ഇൻഫോസിസ് പുരസ്‌കാരം കരസ്ഥമാക്കി കേരളത്തിൻറെ സ്വന്തം റോബോട്ട്

|

മലയാളി എഞ്ചിനീയർമാർക്ക് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ 2019ലെ ആരോഹണ്‍ സോഷ്യല്‍ ഇന്നവേഷന്‍ അവാര്‍ഡ്. ബാന്‍ഡിക്കൂട്ട് എന്ന മാന്‍ഹോള്‍ ക്ലീനിംഗ് റോബോട്ട് നിർമിച്ച തിരുവനന്തപുരം സ്വദേശികളായ റാഷിദ് കെ, വിമല്‍ ഗോവിന്ദ് എം കെ, നിഖില്‍ എന്‍ പി എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. മനുഷ്യരെ കൊണ്ട് മാൻഹോൾ വൃത്തിയാക്കുന്ന പരിപാടി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാൻ‌ഹോൾ ക്ലീനിംഗ് റോബോട്ട് 'ബാൻ‌ഡിക്യൂട്ട്' വികസിപ്പിച്ചത്.

മേക്കർ ഓഫ് ബാൻ‌ഡിക്യൂട്ട്
 

ഇന്ത്യയിലെ നിരാലംബരെ സഹായിക്കുന്നതിനായുളള മാർഗങ്ങൾ മുന്നോട്ടുവച്ച വ്യക്തികള്‍, ടീമുകള്‍, എന്‍ജിഒകള്‍ എന്നിവരെ അംഗീകരിക്കുന്നതിനും അവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുമായി 2018ലാണ് ഇന്‍ഫോസിസിന്റെ ജീവകാരുണ്യ, സിഎസ്ആര്‍ വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാർഡുകൾ നൽകാൻ തുടങ്ങിയത്. 20 ലക്ഷമാണ് ഗോൾഡ് അവാർഡ് തുകയായി നൽകുന്നത്.

ജെൻറോബോട്ടിക്‌സ്

ഈ യുവാക്കൾ ആരംഭിച്ച ജെൻറോബോട്ടിക്‌സ് എന്ന കമ്പനിയാണ് മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടായ ബാൻഡിക്കൂട്ടിനെ നിർമിച്ചത്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന ഹാനികരമായ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടാണ് ജെൻറോബോട്ടിക്‌സ് കേരളത്തിൽ ആദ്യമായി ബാൻഡിക്കൂട്ട് അവതരിപ്പിച്ചത്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് ലോകത്തില്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെൻറോബോട്ടിക്‌സ്.

ഇൻ‌ഫോസിസ് ഫൗണ്ടേഷൻ അവാർഡ്

ജലഅതോറിട്ടിക്ക് വേണ്ടി സ്റ്റാര്‍ട്ട്‌അപ്പ് മിഷന്റെ സഹായത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇപ്പോൾ ഇന്ത്യയിലെ പത്ത്‌ സംസ്ഥാനങ്ങളിൽ ബാൻഡിക്കൂട്ട്‌ സേവനം ലഭ്യമാക്കുന്നുണ്ട്‌. കഴിഞ്ഞ വർഷം ദുബായിലും ഈ സേവനത്തിന് തുടക്കമിട്ടിരുന്നു. മാന്‍ഹോള്‍ ശുചീകരണത്തിനായുള്ള റോബോര്‍ട്ട് വികസിപ്പിച്ചെടുത്ത ആദ്യത്തെ കമ്പനിയായാണ് ജെൻറോബോട്ടിക്സ്‌ അറിയപ്പെടുന്നത്. നിരവധി അംഗീകാരങ്ങളും കമ്പനിയെ തേടി എത്തിച്ചേര്‍ന്നിട്ടുണ്ട്.

കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോൺ
 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ 2017-ലെ ഇന്നവേഷന്‍ ഗ്രാന്‍ഡ് ലഭിച്ചത് ജെൻറോബോട്ടിക്സിനായിരുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റിസര്‍ച്ചിന്റെ സെര്‍ട്ടിഫിക്കേഷനും നാഷണല്‍ തായ്‌പേയ് യൂണിവേഴ്‌സിറ്റി (തായ്‌വാന്‍)യുടെ അംഗീകാരവും ജെൻറോബോട്ടിക്സിനെ തേടിയെത്തി. കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ഗ്രാന്‍ഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബാന്‍ഡിക്കൂട്ടിന്റെ രൂപകല്‍പന

ഭൂമിയുടെ അടിയിലേക്ക് കടന്നു ചെല്ലാന്‍ കഴിയുന്ന രീതിയിലാണ് ബാന്‍ഡിക്കൂട്ടിന്റെ രൂപകല്‍പന. ഈ ആശയമനുസരിച്ചാണ് റോബോട്ടിന് ബാന്‍ഡിക്കൂട്ട് എന്ന നാമം നൽകിയത്. നാല് കാലുള്ള, ചിലന്തിയുടെ ആകൃതി വരുന്ന ഈ റോബോട്ടിനെ മാൻഹോളിന് പുറത്ത് നിന്ന് ഒരാൾക്ക് നിയന്ത്രിക്കാനാകും. ക്യാമറകളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. ഓടകളും മാൻഹോളുകളും വൃത്തിയാക്കാൻ 15 മുതൽ 45 മിനിറ്റ് വരെയാണ് ബാന്‍ഡിക്കൂട്ടിന് ആവശ്യമായി വരിക. 20 മീറ്റർ ആഴത്തിൽ വരെ ബാൻഡിക്കൂട്ടിന് കടന്ന് ചെല്ലാൻ കഴിയും.

സ്‌പൈഡര്‍ യൂണിറ്റ്

സ്‌പൈഡര്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ള ബാന്‍ഡിക്കൂട്ടിന്റെ ഭാഗങ്ങള്‍ മാന്‍ഹോള്‍ ക്ലീനിംഗിന് അനുയോജ്യമായ വിധത്തില്‍ ഡെവലപ് ചെയ്തതാണ്. സ്‌പൈഡര്‍ യൂണിറ്റിന്റെ എക്‌സ്റ്റേണല്‍ ഡയമീറ്റര്‍ 45 സെന്റീമീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ വികസിപ്പിക്കാൻ കഴിയും. മാന്‍ഹോളുകളിലെ സോളിഡ് വേസ്റ്റുകള്‍ കോരിയെടുത്ത് സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബക്കറ്റിലേക്ക് മാറ്റുന്നു. 10 മുതല്‍ 20 കിലോ വരെ ഭാരം ഉയർത്തിയെടുക്കാൻ ശേഷിയുളളതാണ് ഈ ബക്കറ്റ് സിസ്റ്റം.

ജെൻറോബോട്ടിക്‌സ് ഇന്നൊവേഷന്‍സ്

മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ടിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ജെൻറോബോട്ടിക്‌സ് ഇന്നൊവേഷന്‍സും ടാറ്റ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും കഴിഞ്ഞ നവംബറിൽ ധാരണയായിരുന്നു.

Most Read Articles
Best Mobiles in India

English summary
Tech entrepreneurs Vimal Govind M K, Rashid K and Nikhil N P, who developed manhole cleaning robot ‘Bandicoot’ with the aim of eliminating manual scavenging, won the Aarohan Social Innovation award instituted by Infosys Foundation, the philanthropic and CSR arm of Infosys.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X