ചന്ദ്രയാൻ-2 വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരണം

|

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 2വിൻറെ ലാൻഡർ വിക്രം ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന സ്ഥിരീകരണവുമായി കേന്ദ്ര സർക്കാർ. ഇക്കാര്യത്തിൽ സർക്കാരിൻറെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. ലോക്സഭയിൽ ബഹിരാകാശ വകുപ്പിന് നൽകിയ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് നൽകിയ ഔദ്യോഗിക മറുപടിയിലാണ് വിക്രം ലാൻഡർ ചന്ദ്രൻറെ ഉപരിതലത്തിൽ ഹാർഡ് ലാൻഡിങ് നടത്തി എന്ന് വ്യക്തമായിരിക്കുന്നത്.

ആദ്യഘട്ടം
 

ലാൻഡിങിൻറെ ആദ്യഘട്ടത്തിൽ എല്ല പ്രവർത്തനങ്ങളും കൃത്യമായി നന്നിരുന്നു. ചന്ദ്രപ്രതലത്തിൽ നിന്ന് 30 കിലോമീറ്റർ മുതൽ 7.4 കിലോമീറ്റർ വരെയുള്ള ദൂരത്തിലാണ് രണ്ടാം ഘട്ടത്തിൽ ലാൻഡിങ് പ്രവർത്തനങ്ങൾ നടന്നത്. ഈ ഘട്ടത്തിൽ വേഗത സെക്കൻഡിൽ 1,683 മീറ്ററിൽ നിന്ന് സെക്കൻഡിൽ 146 മീറ്റർ എന്ന നിലയിലേക്ക് കുറച്ചുവെന്നും ലാൻഡിങിൻറെ ഒന്നാം ഘട്ടത്തിൽ എല്ലാം കൃത്യമായിരുന്നുവെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

രണ്ടാം ഘട്ടം

ലാൻഡിങിൻറെ രണ്ടാം ഘട്ടത്തിൽ ഉദ്ദേശിച്ച വേഗതയെക്കാൾ കൂടുതലായിരുന്നു ലാൻഡറിൻറെ വേഗത. രൂപകൽപ്പന ചെയ്ത പാരാമീറ്ററുകൾക്ക് അപ്പുറമായിരുന്നു അത്. അതുകൊണ്ട് തന്നെ വിക്രം ലാൻഡ് ചെയ്യേണ്ടിയിരുന്ന ലാൻഡിംഗ് സൈറ്റിന്റെ 500 മീറ്ററിനുള്ളിൽ വിക്രം ഇടിച്ചിറങ്ങിയെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി. വിക്രം ക്രാഷ് ലാൻഡ് ചെയ്തു എന്ന വിവരം നേരത്തെ തന്നെ വ്യക്തമായിരുന്നുവെങ്കിലം ഇസ്രോ ഇത് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നില്ല. മിഷൻ കഴിഞ്ഞ് 2 മാസത്തിന് ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാർ വിക്രം ലാൻഡറിനെ സംബന്ധിച്ച കാര്യം ഔദ്യോഗികമായി പറയുന്നത്.

കൂടുതൽ വായിക്കുക: ISRO Cartosat-3: അതിർത്തി നിരീക്ഷിക്കാൻ കാർട്ടോസാറ്റ്-3 വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ

ചന്ദ്രയാൻ -3

അതേസമയം അടുത്ത വർഷം നവംബറോടെ ചന്ദ്രയാൻ -3 ചന്ദ്രനിൽ ഇറക്കാനും ഇസ്രോ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ചർച്ച ചെയ്ത് വരികയാണെന്നും ഇസ്രോ അധികൃതർ വ്യക്തമാക്കി. 2020 നവംബറിൽ ചാന്ദ്രയാൻ 3 വിക്ഷേപിക്കുമെന്ന റിപ്പോർട്ടുകൾക്ക് വിശ്വാസ്യതയുണ്ടായത് ഇസ്രോ അധികൃതർ തന്നെ ചന്ദ്രയാൻ 2വിന് ശേഷം മറ്റൊരു ചാന്ദ്ര ദൌത്യം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയതോടെയാണ്.

ഇസ്രോ
 

ഇസ്രോയുടെ നിർണായകമായ ചാന്ദ്ര പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കും ചന്ദ്രയാൻ 3. 2008 ൽ ചന്ദ്രയാൻ 1 ചന്ദ്രനിൻറെ ഉപരിതലത്തിൽ ‘മൂൺ ഇംപാക്റ്റ് പ്രോബ്' വിജയകരമായി ഡ്രോപ്പ് ചെയ്തതോടെയാണ് ഇന്ത്യയുടെ ചന്ദ്ര ദൌത്യം മറ്റൊരു തലത്തിൽ എത്തിയത്. ചന്ദ്രയാൻ 2ൻറെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻറ് ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ ചാന്ദ്ര ദൌത്യത്തിന് വലിയ നേട്ടമായി അത് മാറുമായിരുന്നു.

വിക്രം ലാൻഡർ

സെപ്റ്റംബർ 7 ന്, ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾ മുമ്പ് ചന്ദ്രയാൻ -2 വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ ഇസ്രോയ്ക്ക് നഷ്ടമായി. ഇതേ തുടർന്ന് ചന്ദ്രൻറെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള ഇസ്രോയുടെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി നേരിട്ടു. വിക്രം ലാൻഡറുമായി കോൺടാക്ട് പുനസ്ഥാപിക്കാൻ ഇസ്രോ കഠിനമായി പരിശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല.

കൂടുതൽ വായിക്കുക: Chandrayaan-3: ചന്ദ്രയാൻ 3 വരുന്നു; 2020 നവംബറോടെ ചന്ദ്രനിൽ ലാൻറ് ചെയ്യിക്കാൻ പദ്ധതി

ഭ്രമണപഥം

ജൂലൈ 22 ന് വിക്ഷേപിച്ച ചന്ദ്രയാൻ -2 ടേക്ക് ഓഫ് ചെയ്ത് ഒരു മാസം കഴിഞ്ഞ് ഓഗസ്റ്റ് 20 ന് ചന്ദ്രൻറെ ഭ്രമണപഥത്തിലെത്തി. വിക്രം ലാൻഡറിന്റെ ടച്ച്ഡൗൺ പുലർച്ചെ ഒന്നരയ്ക്കും പുലർച്ചെ രണ്ടരയ്ക്കും ഇടയിലാണ് ഷെഡ്യൂൾ ചെയ്തിരുന്നത്, തുടർന്ന് രാവിലെ 5:30 നും 6.30 നും ഇടയിൽ ‘പ്രജ്ഞാൻ' റോവറും പ്രവർത്തിക്കും എന്നാണ് പ്ലാൻ ചെയ്തിരുന്നത്. സിഗ്നൽ തടസ്സം നേരിട്ടതിനെ തുടർന്ന് പദ്ധതിയുടെ അവസാന ഘട്ടം പരാജയപ്പെട്ടു. എങ്കിലം ചന്ദ്രനെ ഇപ്പോഴും ചാന്ദ്രയാൻ ഭ്രമണം ചെയ്യുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Nearly three months after the technical snag that stopped India’s entry into the elite space club, the Narendra Modi government has officially confirmed about the fate of Chandrayaan-2’s Vikram Lander. In a written reply to a question to the Department of Space in Lok Sabha, Minister of State in the Prime Minister’s Office (PMO) Jitendra Singh made the official statement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X