ISRO Humanoid Vyommitra: ഗഗൻയാൻ പരീക്ഷണത്തിനായി ഇസ്രോയുടെ ഹ്യൂമനോയിഡ്

|

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ല ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഇസ്രോയുടെ ദൗത്യമാണ് ഗഗൻയാൻ. 2022-ലാണ് ഗഗൻയാൻ ദൌത്യം നടക്കുക. ഗഗൻയാൻ ദൗത്യത്തിൽ മെച്ചപ്പെട്ട ആശയവിനിമയത്തിനായി ഐ.ഡി.ആർ.എസ്.എസ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഇസ്രോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മനുഷ്യന് തുല്യമായ ഹ്യൂമനോയിഡിനെ വികസിപ്പിച്ച് ബഹിരാകാശത്ത് മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇസ്രോ. ഇതിനായി വ്യോമിത്രയെന്ന ഹ്യൂമനോയിഡിനെയാണ് ഇസ്രോ വികസിപ്പിച്ചത്.

 

ഇസ്‌റോ ഹ്യൂമനോയിഡ് വ്യോമിത്ര

ഇസ്‌റോ ഹ്യൂമനോയിഡ് വ്യോമിത്ര

ഇസ്‌റോ വികസിപ്പിച്ചെടുത്ത അർദ്ധ ഹ്യൂമനോയിഡാണ് വ്യോമിത്ര, യഥാർത്ഥ ബഹിരാകാശയാത്രികർ ബഹിരാകാശത്തേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ഗഗന്യാൻ മിഷന്റെ പരീക്ഷണ ഘട്ടങ്ങളിൽ വ്യോമിത്ര പ്രധാന പങ്ക് വഹിക്കും. പരീക്ഷണത്തിനായി മൃഗങ്ങളെ ഉപയോഗിക്കില്ലെന്ന് നേരത്തെ ഇസ്രോ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ട്വീറ്റിലൂടെ ഹ്യൂമനോയ്ഡ് വ്യോമിത്രയെ അവതരിപ്പിച്ചത്. ഹ്യൂമനോയിഡിന്റെ ഈ പ്രോട്ടോടൈപ്പ് ബഹിരാകാശയാത്രികർ ഗഗൻയാൻ ദൌത്യത്തിനായി പോകുന്നതിന് മുമ്പ് ബഹിരാകാശത്ത് പോയി പരീക്ഷണത്തിനായി പോകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഗഗൻയാൻ

ആദ്യത്തെ ആളില്ലാ ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്ന വ്യോമിത്രയിൽ മനുഷ്യശരീരത്തിന്റെ മിക്ക പ്രവർത്തനങ്ങളും അതേ രീതിയിൽ അനുകരിക്കപ്പെടും. അർദ്ധ ഹ്യൂമനോയിഡ് എന്നതിനാൽ തന്നെ വ്യോമിത്രയ്ക്ക് കാലുകളില്ല. കാലുകൾ ഇല്ലെങ്കിലും മറ്റെല്ലാ പ്രവർത്തനങ്ങളും മനുഷ്യന് തുല്യമായിട്ടാണ് നടക്കുകയെന്നും സ്പൈസിൽ അയച്ചാൽ കൃത്യമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഈ ഹ്യൂമനോയിഡിൽ ഒരുക്കിയിട്ടുണ്ടെന്നും ഇതൊരു പരീക്ഷണമാണെന്നും ഇസ്‌റോ ശാസ്ത്രജ്ഞനായ സാം ദയാൽ വാർത്ത ഏജൻസിയോട് പറഞ്ഞു.

കൂടുതൽ വായിക്കുക: അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്‌റോ നേടിയത് 1,245 കോടി രൂപകൂടുതൽ വായിക്കുക: അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്‌റോ നേടിയത് 1,245 കോടി രൂപ

ഹ്യൂമനോയിഡ്
 

ഹ്യൂമനോയിഡിന്റെ പുറത്തിറക്കിയപ്പോൾ എല്ലാവരെയും അതിശയപ്പെടുത്തി ഹ്യൂമനോയിഡ് വ്യോമിത്ര സ്വയം പരിചയപ്പെടുത്തി: "എല്ലാവർക്കും ഹലോ, ഞാൻ വ്യോമിത്രയാണ്. ആദ്യത്തെ ആളില്ലാ ഗഗൻയാൻ ദൗത്യത്തിനായി നിർമ്മിച്ച പകുതി ഹ്യൂമനോയിഡിന്റെ പ്രോട്ടോടൈപ്പ്. എനിക്ക് കുറച്ച് മൊഡ്യൂൾ പാരാമീറ്ററുകൾ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനും ലൈഫ് സപ്പോർട്ട് പ്രവർത്തനങ്ങൾ നടത്താനും കഴിയും" എന്നാണ് വ്യോമിത്ര പറഞ്ഞത്.

ഇസ്രോ ഗഗൻയാൻ മിഷൻ

ഇസ്രോ ഗഗൻയാൻ മിഷൻ

ഗഗൻയാൻ മിഷനുവേണ്ടി നാല് ബഹിരാകാശയാത്രികരെ ഇസ്രോ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ അവരെ സംബന്ധിച്ച വിവരങ്ങളൊന്നും ഇസ്രോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 11 മാസം നീണ്ടുനിൽക്കുന്ന പരിശീലനം ആരംഭിക്കുന്നതിനായി നാല് ബഹിരാകാശയാത്രികരും റഷ്യയിലേക്ക് പോകും. 1984 ൽ രാകേഷ് ശർമ ഒരു റഷ്യൻ മൊഡ്യൂളിൽ ബഹിരാകാശത്ത് എത്തി. എന്നാൽ ഇത്തവണ ഇന്ത്യൻ ബഹിരാകാശയാത്രികർ ഇന്ത്യയിൽ നിന്ന് ഒരു ഇന്ത്യൻ മൊഡ്യൂളിൽ തന്നെ ബഹിരാകാശത്ത് എത്തുമെന്ന് ഇസ്‌റോ മേധാവി കെ. ശിവൻ പറഞ്ഞു.

റഷ്യയിലെ പരിശീലനം

റഷ്യയിലെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ ബഹിരാകാശയാത്രികർ ഇന്ത്യയിൽ മൊഡ്യൂൾ സ്പെസിഫിക്ക് പരിശീലനത്തിന് വിധേയരാകും. ഇസ്രോ രൂപകൽപ്പന ചെയ്ത ക്രൂവിലും സർവ്വീസ് മൊഡ്യൂളിലുമാണ് ഇന്ത്യയിലെ പരിശീലനം നടക്കുക. ഇത് പ്രവർത്തിപ്പിക്കാനും ചുറ്റും പ്രവർത്തിക്കാനും സിമുലേഷനുകൾ നടത്താനും അവരെ പരിശീലിപ്പിക്കും.

കൂടുതൽ വായിക്കുക: ചന്ദ്രയാൻ-3 2021ൽ വിക്ഷേപിച്ചേക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻകൂടുതൽ വായിക്കുക: ചന്ദ്രയാൻ-3 2021ൽ വിക്ഷേപിച്ചേക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ

ഗഗന്യാൻ ദൗത്യം

ഗഗന്യാൻ ദൗത്യം ഇസ്‌റോയുടെ ഏറ്റവും വലിയ വിക്ഷേപണ വാഹനമായ ജി‌എസ്‌എൽ‌വി മാർക്ക് -3ലാണ് വിക്ഷേപിക്കുക. 2020 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോടനുബന്ധിച്ചാണ് ഈ ദൗത്യം. പദ്ധതിക്ക് 10,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇസ്രോ ഇതിൽ കൂടുതൽ തുക സർക്കാരിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
ISRO's ambitious manned mission to space is set to take place in 2022. As a part of the mission, ISRO had recently announced the launch of IDRSS satellites for enhanced communications for the Gaganyaan mission. Now, ISRO humanoid Vyommitra has been unveiled, which will lead the trials before the actual mission.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X