇതിൽ 200എംബിപിഎസ് വരെ വേഗത ലഭിക്കുന്നു.

5ജി സാങ്കേതികവിദ്യ

ഇത്തരത്തിൽ വിദൂരസ്ഥലങ്ങളിൽ പോലും അതിവേഗ ബ്രോഡ്ബാൻഡ് കവറേജ് നൽകാനുള്ള കഴിവാണ് പുതിയ 5ജി സാങ്കേതികവിദ്യയ്ക്ക് ഉള്ളതെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി. ട്രയലിന്റെ ഭാഗമായി 3ജിപിപി ബേസ്ഡ് 5ജി സ്മാർട്ട്ഫോണിന് പോലും 5ജി ടെസ്റ്റ് നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാനും സൈറ്റിൽ നിന്ന് 10 കിലോമീറ്ററിലധികം ദൂരത്തിൽ 100+ എംബിപിഎസ് വേഗത നേടാനും കഴിഞ്ഞു. 5ജി സൈറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രവർത്തിക്കുന്നത് എറിക്സന്റെ 3ജിപിപി കംപ്ലയിന്റ് 5ജി റേഡിയോയിലാണ്. 3500MHz ബാൻഡിലും നിലവിലുള്ള എഫ്ഡിഡി സ്പെക്ട്രം ബാൻഡിലും ലഭിച്ച മിഡ്-ബാൻഡ് ട്രയൽ സ്പെക്ട്രം ഉപയോഗിച്ചാണ് എയർടെൽ ഈ ട്രയൽ നടത്തിയത്.

ഈ സമാന വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിഐയെക്കാൾ മികച്ചത് എയർടെൽഈ സമാന വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിഐയെക്കാൾ മികച്ചത് എയർടെൽ

ട്രയലിന്റെ ഫലങ്ങൾ
 

ട്രയലിന്റെ ഫലങ്ങൾ തെളിയിക്കുന്നത് എയർടെല്ലിന്റെ നിലവിലുള്ള രാജ്യവ്യാപകമായ 4ജി ഇൻഫ്രാസ്ട്രക്ചറിനുള്ള ശേഷിയിലും കവറേജിലും വച്ച് 5ജി പ്രവർത്തനക്ഷമമാക്കാനുള്ള കഴിവാണ്. ഇന്ത്യയിലെ ആദ്യത്തെ 5ജി നെറ്റ്‌വർക്കും ആദ്യത്തെ 5ജി ക്ലൗഡ് ഗെയിമിങും ട്രയൽ നടത്തിയ എയർടെൽ ഗ്രാമീണ മേഖലയിൽ രാജ്യത്തെ ആദ്യത്തെ 5ജി ട്രയൽ നടത്തിയതിൽ അഭിമാനിക്കുന്നുവെന്ന് എയർടെൽ സിടിഒ രൺദീപ് സിംഗ് സെഖോൺ പറഞ്ഞു. എഫ്ഡബ്ല്യുഎ പോലുള്ള യൂസർ കേസുകളിലൂടെ ഏറ്റവും ദൂരത്തേക്ക് ബ്രോഡ്‌ബാൻഡ് കവറേജ് എത്തിക്കുകയും കൂടുതൽ മികച്ച ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും ചെയ്യുമ്പോൾ 5ജി മാറ്റത്തിനുള്ള സാങ്കേതികവിദ്യയായിരിക്കുമെന്നും ഇതിന്റെ മുൻനിരയിൽ എയർടെൽ 5ജി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറിക്സൺ

ഇന്ത്യയിൽ നടക്കുന്ന 5ജി ട്രയലിന്റെ ഭാഗമായി എറിക്സണും എയർടെലും നേടിയ ഈ കവറേജ് ഏറെ പ്രാധാന്യമുള്ളതാണെന്നും 5ജിക്ക് എങ്ങനെ ഗ്രാമീണ മേഖലകളെ പോലും സ്വാധീനിക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നതായും എറിക്സൺ സൌത്ത് ഈസ്റ്റ് ഏഷ്യ ഹെഡ് നൻസിയോ മിർട്ടിലോ വ്യക്തമാക്കി. ഇന്ത്യയിൽ അതിവേഗം 5ജി റോൾഔട്ട് സാധ്യമാക്കുക എന്നും അതുവഴി 'ഡിജിറ്റൽ ഇന്ത്യ' എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഇന്ത്യയെ സഹായിക്കുക എന്നതുമാണ് കമ്പനിയുടെ ലക്ഷ്യമെന്നും 5ജി രാജ്യത്ത് സാമൂഹിക-സാമ്പത്തിക ഗുണങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറിക്സൺ പുറത്ത് വിട്ട പഠനമനുസരിച്ച്, മൊബൈൽ ബ്രോഡ്ബാൻഡ് അഡോപ്ഷനിൽ ശരാശരി 10 ശതമാനം വർദ്ധനവ് ജിഡിപിയിൽ 0.8 ശതമാനം വർദ്ധനവിന് കാരണമാകുന്നുണ്ട്.

3500 മെഗാഹെർട്സ് ട്രയൽ സ്പെക്ട്രം

കഴിഞ്ഞ കുറച്ച് മാസങ്ങളായി എയർടെലും എറിക്സണും 3500 മെഗാഹെർട്സ് ട്രയൽ സ്പെക്ട്രം ഉപയോഗിച്ച് ഗുഡ്ഗാവിലെ സൈബർ ഹബ്ബിൽ സ്ഥാപിച്ചിട്ടുള്ള ലൈവ് 5ജി നെറ്റ്‌വർക്കിൽ 1ജിബിപിഎസിൽ കൂടുതൽ വേഗത നൽകുന്ന ട്രയൽ നടത്തുന്നുണ്ട്. ഈ വർഷം ജനുവരിയിൽ രണ്ട് കമ്പനികളും എറിക്‌സൺ സ്പെക്ട്രം ഷെയറിങ് വാണിജ്യപരമായി വിന്യസിച്ച 1800 മെഗാഹെർട്സ് ലിബറലൈസ്ഡ് ഫ്രീക്വൻസികളുപയോഗിച്ച് ഹൈദരാബാദിൽ ഉപഭോക്താക്കൾക്ക് ലൈവ് 5ജി നെറ്റ്‌വർക്ക് നൽകിയിരുന്നു.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന 119 രൂപ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന 119 രൂപ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ

Most Read Articles
Best Mobiles in India

English summary
Airtel has entered the rural areas after conducting 5G trials in cities across India. The trial was conducted by Airtel and Ericsson in the rural areas of Delhi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X