സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടി ഇന്‍ടെക്‌സ് എലൈറ്റ് (Elyt) ഡ്യുവല്‍

By Lekshmi S
|

1996-ല്‍ ഐടി ഉത്പന്നങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച പ്രമുഖ ഇന്ത്യന്‍ കമ്പനിയാണ് ഇന്‍ടെക്‌സ്. പിന്നീട് ഫോണുകള്‍, ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങള്‍, എല്‍ഇടി ടിവികള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയിലൂടെ കമ്പനി വളര്‍ന്നു. ഇന്‍ടെക്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് 6999 രൂപ വിലയുള്ള എലൈറ്റ് ഡ്യുവല്‍.

ഗുണങ്ങള്‍

ഒതുങ്ങിയ ഉറപ്പുള്ള രൂപകല്‍പ്പന. മികച്ച ബൊക്കേ ഇഫക്ടിനായി ഫ്രണ്ട് ഡ്യുവല്‍ ലെന്‍സ് ക്യാമറ. അനായാസം ഉപയോഗിക്കാവുന്ന ഇന്റര്‍ഫേസ്. മികച്ച ഡിസ്‌പ്ലേ

ദോഷങ്ങള്‍

ശരാശരി നിലവാരമുള്ള പിന്‍ ക്യാമറ. മള്‍ട്ടിടാസ്‌കിംഗും ഗെയിമിംഗും പ്രകടനം മോശമാക്കുന്നു. ബാറ്ററി ബാക്കപ്പ് അത്ര മെച്ചമല്ല. സ്‌ക്രീന്‍ ആസ്‌പെക്ട് റേഷ്യോ 18:9 അല്ല

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടി ഇന്‍ടെക്‌സ് എലൈറ്റ് (Elyt) ഡ്യുവല്‍

 

സവിശേഷതകള്‍ പൂര്‍ണ്ണരൂപത്തില്‍:

ഇന്ത്യന്‍ ഉപഭോക്താക്കളെ മുന്നില്‍ കണ്ട് അക്വ ശ്രേണിയില്‍ താങ്ങാവുന്ന വിലയില്‍ നിരവധി ഫോണുകള്‍ ഇന്‍ടെക്‌സ് പുറത്തിറക്കിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇന്‍ടെക്‌സ് എലൈറ്റ് ഡ്യുവല്‍. ഇരട്ട ക്യാമറയോട് കൂടിയ ഇന്‍ടെക്‌സിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എലൈറ്റ് ഡ്യുവല്‍. മുന്നില്‍ രണ്ട് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നതിലൂടെ കമ്പനി സെല്‍ഫി പ്രേമികളെയാണ് ഉന്നം വയ്ക്കുന്നത്.

കുറഞ്ഞ വിലയില്‍ മികച്ച ഫിച്ചറുകള്‍ ഉറപ്പുനല്‍കുന്ന ചൈനീസ് ഫോണുകളില്‍ നിന്ന് ഇന്‍ടെക്‌സ് മികച്ച മത്സരം നേരിടേണ്ടിവരും. ഷവോമി റെഡ്മി 4അ, മോട്ടോ സി, നോക്കിയ 2 എന്നിവയായിരിക്കും എലൈറ്റ് ഡ്യുവലിന്റെ പ്രധാന എതിരാളികള്‍.

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടി ഇന്‍ടെക്‌സ് എലൈറ്റ് (Elyt) ഡ്യുവല്‍

മുന്നിലെ ഡ്യുവല്‍ ലെന്‍സ് ക്യാമറകള്‍

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കുന്ന മുന്നിലെ ഇരട്ട ക്യാമറകള്‍ തന്നെയാണ് ഇന്‍ടെക്‌സ് എലൈറ്റ് ഡ്യുവലിന്റെ പ്രധാന ആകര്‍ഷണം. 8MP, 2MP ക്യാമറകളാണ് ഇവ. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ ക്യാമറകള്‍ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ ഉറപ്പുനല്‍കുന്നു. പേപ്പറില്‍ ക്യാമറ മികച്ചതാണെങ്കിലും ഉപയോഗത്തില്‍ അത് അനുഭവപ്പെടുന്നില്ല. ബൊക്കേ ഇഫക്ടില്‍ സെല്‍ഫികള്‍ എടുക്കാന്‍ കഴിയും. ഫോട്ടോ എടുക്കുമ്പോഴും എടുത്തതിന് ശേഷവും ബൊക്കേ ഇഫക്ട് നല്‍കാം.

ഡിസ്‌പ്ലേയും രൂപകല്‍പ്പനയും

720*1280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5 ഇഞ്ച് HD IPS ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നല്‍കുന്നു. സൂര്യപ്രകാശത്തിലും അകത്തും ഡിസ്‌പ്ലേ മികവ് പുലര്‍ത്തുന്നു. എന്നാല്‍ ആസ്‌പെക്ട് റേഷ്യോ നിരാശപ്പെടുത്തുന്നതാണ്. കാലഹരണപ്പെട്ട 16:9 ആണ് ഇന്‍ടെക്‌സ് എലൈറ്റ് ഡ്യുവല്‍ ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും 18:9 ആസ്‌പെക്ട് റേഷ്യോ സാധാരണമായിക്കഴിഞ്ഞു.

 

ഫോണിന്റെ രൂപകല്‍പ്പന ആരെയും ആകര്‍ഷിക്കുന്നതാണ്. ഈടുനില്‍ക്കുന്ന പോളികാര്‍ബണേറ്റ് പ്ലാസ്റ്റിക് ബോഡി, മാറ്റ് ഫിനിഷ് എന്നിവയും എടുത്തുപറയേണ്ട സവിശേഷതകളാണ്. സ്ലിം ബോഡിയും 149 ഗ്രാം ഭാരവും ഫോണിന്റൈ ഉപയോഗം അനായാസമാക്കുന്നു. പോക്കറ്റില്‍ ഒതുങ്ങിയിരിക്കുകയും ചെയ്യും.

ചാര്‍ജിംഗ് പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഫോണിന്റെ താഴ്ഭാഗത്താണ്. വോളിയം കീകളും പവര്‍ ബട്ടണും ഫോണിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു.

പിന്നിലെ 8MP ക്യാമറ

ഇന്‍ടെക്‌സ് എലൈറ്റ് ഡ്യുവലിലെ പിന്‍ഭാഗത്തെ ക്യാമറ 8MP ആണ്. ഇരട്ട എല്‍ഇഡി ഫ്‌ളാഷോട് കൂടിയ ക്യാമറ അത്ര മെച്ചമല്ല. വലിയ്ക്ക് അനുസരിച്ചുള്ള മേന്മ ക്യാമറയ്ക്ക് അവകാശപ്പെടാനില്ല.

ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

1.3 GHz 32 ബിറ്റ് ക്വാഡ്‌കോര്‍ സ്‌പ്രെഡ്ട്രം 9850 ചിപ്‌സെറ്റാണ് എലൈറ്റ് ഡ്യുവലില്‍ ഉപയോഗിച്ചിരിക്കുന്നത്. 2GB റാമും 16GB സ്‌റ്റോറേജും ഉണ്ട്. എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ ഇത് 128 GB വരെ വര്‍ദ്ധിപ്പിക്കാനുമാകും.

കോളിംഗ്, വെബ് ബ്രൗസിംഗ്, എച്ച്ഡി വീഡിയോ പ്ലേബാക്ക്, മ്യൂസിക് പ്ലേബാക്ക് തുടങ്ങിയ അടിസ്ഥാന ദൈനംദിന ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഫോണ്‍ ആണിത്. അതുകൊണ്ട് തന്നെ ഹെവി ഗെയിമുകളോ, ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളോ ഇതില്‍ നന്നായി പ്രവര്‍ത്തിക്കണമെന്നില്ല. പ്രോസസ്സിംഗ്, മള്‍ട്ടിടാസ്‌കിംഗ് എന്നിവയുടെ കാര്യത്തില്‍ സമാനമായ മറ്റ് ഫോണുകളെക്കാള്‍ പിന്നിലാണ് ഇന്‍ടെക്‌സ് എലൈറ്റ് ഡ്യുവല്‍ എന്ന് പറയാതിരിക്കാനാവില്ല.

ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസ് വളരെ ലളിതമാണ്. അതുകൊണ്ട് തന്നെ ഉപയോഗം അനായാസമാകുന്നു.

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടി ഇന്‍ടെക്‌സ് എലൈറ്റ് (Elyt) ഡ്യുവല്‍

ബാറ്ററി & കണക്ടിവിറ്റി

എലൈറ്റ് ഡ്യുവലില്‍ ഉപയോഗിച്ചിരിക്കുന്നത് 2400 mAh Li-Ion ബാറ്ററിയാണ്. ഇതും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ഒതുതവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് ഭാഗികമായി ശരിയാണ്. എച്ച്ഡി വീഡിയോകളും ഗെയിമുകളും ഉപയോഗിച്ചപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുതവണ ചാര്‍ജ് ചെയ്യേണ്ടിവന്നു. കുറേക്കൂടി മികച്ച ബാറ്ററി ആരും പ്രതീക്ഷിക്കും. ബ്ലൂടൂത്ത്, 3G/4G/LTE, വൈ-ഫൈ, ജിപിഎസ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെല്‍ഫി പ്രേമികള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന ഫോണ്‍ മറ്റ് കാര്യങ്ങളില്‍ വളരെ പിന്നിലാണ്. പ്രത്യേകിച്ച് പിന്നിലെ ക്യാമറ, വീഡിയോ പ്ലേബാക്ക്, കമ്പ്യൂട്ടിംഗ്, മള്‍ട്ടിടാസ്‌കിംഗ്, ബാറ്ററി എന്നിവയുടെ കാര്യത്തില്‍. രാത്രിയും പകലും സെല്‍ഫി എടുക്കുന്ന ആളാണ് നിങ്ങളെങ്കില്‍ മാത്രം ഈ ഫോണ്‍ വാങ്ങുക

Most Read Articles
Best Mobiles in India

English summary
Intex, the well-known Indian smartphone manufacturer started its journey back in 1996 with IT products. The company soon expanded to feature phone segment and also ventured in touch screen devices. It was back in 2012 when the company expanded its portfolio and started making LED TVs and the most loved technology product- smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X