ഇൻസ്റ്റഗ്രാം, ആപ്പിൾ, ഗൂഗിൾ എന്നിവയിലൂടെ ഓൺലൈൻ അടിമ കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

|

ഉപയോക്താക്കൾ‌ക്ക് അവരുടെ ചങ്ങാതിമാരുമായും കുടുംബവുമായും ചിത്രങ്ങൾ‌, വീഡിയോകൾ‌ എന്നിവയൊക്കെ പങ്കിടാനും അഭിപ്രായങ്ങളും മറ്റും പ്രകടിപ്പിക്കാനുമുള്ള പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ. പരസ്യങ്ങൾ, പ്രൈവസി ഡാറ്റ ചോർച്ച എന്നിങ്ങനെയുള്ള പല വിവാദങ്ങളിലും ഈ പ്ലാറ്റ്ഫോമുകൾ പ്രതികളായി വരുന്നത് സ്വാഭാവിക സംഭവമായിരിക്കുന്നു. എന്നാൽ ഇത്തവണ ഈ സോഷ്യൽ മീഡിയ വമ്പന്മാരും ഒപ്പം ഗൂഗിളും ആപ്പിളും ചെന്ന് പെട്ടിരിക്കുന്നത് ഇതിനെക്കാളൊക്കെ വലിയൊരു വിവാദത്തിലാണ്.

ബിബിസി ന്യൂസ്
 

ബിബിസി ന്യൂസ് അറബിക് നടത്തിയ ഏറ്റവും പുതിയ രഹസ്യ അന്വേഷണത്തിൽ, ഇൻസ്റ്റാഗ്രാം ഒരു ഓൺലൈൻ അടിമ വിപണിക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാം മാത്രമല്ല ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും കേട്ടാൽ അലോസരം ഉണ്ടാക്കുന്ന ഈ ഹീനമായ ബിസിനസിന്റെ ഭാഗമാണ്. ഗൂഗിളും ആപ്പിളും തങ്ങളുടെ അപ്ലിക്കേഷൻ സ്റ്റോറുകളിൽ ഓൺലൈൻ അടിമ കച്ചവടത്തിനായുള്ള അപ്ലിക്കേഷനുകൾ ലിസ്റ്റുചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

അടിമ വ്യാപാരം

അറബ് രാജ്യമായ കുവൈത്തിലേക്ക് അനേകം വീട്ടുജോലിക്കാരെ അനധികൃതമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിൽ പറയുന്നു. ഓൺലൈനിലൂടെ മനുഷ്യരെ പഴയ കാലത്തെ അടിമ വ്യാപാരം പോലെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ഏറ്റവും ഹീനവും മനഷ്യത്വ രഹിതവുമായ ഈ കച്ചവടം നടക്കുന്ന ഇത്തരം മാർക്കറ്റുകളെ അവിടങ്ങളിൽ കരിഞ്ചന്ത എന്നും അറിയപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക : ആപ്പിൾ ഐഫോണിൽ കണ്ടെത്തിയ ഈ 17 അപകടകരമായ ആപ്പുകൾ നിങ്ങളെ കുഴപ്പത്തിലാകും

ഇൻസ്റ്റാഗ്രാം

മറ്റ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിനാൽ അടിമ കച്ചവട ബിസിനസിലെ മുഴുവൻ കച്ചവടങ്ങളും ഇൻസ്റ്റാഗ്രാമിൽ മാത്രമായി നടക്കുന്നില്ല. ഈ കച്ചവടത്തിൻറെ ഭൂരിഭാഗവും ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് വീട്ടുജോലിക്കാരുടെ ചിത്രങ്ങൾ വിൽപ്പന ലേബലുകൾക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നു. ജോലിക്കാരെ പല 0വിഭാഗങ്ങളായി തരം തിരിച്ചാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ക്രൂരതയുടെ മറ്റൊര പര്യായമാവുകയാണ് നാം ഏറെ ഇഷ്ടപ്പെടുന്ന ഇൻസ്റ്റഗ്രാം എന്ന പ്ലാറ്റ്ഫോമിലെ ഇത്തരം പേജുകൾ.

പോസ്റ്റുകൾ
 

ഇൻസ്റ്റാഗ്രാമിലെ ഇത്തരം പോസ്റ്റുകൾ #maisfortransfer #maidsforyour #maidsforhire പോലുള്ള ഹാഷ്‌ടാഗുകൾ ഉപയോഗിച്ചാണ് പ്രചരിപ്പിക്കുന്നത്. ഈ ബിസിനസ്സിനായി മാത്രം ഉണ്ടാക്കിയ പ്രത്യേകം അക്കൗണ്ടുകളുണ്ട്. മാത്രമല്ല എല്ലാ പോസ്റ്റുകളും വീട്ടുജോലിക്കാരുടെ പ്രവർത്തി പരിചയം, ജോലിയുടെ തരം, മറ്റ് വിശദാംശങ്ങൾ എന്നിവ അടക്കമുള്ള പ്രത്യേക വിവരണങ്ങളും അക്കൌണ്ടുകൾ നൽകിയിക്കുന്നു.

ഗൂഗിൾ, ആപ്പിൾ

ഗൂഗിൾ, ആപ്പിൾ എന്നിവയുടെ അപ്ലിക്കേഷൻ സ്റ്റോറുകളും അടിമ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അത്തരം ആപ്പുകളിലൊന്ന് 4Sale എന്ന ആപ്പാണ്. ഇത് വർഗ്ഗം, വില, വിഭാഗം എന്നിവ അടിസ്ഥാനമാക്കി തൊഴിലാളികളെ ഫിൽട്ടർ ചെയ്യാനുള്ള ഓപ്ഷൻ അടക്കം നൽകുന്ന ആപ്ലിക്കേഷനാണ്. ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ പലചരക്ക് കടകൾ, ഓഫീസ് ഫർണിച്ചറുകൾ, അലക്കു സേവനം എന്നിവയും മറ്റ് ചില പ്രത്യേക വിഭാഗങ്ങളും കാണാൻ സാധിക്കും.

കൂടുതൽ വായിക്കുക : സ്മാർട്ട്ഫോണുകൾക്ക് സുരക്ഷാ ഭീഷണി; ആപ്പിളും ഗൂഗിളും 50ലധികം മാലിഷ്യസ് ആപ്പുകൾ നീക്കം ചെയ്തു

കച്ചവടത്തിൽ പൊലീസുകാരനും

ഈ അടിമ കച്ചവടത്തിൻറെ ഉപഭോക്താവായ ഒരു പോലീസുകാരനെയും ബിബിസി റിപ്പോർട്ടിലൂടെ വെളിപ്പെടുത്തുന്നു. അയാൾ കച്ചവടം സംസാരിക്കാനെന്ന വ്യാജേന ബന്ധപ്പെട്ട ബിബിസി പ്രതിനിധികളോട് "എന്നെ വിശ്വസിക്കൂ അവൾ വളരെ സുന്ദരിയാണ്, അവൾക്ക് പുഞ്ചിരിക്കുന്ന മുഖവുമുണ്ട്. പുലർച്ചെ 5 വരെ നിങ്ങൾ അവളെ ഉറങ്ങാൻ അനുവദിച്ചില്ലെങ്കിലും അവൾ പരാതിപ്പെടില്ല." എന്ന് അയാൾ പറയുന്ന തെളിവും ബിബിസി പുറത്ത് വിട്ടു.

പാസ്‌പോർട്ട് നൽകരുത്

ജോലിക്കാരിക്ക് പാസ്‌പോർട്ട് നൽകരുതെന്നും അദ്ദേഹം ബിബിസി റിപ്പോർട്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് "അവൾക്ക് പാസ്‌പോർട്ട് നൽകരുത്, നിങ്ങൾ അവളുടെ സ്പോൺസറാണ്. എന്തിനാണ് നിങ്ങൾ അവൾക്ക് പാസ്‌പോർട്ട് നൽകുന്നത്?" എന്നാണ്. ഈ അടിമ കച്ചവടത്തിൻറെ മനുഷ്യത്വ രഹിതമായ മുഖമായിരുന്നു ബിബിസിയിലൂടെ പുറം ലോകത്ത് എത്തിയത്.

ഇത്തരം പ്രവർത്തനങ്ങൾ തടയും

തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് നിയമപാലകർ, വിദഗ്ദ്ധ സംഘടനകൾ, ഇൻഡസ്ട്രി എന്നിവയുമായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് ബിബിസിയോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകൾ സാങ്കേതിക വിദ്യയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളുടെ തെളിവുകളാവുകയാണ്. വരും ദിവസങ്ങളിൽ ഇവയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നേക്കും.

Most Read Articles
Best Mobiles in India

English summary
According to a latest undercover investigation by BBC News Arabic, Instagram is enabling an online slave market. Yes, you read that right! And not only Instagram, tech giants Apple and Google are also a part of this disturbing business. The report claims that Google and Apple have listed apps which propel online slavery on their app stores.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X