കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വൻ സംഘം പിടിയിൽ, രക്ഷിച്ചത് 23 കുട്ടികളെ

|

കൂട്ടികളെ ചൂഷണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ശൃങ്കലയെ തകർത്തതായി റിപ്പോർട്ട്. അമേരിക്കൽ ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ചൈൽഡ് പോണോഗ്രഫിയുടെ വലിയ സൃങ്കല തകർത്തതായി വ്യക്തമാക്കിയത്. ദക്ഷിണകൊറിയൻ അധികൃതർ പിടിച്ചെടുത്ത ഒരു സെർവർ വിശകലനം ചെയ്തതിൽ നിന്നും വെബ്സൈറ്റിൽ പത്ത് ലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്ന് വ്യക്തമായി. പത്ത് ലക്ഷത്തിലികം ബിറ്റ്കോയിൻ വിലാസങ്ങളും വെബ്സൈറ്റിൽ നിന്ന് ലഭിച്ചു.

അശ്ലീല വീഡിയോ
 

അശ്ലീല വീഡിയോകൾക്കായി സൈറ്റ് ഉടമകൾ ക്രൂരമായി ഉപയോഗിച്ചിരുന്ന അമേരിക്ക, സ്പെയിൻ, ബ്രിട്ടൺ എന്നിവിടങ്ങളിലെ പ്രായപൂർത്തിയാകാത്ത 23 കൂട്ടികളെ മോചിപ്പിക്കാനും തങ്ങളുടെ ഓപ്പറേഷനിലൂടെ സാധിച്ചുവെന്ന് പത്ര സമ്മേളനത്തിൽ പൊലീസ് അധികൃതർ വ്യക്തമാക്കി. ഓപ്പറേഷനിലൂടെ പിടിച്ചെടുന്ന കുട്ടികളുടെ അശ്ലീല വീഡിയോയുടെ കണക്ക് ആരെയും ഞെട്ടിപ്പിക്കും, എട്ട് ടെറാബൈറ്റ് അഥവാ 8000 ജിബി വീഡിയോയാണ് പിടിച്ചെടുത്തത്. ഇതുവരെ നടന്ന ഇത്തരത്തിലുള്ള ഓപ്പറേഷനുകളിൽ ഏറ്റവും വലീയ ഓപ്പറേഷനാണ് ഇത്.

ബിറ്റ്കോയിൻ

കുട്ടികളെ ചൂഷണം ചെയ്യുന്ന വിപണികളിലെ ഏറ്റവും വലിയ സൃങ്കലയാണ് ഇൻറെർനെറ്റിലെ ചൈൽഡ് പോണോഗ്രഫി എന്ന് യുഎസ് ഡെപ്യൂട്ടി അസിറ്റൻറ് ജനറൽ റിച്ചാർഡ് ഡൌണിങ് പറഞ്ഞു. ബിറ്റ്കോയിൻ പണമിടപാടിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചൈൽഡ് ലൈൻ നെറ്റ്വർക്കായ ഡാർക്ക് നെറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന നൂറ് കണക്കിന് ആളുകൾക്കെതിരെ കേസെടുത്തതായും പൊലിസ് അധികൃതർ വ്യക്തമാക്കി.

വെൽക്കം ടു വീഡിയോ

വാഷിങ്ടണിൽ വെൽക്കം ടു വീഡിയോ എന്ന അശ്ലീല വെബ്സൈറ്റ് നടത്തിപ്പുകാരനായ ദക്ഷിണകൊറിയൻ പൌരൻ ജോങ് വൂ സോണിനെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ഒമ്പത് കേസുകൾ ഉൾപ്പെടുന്ന കുറ്റപത്രവും കഴിഞ്ഞ ദിവസം സമർപ്പിച്ചു. ദക്ഷിണകൊറിയയിൽ സമാന കേസുകളിൽ അറസറ്റിലായ ആളുകൾക്കെതിരെ കുറ്റം ചുമത്തുകയും ശിക്ഷിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്തു
 

അമേരിക്കൻ സ്റ്റേറ്റുകളായ അലബാമ, അർക്കൻസാസ്, കാലിഫോർണിയ, കണക്റ്റിക്കട്ട്, ഫ്ലോറിഡ, ജോർജിയ, കൻസാസ്, ലൂസിയാന, മേരിലാൻറ്, മാസാച്യൂസെറ്റ്സ്, നെബ്രാസ്ക, ന്യൂജേഴ്സി, ന്യൂയോർക്ക് നോർത്ത് കരോലിന, ഒഹായോ, ഒറിഗോൺ, പെൻസിൽവാനിയ, ഐസ്ലാൻറ്, സൌത്ത് കരോലിന, ടെക്സസ്, യൂട്ട, വിർജീനിയ, വാഷിങ്ടൺ സ്റ്റേറ്റ്, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നായി കുട്ടികളുടെ അശ്ലീല വീഡിയോ സൈറ്റുകളുമായി ബന്ധപ്പെട്ട 337 പേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രൂരതയുടെ മുഖം

യുകെ, ദക്ഷിണകൊറിയ, ജർമ്മനി സൌദിഅറേബ്യ, യുഎഇ, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, അയർലൻറ്, സ്പെയിൻ, ബ്രസീൽ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നും ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനായി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഡാർക്ക് നെറ്റ് സൈറ്റുകൾ ക്രൂരതയുടെ മുഖമാണെന്ന് യുഎസ് ആറ്റോണി ജനറൽ ബ്രയാൻ എ ബെൻസ്കോവ്സ്കി പറഞ്ഞു. കുട്ടികളെ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന ഇത്തരം ഓൺലൈൻ സ്പൈസുകൾ അനുവദിച്ച് കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles
Best Mobiles in India

English summary
American, British and South Korean officials announced at a news briefing here on Wednesday that they have busted one of the worlds largest child sexual exploitation networks. An analysis of a server, seized by South Korean authorities, revealed that the website had more than one million bitcoin addresses, signifying that the website had a capacity for at least one million users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X