അടിവരയിട്ടാല്‍ ഭാഷ മാറ്റാം

Posted By: Vivek

ഒരു ഫ്രെഞ്ച് പുസ്തകം കൈയ്യില്‍ കിട്ടിയെന്നു വയ്ക്കുക. നിങ്ങള്‍ക്കാണെങ്കില്‍ ഫ്രെഞ്ചുമറിയില്ല. ശ്ശോ...ആരേലും ഇതൊന്ന് ഇംഗ്ലീഷിലാക്കിയിരുന്നെങ്കില്‍ എന്നോര്‍ത്ത് വ്യാകുലപ്പെടുന്ന കാലം കഴിഞ്ഞു. വാക്കുകള്‍ക്കടിയില്‍ ഒരു പേന ഉപയോഗിച്ച് വരയിടുമ്പോള്‍ അതേ വാക്കിന്റെ വിവര്‍ത്തനം, അതും നിങ്ങള്‍ക്ക് വേണ്ട ഭാഷയില്‍ പുസ്തകത്താളില്‍ തെളിഞ്ഞാല്‍ ഞെട്ടുമോ, ഇല്ലയോ? ഞെട്ടും.
ഐവി ഗൈഡ് എന്ന പേരില്‍ മൂന്ന് ഡിസൈനര്‍മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഉപകരണമാണ് ഇത്തരത്തില്‍ വിവര്‍ത്തനത്തിന്റെ പുതിയൊരു ലോകം തുറക്കുന്നത്. പേനയിലോ, പെന്‍സിലിലോ ഘടിപ്പിയ്ക്കാവുന്ന ഒരു കുഞ്ഞന്‍ സ്‌കാനര്‍+ പ്രൊജക്ടറാണ് ഐവി ഗൈഡ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐവി ഗൈഡ്

ഐവി ഗൈഡിലെ ട്രാന്‍സലേഷന്‍ ബട്ടണ്‍ ഓണ്‍ ചെയ്ത് വിര്‍ത്തനം ചെയ്യേണ്ട വാക്കിന് അടിവരയിടുമ്പോള്‍, ആ വാക്കിന്റെ അര്‍ത്ഥം നിങ്ങള്‍ തെരഞ്ഞെടുത്ത ഭാഷയില്‍ അതേ കടലാസില്‍ കാണാന്‍ സാധിയ്ക്കും. വീണ്ടും ബട്ടണമര്‍ത്തിയാല്‍ അത് മാഞ്ഞു പോകും.

ഐവി ഗൈഡ്

യു എസ് ബി ചാര്‍ജിംഗ് സംവിധാനമാണ് ഐവി ഗൈഡിലുള്ളത്.
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്കും, പുതിയ ഭാഷ പഠിയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഈ ഉപകരണം വലിയ അനുഗ്രഹമാകും.

ഐവി ഗൈഡ്

ഷി ജിയാന്‍, സണ്‍ ജിയാഹാവോ, ലി കി എന്നീ ഡിസൈനര്‍മാരാണ് ഈ ഉപകരണത്തിന് പിന്നില്‍. രൂപകല്പനയുടെ ആദ്യഘട്ടങ്ങളിലാണ് ഐവി ഗൈഡ് ഉള്ളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot