Just In
Don't Miss
- Movies
വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ
- Sports
പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്... ന്യൂസിലാന്‍ഡിലേക്കു പറക്കും, ആരുടെ സ്ഥാനം തെറിക്കും?
- News
മോഹൻലാൽ നിയമനടപടി നേരിടണം, ആനക്കൊമ്പ് വിഷയത്തിൽ നടന്റെ അപേക്ഷ മന്ത്രി തള്ളി!
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ നായകനാകുന്ന എയർഫോഴ്സ് ഗെയിമിൽ മൾട്ടിപ്ലെയർ മോഡും
ഓഗസ്റ്റിലാണ് ഇന്ത്യൻ വ്യോമസേന അതിന്റെ ആദ്യ വീഡിയോ ഗെയിമായ ഇന്ത്യൻ എയർഫോഴ്സ് പുറത്തിറക്കിയത്. ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ കഴിയുന്ന ഈ വീഡിയോ ഗെയിം സിംഗിൾ മൾട്ടിപ്ലെയർ മോഡുമായിട്ടാണ് പുറത്തിറക്കിയത്. ഇപ്പോഴിതാ ഈ ഗെയിമിൽ വ്യോമസേനയുടെ ഗെയിം വിഭാഗം മൾട്ടിപ്ലെയർ മോഡും പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യൻ വ്യോമസേന നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തിലെ നായകനാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ, അദ്ദേഹമാണ് ഗെയിമിലെ നായകൻ.

ഗെയിമിൻറെ മൾട്ടിപ്ലെയർ മോഡുള്ള അപ്ഡേറ്റായ 'ഇന്ത്യൻ എയർഫോഴ്സ് എ കട്ട് എബോ' എയർ സ്റ്റാഫ് വൈസ് ചീഫ് എയർ മാർഷൽ ഹർജിത് സിംഗ് അറോറ പുറത്തിറക്കി. ഓഗസ്റ്റ് 31 ന് അന്നത്തെ എയർ ചീഫ് ആയിരുന്ന ബി എസ് ധനോവയാണ് ഗെയിമിൻറെ സിംഗിൾ പ്ലേയർ മോഡ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് ഐഒഎസ് സ്മാർട്ട്ഫോണുകളിൽ ഈ വീഡിയോ ഗെയിം പ്ലേ ചെയ്യാൻ കഴിയും. ഗെയിമിലൂടെ തേജസ്, റാഫേൽ മിറേജ് -2000, Su -30 തുടങ്ങിയ ഇന്ത്യൻ വ്യോമസേനയിൽ നിലവിലുള്ള യുദ്ധ വിമാനങ്ങൾ കളിക്കാർക്ക് തിരഞ്ഞെടുക്കാം.
കൂടുതൽ വായിക്കുക : 9 വയസ്സുകാരൻ ഉണ്ടാക്കിയത് 30 മൊബൈൽ ഗെയിമുകൾ, അതും 4 മാസം കൊണ്ട്

ഇന്ത്യൻ വ്യോമസേനയുടെ മൾട്ടിപ്ലെയർ പതിപ്പിൽ ടീം ബാറ്റിൽസ്, ഡെത്ത്മാച്ച് എന്നീ മോഡുകളാണ് ഉള്ളത്. പുതിയ അപ്ഡഷനിലൂടെ ഗെയിമിൽ PUBG പോലെ, കളിക്കാർക്ക് ടീമുകളെ സൃഷ്ടിച്ച് മൾട്ടിപ്ലെയർ മോഡിൽ കളിക്കാൻ കഴിയും. ഡെത്ത്മാച്ചിലാണെങ്കിൽ അവസാനം ശേഷിക്കുന്ന ഗെയിമറെ വിജയിയായി കണക്കാക്കും. ഈ ഗെയിമിലൂടെ വ്യോമസേനയിൽ (ഇന്ത്യൻ വ്യോമസേന) താൽപ്പര്യമുള്ള യുവാക്കൾക്ക് സ്വയം വ്യോമസേന യുദ്ധവിമാനങ്ങളിലെ പോരാളികളായി മാറാം. ഇതുകൂടാതെ ഗെയിം കളിക്കുന്നവർക്ക് എയർഫോഴ്സ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനും സാധിക്കും.

ഗെയിം കൂടുതൽ അതിശയകരമാക്കി മാറ്റാൻ ആധുനിക AR സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഗെയിമിംഗ് അനുഭവം കൂടുതൽ മികച്ചതാക്കുന്നു. ഈ ഗെയിമിന്റെ ട്രെയിനിങ് സെഷനിൽ വിമാനവും വെപ്പണും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും കളിക്കാർക്ക് ധാരണ നൽകും. ഈ ഗെയിം iOS ഉപയോക്താക്കൾക്കായി ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോറിൽ ലഭ്യമാണ്, ഗെയിമിൻറെ സൈസ് 1GB യാണ്. ഗെയിം ട്യൂട്ടോറിയൽ മിഷനിൽ ഹൈ പ്രോഫൈൽ വിമാനങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് പ്ലെയേഴ്സിനെ ഗെയിം പഠിപ്പിക്കും. ഈ പരിശീലനത്തിന് ശേഷം പ്ലെയേഴ്സിന് വിമാനം പ്രവർത്തിപ്പിക്കാൻ കഴിയും.
കൂടുതൽ വായിക്കുക : 90കളിൽ ജനിച്ചവരെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോവാൻ 7 ഗെയിമുകൾ

ഇന്ത്യൻ വ്യോമസേന തന്നെ പുറത്തിറക്കിയിരിക്കുന്ന ഗെയിം മികച്ച എയർഫോഴ്സ് ഗെയിമുകളിൽ ഒന്നായി തന്നെയാണ് വിലയിരുത്തുന്നത്. ഗെയിമിലൂടെ എയർഫോഴ്സിലേക്ക് യുവാക്കളെ ആകർഷിക്കുക എന്നത് കൂടി സേനയുടെ ലക്ഷ്യമാണ്. രാജ്യത്തിൻറെ ഹീറോ ആയി മാറിയ അഭിനന്ദൻ വർദ്ധമാൻ എന്ന വ്യോമസേന പൈലറ്റ് നായകനാകുന്നതോടെ ഗെയിമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വ്യോമസേന കരുതുന്നത്. ഗെയിം ഇതുവരെയും ഡൌൺലോഡ് ചെയ്തിട്ടില്ലാത്തവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗെയിം ഡൌൺ ലോഡ് ചെയ്ത് ഉപയോഗിക്കാം.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090