സ്വപ്ന പദ്ധതിയിൽ നിന്ന് പിന്മാറാതെ ഇസ്രോ, ചന്ദ്രയാൻ 2 വീണ്ടും ലാൻഡിങ് ശ്രമം നടത്തും

|

ചന്ദ്രയാൻ 2 ഉപയോഗിച്ച് തന്നെ ചന്ദ്ര പ്രതലത്തിൽ മറ്റൊരു സോഫ്റ്റ് ലാൻഡിംഗിനായി ഇസ്രോ ശ്രമിക്കുന്നുവെന്ന് ചെയർമാൻ കെ. ശിവൻ. വിക്രം ലാൻഡർ ടച്ച്ഡൗൺ പരാജയപ്പെട്ട് രണ്ട് മാസത്തിന് ശേഷം ചന്ദ്രയാൻ -2ൽ മറ്റൊരു ലാൻഡിംഗ് ശ്രമം കൂടി ഇസ്രോ നടത്തും. ഇതിനായുള്ള പദ്ധതികൾ നടപ്പാക്കി വരികയാണെന്നും സ്വപ്ന ദൌത്യത്തിൽ നിന്നും ഇന്ത്യയുടെ ബഹിരാകാശ ഏജൻസി പിന്മാറില്ലെന്നും ഡോ.കെ ശിവൻ പറഞ്ഞു.

ഇസ്രോ മേധാവി
 

ഡൽഹി ഐഐടിയുടെ അമ്പതാം കോൺവക്കേഷൻ ചടങ്ങിൽ വച്ചാണ് ഇസ്രോ മേധാവി ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്രം ലാൻഡറിൻറെ ഹാർഡ് ലാൻഡിംഗിന് മുമ്പ് ചന്ദ്രയാൻ -2 ലെ എല്ലാ സംവിധാനങ്ങളും ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 300 മീറ്റർ വരെ പ്രവർത്തിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൈയിലുള്ള വിലയേറിയ ഡാറ്റ ഉപയോഗിച്ച് രണ്ടാമത്തെ ശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിക്രം ലാൻഡർ

ചന്ദ്രയാൻ -2 ന്റെ റോബോട്ടിക് വിക്രം ലാൻഡർ സെപ്റ്റംബർ 7 ന് ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങേണ്ടതായിരുന്നു, എന്നാൽ 300 മീറ്റർ അകലെയുള്ളപ്പോൾ ബേസുമായുള്ള എല്ലാ ആശയവിനിമയവും നഷ്ടപ്പെട്ടു. വിക്രം ലാൻഡർ ലാൻഡിംഗുമായി മുന്നോട്ട് പോകാനുള്ള പ്രവർത്തന പദ്ധതിയിൽ ഇസ്രോ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ശിവൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയിരുന്നു.

കൂടുതൽ വായിക്കുക : ചന്ദ്രയാൻ 2 ലാൻഡറിന് സംഭവിച്ചതെന്ത്? അറിയേണ്ടതെല്ലാം

പ്രജ്ഞാൻ റോവർ

ചന്ദ്രയാൻ -2 വിക്രം ലാൻഡറിന് സുഗമമായ ടച്ച്ഡൗൺ ഉണ്ടായിരുന്നെങ്കിൽ, ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു. ചന്ദ്രന്റെ ഉപരിതലം പര്യവേക്ഷണം ചെയ്യുന്നതിനായി വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും ഇസ്‌റോ രൂപകൽപ്പന ചെയ്തിരുന്നു. കാര്യങ്ങൾ ശരിയായി നടന്നിരുന്നുവെങ്കിൽ, പ്രഗ്യാൻ റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശം ഒരു ചാന്ദ്ര ദിവസത്തേക്ക് (14 ഭൗമദിനങ്ങൾ) പര്യവേക്ഷണം ചെയ്യുമായിരുന്നു.

നാസയുടെ എൽ‌ആർ‌ഒ
 

മറ്റൊരു ശ്രമത്തിന് ഇസ്രോ തയ്യാറെടുക്കുമ്പോഴും വിക്രാം ലാൻഡറിനെ കണ്ടെത്താൻ നാസയുടെ എൽ‌ആർ‌ഒ പരമാവധി ശ്രമിക്കുന്നുണ്ട്. ലൂണാർ റീകണൈസൻസ് ഓർബിറ്റർ വിക്രം ലാൻഡർ ഹാർഡ് ലാൻറ് ചെയ്ത പ്രദേശത്തിന് മുകളിലൂടെ രണ്ട് ഫ്ലൈബൈകൾ നടത്തി. വിക്രം ലാൻഡർ തകർന്നേക്കാവുന്ന ചന്ദ്ര ഉപരിതലത്തിലെ ഒന്നിലധികം ചിത്രങ്ങൾ പകർത്തി. നിർഭാഗ്യവശാൽ വിക്രം ലാൻഡറിൻറെ സൂചനകളൊന്നും ഈ ചിത്രങ്ങളിൽ നിന്ന് കണ്ടെത്താൻ നാസയുടെ സംഘത്തിന് സാധിച്ചിട്ടില്ല.

ആദിത്യ എൽ -1

ഇസ്രോ തങ്ങളുടെ പദ്ധതികൾ ചന്ദ്രയാനിലൂടെ അവസാനിപ്പിക്കുന്നില്ല. മനുഷ്യ ബഹിരാകാശ യാത്രയുള്ള സൗരോർജ്ജ പദ്ധതിയായ ആദിത്യ എൽ -1 ൻറെ പണിപ്പുരയിലാണ് ഇസ്രോയിലെ ശാത്രജ്ഞർ. ചന്ദ്രയാൻ -2 വിലൂടെ ഒന്നും അവസാനിക്കില്ലെന്നും ആദിത്യ എൽ -1 സോളാർ മിഷനേയും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങളെയും സംബന്ധിച്ച തങ്ങളുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും വരും മാസങ്ങളിൽ ധാരാളം ഉപഗ്രഹ വിക്ഷേപണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇസ്രോ മേധാവി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രൻറെ ഹൈ റസലൂഷൻ ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ സ്വപ്ന പദ്ധതി

ലാൻഡിങ് സാധിച്ചില്ലെങ്കിലും ചന്ദ്രയാൻ 2 ഇപ്പോവും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ഭ്രമണം ചെയ്യുന്നതിനൊപ്പം തന്നെ ചന്ദ്രൻറെ ചിത്രങ്ങളും ചന്ദ്രയാൻ 2വിൽ ഉള്ള ഹൈറസലൂഷൻ ക്യാമറ പകർത്തിയിരുന്നു. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലുള്ള ബോഗുസ്ലാവ്സ്കി ഗർത്തത്തിൻറെ ഒരുഭാഗത്തിൻറെ ചിത്രമാണ് ചന്ദ്രയാൻ 2 പകർത്തിയത്. എന്തായാലും ഇന്ത്യയുടെ സ്വപ്ന പദ്ധതിക്ക് അവസാന ഘട്ടത്തിലുണ്ടായ പാളിച്ച മനസ്സിലാക്കാൻ കഠിനമായ ശ്രമങ്ങളാണ് ഇസ്രോയും ഒപ്പം നാസയും നടത്തുന്നത്.

Most Read Articles
Best Mobiles in India

English summary
ISRO is working on another soft landing on the lunar surface, chairman K. Sivan said. After nearly two months of the failed Vikram lander touchdown, aboard the Chandrayaan-2, the premier space agency is striving to demonstrate another landing on the Moon. K. Sivan says that ISRO is working on a plan to attempt another satellite landing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X