ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ടെലിവിഷന്‍ 'മാന്ത്രികമാണ്'!

Written By:

ഇന്ത്യയിലെ സോഷ്യല്‍ ബിസിനസ് രാജ്യത്ത് ആദ്യത്തെ സോളാര്‍ സാറ്റ്‌ലൈറ്റ് ടെലിവിഷന്‍ സേവനം ആരംഭിച്ചു. പേ-ആസ്-യൂ-ഗോ (Pay-as-you-go) എന്ന സ്‌കീമോടു കൂടിയ ഉര്‍ജ്ജോപകരണങ്ങളോടെയാണ് ഇത് കൊണ്ടു വരുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ടെലിവിഷന്‍ 'മാന്ത്രികമാണ്'!

രാജ്യത്തെ ഏറ്റവും ചിലവു കുറഞ്ഞ വൈദ്യുതി ഉത്പാദനമായി മാറും സോളാര്‍ പവര്‍.

സോളാര്‍ പവറിന്റെ സവിശേഷതകള്‍ കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിംമ്പ നെറ്റ്‌വര്‍ക്ക് (Simpla Network)

സിംമ്പ നെറ്റ്‌വര്‍ക്ക് എന്നാണ് ഈ പുതിയ സോളാര്‍ നെറ്റ്‌വര്‍ക്കിനെ പറയുന്നത്. 2011ലാണ് സിംമ്പ നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

സാറ്റ്‌ലൈറ്റ് ചാനലുകള്‍

സിംമ്പ മാജിക് ടിവിയില്‍ 100 ഫ്രീ-ടൂ-എയര്‍ സാറ്റ്‌ലൈറ്റ് ചാനലുകള്‍ ഉള്‍പ്പെടെ കോമഡി, വിനോദം, വാര്‍ത്തകള്‍, മൂവികള്‍, മ്യൂസിക് എന്നിവ വാഗ്ദാനം ചെയ്യുന്നു.

വൈദ്യുതി ലഭിക്കാത്തവര്‍ക്ക് അനുഗ്രഹം

ഇന്ത്യയില്‍ വൈദ്യുതി ലഭിക്കാത്ത 1.3 ബില്ല്യന്‍ ആളുകളുണ്ട്. ഇവര്‍ക്ക് സോളാര്‍ പവര്‍ എന്നത് ഒരു അനുഗ്രഹമാണ്.

വൈദ്യുതി എത്തിക്കാനുളള ഏറ്റവും കുറഞ്ഞ ചിലവ്

ഗ്രാമീണ പ്രദേശങ്ങളിലെ വീടുകളിലേക്കും ബിസിനസുകളിലേക്കും വൈദ്യുതി എത്തിക്കുന്നതിന് ഏറ്റവും ചിലവു കുറഞ്ഞ രീതിയാണ് സിംമ്പ നെറ്റ്‌വര്‍ക്ക് നല്‍കുന്നതെന്ന് സിംമ്പ നെറ്റ്‌വര്‍ക്ക് സിഇഒ പീയൂഷ് മാത്തൂര്‍ പറഞ്ഞു.

ഈ സിസ്റ്റത്തില്‍ ലക്ഷ്യമാകുന്നത്

80W സോളാര്‍ പാനല്‍, എനര്‍ജി എഫിഷ്യന്റ് എല്‍ഇഡി ടെലിവിഷന്‍, ബാറ്ററി, സോളാര്‍ ചാര്‍ജ്ജ് കണ്ട്രോളര്‍ എന്നിവ 36 മാസത്തെ തിരിച്ചടവ് പ്ലാനിലാണ് നല്‍കുന്നത്. പ്രീമിയം അടയ്ക്കാതിരുന്നാല്‍ പ്രാരംഭ പേയ്‌മെന്റ് പിന്നീട് വൈദ്യുതിക്ക് പേ-ആസ്-യൂ-ഗോ എന്ന മോഡല്‍ ഉപയോഗിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Simpa Magic TV delivers over 100 free-to-air satellite channels including comedy, entertainment, news, movies and music.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot