Just In
- 1 hr ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 3 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
- 4 hrs ago
ആമസോൺ ഫയർ ടിവിയുമായി ചേർന്ന് ഒനീഡ സ്മാർട്ട് ടിവി പുറത്തിറക്കി
- 5 hrs ago
മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും
Don't Miss
- Movies
ഉപ്പും മുളകും 1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയെങ്കില്‍ കോമഡി ഉത്സവം 500! എങ്ങും ആഘോഷം തന്നെ
- Automobiles
G 310 മോഡലുകൾക്ക് ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്
- News
ഇന്ത്യക്ക് അഭിമാനം... ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും
- Sports
ലോകകപ്പില്‍ മനപ്പൂര്‍വ്വം മോശമായി കളിച്ചു, പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍ അഫ്ഗാന് നായകന്
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; നിങ്ങൾ ഇനിയും സബ്സ്ക്രൈബ് ചെയ്തില്ലേ?
- Lifestyle
30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരം
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
ISRO Cartosat-3: അതിർത്തി നിരീക്ഷിക്കാൻ കാർട്ടോസാറ്റ്-3 വിക്ഷേപിക്കാനൊരുങ്ങി ഇസ്രോ
ചാന്ദ്രയാനൊപ്പം തന്നെ മറ്റ് ബഹിരാകാശ ഗവേഷണങ്ങളിലും സാറ്റലൈറ്റുകളിലും ശ്രദ്ധകൊടുക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഏജൻസി നവംബർ 25 ന് സുപ്രധാനമായ വിക്ഷേപണങ്ങൾ നടത്തും. വിക്ഷേപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർട്ടോസാറ്റ് -3 എന്ന കാർട്ടോഗ്രാഫി സാറ്റലൈറ്റിൻറെ വിക്ഷേപണമാണ്. അതിർത്തി നിരീക്ഷിക്കാനായി രൂപ കല്പന ചെയ്ത സാറ്റലൈറ്റാണ് ഇത്. ഇത് കൂടാതെ 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുമെന്ന് ഇസ്രോ അറിയിച്ചു.

കാർട്ടോസാറ്റ് -3 ലോഞ്ച്
വരാനിരിക്കുന്ന കാർട്ടോസാറ്റ് -3 സാറ്റലൈറ്റിൻറെയും മറ്റ് 13 വാണിജ്യ നാനോ സാറ്റലൈറ്റുകളുടെയും വിക്ഷേപണം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-എക്സ് എൽ റോക്കറ്റിലൂടെയാണ് നടത്തുക. ഇന്ത്യൻ സമയം രാവിലെയായിരിക്കും റോക്കറ്റ് വിക്ഷേപിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ആകാശത്ത് കണ്ണുകൾ സ്ഥാപിക്കുന്ന ഐഎസ്ആർഓയുടെ പുതിയ പദ്ധതി അതിർത്തി സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിർത്തികൾ നിരീക്ഷിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കാർട്ടോസാറ്റ് -3യിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, പിഎസ്എൽവി-സി 47നാണ് കാർട്ടോസാറ്റ് -3നെയും മറ്റ് 13 വാണിജ്യ നാനോ സാറ്റലൈറ്റുകളെയും ഭ്രമണപഥത്തിലേക്ക് എത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പൈസ് സെൻററിൽ (SDSC) നിന്നാണ് ഇവ വിക്ഷേപിക്കുന്നത്. 74-ാമത് ലോഞ്ച് വെഹിക്കിൾ മിഷനാണ് ഈ ലിഫ്റ്റ് ഓഫോടുകൂടി സാധ്യമാകാൻ പോകുന്നതെന്നും ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ വായിക്കുക: Chandrayaan-2: ചന്ദ്രയാൻ-2: സംഭവിച്ചതെന്തെന്ന് പഠിക്കാൻ ഇസ്രോയുടെ പുതിയ കമ്മറ്റി

എന്താണ് ഇസ്റോ കാർട്ടോസാറ്റ് -3?
ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള തേർഡ് ജനറേഷൻ അഡ്വാൻസ്ഡ് ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3 സാറ്റലൈറ്റ്. സാറ്റലൈറ്റിന് 25cm ശക്തമായ റെസല്യൂഷൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 25cm അകലെ സ്ഥാപിച്ചിരിക്കുന്ന വ്യത്യസ്ത വസ്തുക്കളെ തിരിച്ചറിയാനും കഴിയും. തീവ്രവാദ ഗ്രൂപ്പുകളെയും അവരുടെ ഒളിത്താവളങ്ങളെയും കണ്ടെത്താൻ സൈനിക നിരീക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും നൂതനമായ സാറ്റലൈറ്റായിട്ടാണ് കാർട്ടോസാറ്റ് -3യെ കണക്കാക്കുന്നത്.

കാർട്ടോസാറ്റ് -3ന് പുറമേ 13 വാണിജ്യ നാനോ സാറ്റലൈറ്റുകളും പിഎസ്എൽവി-സി 47 റോക്കറ്റിലൂടെ ഭ്രമണപഥത്തിലെത്തിക്കും. ഈ നാനോ സാറ്റലൈറ്റുകൾ യുഎസിൽ നിന്നുള്ളതാണെന്നും ബഹിരാകാശ വകുപ്പിന് കീഴിൽ അടുത്തിടെ ആരംഭിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ്ഐഎൽ) യുഎസ് നടത്തിയ വാണിജ്യപരമായ കരാറിൻറെ ഭാഗമായിട്ടാണ് പിഎസ്എൽവിയിൽ അവയെ ബഹിരാകാശത്ത് എത്തിക്കുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

നിരീക്ഷണത്തിനായി കാർട്ടോസാറ്റ് -3
കാർട്ടോസാറ്റ് -3 നവംബറിൽ വിക്ഷേപിച്ച് കഴിഞ്ഞാൽ മറ്റ് രണ്ട് നിരീക്ഷണ ഉപഗ്രഹങ്ങളായ റിസാറ്റ് -2 ബിആർ 1, റിസാറ്റ് -2 ബിആർ 2 എന്നിവ ഇസ്രോ ഡിസംബറിൽ വിക്ഷേപിക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കട്ടിയുള്ള മേഘങ്ങൾക്കിടയിൽ കൂടി പോലും വ്യക്തമായി നിരീക്ഷണം നടത്താനും നൈറ്റ് മോഡിൽ ചിത്രങ്ങൾ എടുക്കാനും റിസാറ്റ് -2 ബിആർ 1, റിസാറ്റ് -2 ബിആർ 2 എന്നിവയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തെയും മറ്റ് ഭീകരപ്രവർത്തനങ്ങളെയും നിരീക്ഷിക്കാനാണ് ഇപ്പറഞ്ഞ എല്ലാ നിരീക്ഷണ ഉപകരണങ്ങളും ലക്ഷ്യമിടുന്നത്.

നിരീക്ഷണ ആവശ്യത്തിനായി ഇസ്രോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ബഹിരാകാശ ഏജൻസി മെയ് 22 ന് റിസാറ്റ് -2 ബിയു ഏപ്രിൽ 1 ന് എമിസാറ്റ് എന്നിവ സമാന ആവശ്യത്തിനായി വിക്ഷേപിച്ചിരുന്നു. വരാനിരിക്കുന്ന കാർട്ടോസാറ്റ് -3 ഉപഗ്രഹം 509 കിലോമീറ്റർ ഭ്രമണപഥത്തിൽ 97.5 ഡിഗ്രി ഇൻക്ലിനേഷനിൽ സ്ഥാപിക്കും. കാർട്ടോസാറ്റ് -3 ഉപഗ്രഹം റിസാറ്റ് സാറ്റലൈറ്റ് സീരീസിന്റെ അടുത്ത പതിപ്പാണെന്നാണ് റിപ്പോർട്ട്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790