വിജയകരമായി പരീക്ഷണ പറക്കൽ നടത്തി ആദ്യ പറക്കും ടാക്സി

|

ലോകത്തിലെ ആദ്യ പറക്കും ടാക്സി വിജയകരമായി പരീക്ഷണ പറക്കൽ നടത്തി. ജർമ്മൻ സ്റ്റാർട്ടപ്പായ ലിലിയം ഡിസൈൻചെയ്ത ടാക്സിയാണ് വിജയകരമായി പരീക്ഷിച്ചത്.

വിജയകരമായി പരീക്ഷണ പറക്കൽ നടത്തി ആദ്യ പറക്കും ടാക്സി

 

പറക്കൽ വിജയകരമായതിനെ തുടർന്നാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. അഞ്ച് സീറ്റുകളുള്ള ടാക്സിയാണ് പരീക്ഷിച്ചത്.

ലിലിയം കമ്പനി

ലിലിയം കമ്പനി

ഈ മാസം ആരംഭത്തിൽ തുടങ്ങിയ ഈ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ലിലിയം എന്ന കമ്പനി വ്യാഴാഴ്ച്ച അറിയിച്ചു. ഈ എയർക്രാഫ്റ്റ് പറന്നുപൊങ്ങുകയും, ചുറ്റുകയും തിരിച്ച് സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.

 പറക്കും ടാക്‌സി

പറക്കും ടാക്‌സി

ഒരു മണിക്കൂറിൽ 300 കിലോമീറ്റർ താണ്ടാൻ കഴിവുള്ളതാണ് ഈ പറക്കും ടാക്‌സി. 36 ഇലക്ട്രിക്ക് ജെറ്റ് എഞ്ചിനുകളാണ് ഇതിൽ പിടിപ്പിച്ചിരിക്കുന്നത്.

ഡ്രോൺ മോഡ്

ഡ്രോൺ മോഡ്

പൈലറ്റ് മോഡിലോ, ഡ്രോൺ മോഡിലോ പേടകം നിയന്ത്രിക്കാം. 2025 മുതൽ ലോകത്തെമ്പാടും ടാക്സി പ്രചാരത്തിലാകുമെന്നും കമ്പനി വ്യക്തമാക്കി. കാറിനേക്കാൾ അഞ്ച് മടങ്ങ് വേഗവും മോട്ടോർ ബൈക്കിനേക്കാൾ കുറഞ്ഞ ശബ്ദവുമായിരിക്കും ടാക്സിക്കുണ്ടാകുക.

36 ഇലക്ട്രിക്ക് ജെറ്റ് എഞ്ചിനുകൾ
 

36 ഇലക്ട്രിക്ക് ജെറ്റ് എഞ്ചിനുകൾ

300 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയാണ് പറക്കും ടാക്സിക്കുള്ളത്. ഹെലിക്കോപ്റ്റർ യാത്രയേക്കാൾ ചുരുങ്ങിയ ചെലവിൽ യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ലിലിയത്തിന്റെ വക്താക്കൾ വ്യക്തമാക്കി.

ജർമ്മൻ സ്റ്റാർട്ടപ്പായ ലിലിയം ഡിസൈൻ

ജർമ്മൻ സ്റ്റാർട്ടപ്പായ ലിലിയം ഡിസൈൻ

അഞ്ച് സീറ്റുള്ള ഈ എയർക്രാഫ്റ്റിൽ ഗിയർബോക്സ്, പ്രൊപ്പല്ലർ, വാൽ, റഡർ എന്നിവയൊന്നും ഇല്ല, പരിസ്ഥിതിക്ക് യാതൊരു വിധത്തിലുമുള്ള അപകടവുമില്ല, മലിനീകരണവുമില്ല.

പ്രോട്ടോടൈപ്പ് മോഡ്

പ്രോട്ടോടൈപ്പ് മോഡ്

സ്വയം-പറക്കുന്ന വിമാനം വിദൂരമായി ഒരു ഓപ്പറേറ്ററിൻറെ നിയന്ത്രണത്തിൽ പ്രവർത്തിപ്പിക്കുന്നു, പ്രോട്ടോടൈപ്പ് മോഡിനായി നിരവധി പരീക്ഷണങ്ങൾ നടത്തി വരൂന്നു.

സെൽഫ്-ഡ്രൈവിംഗ് ഫ്ളൈറ്റുകൾ

സെൽഫ്-ഡ്രൈവിംഗ് ഫ്ളൈറ്റുകൾ

ജനങ്ങൾ നഗരങ്ങളിൽ സഞ്ചരിക്കുന്ന രീതി മാറുകയാണ്, രണ്ടു സീറ്റുകളിൽ സെൽഫ്-ഡ്രൈവിംഗ് ഫ്ളൈറ്റുകൾ അനേകം സ്ഥാപനങ്ങൾ അവതരിപ്പിക്കുവാനായി പോവുകയാണ്.

എയർ ഗ്യാരന്റി സർവീസ്

എയർ ഗ്യാരന്റി സർവീസ്

2018-ൽ ദുബായ് ഗതാഗത അതോറിറ്റിയും അതിന്റെ സ്വയം ഡ്രൈവിംഗ് ടാക്സി പരിശോധിക്കുമെന്ന് പ്രഖ്യപിച്ചിരുന്നു. യൂബർ പോലുള്ള നിരവധി റൈഡ് ഹെയ്ലിംഗ് കമ്പനികൾ 2023-ഓടെ നഗരമേഖലയിൽ എയർ ഗ്യാരന്റി സർവീസ് ആരംഭിക്കും, കൂടാതെ, പങ്കാളികളുമായി ചേർന്ന് ചെറിയ ഇലക്ട്രിക് എയർക്രാഫ്റ്റുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ.

ഇലക്ട്രിക് എയർക്രാഫ്റ്റുകൾ

ഇലക്ട്രിക് എയർക്രാഫ്റ്റുകൾ

ലിലിയത്തിൻറെ സെൽഫ്-ഡ്രൈവിങ് 5 സീറ്റർ പ്രോട്ടോടൈപ്പിന് ഒരൊറ്റ ചാർജിൽ ഒരു മണിക്കൂറിലേറെ സമയം പറക്കാൻ സാധിക്കും. നിലവിൽ ലംബ സ്ഥാനത്ത് നിന്ന് ഫ്ലൈറ്റ് തിരശ്ചീനമാക്കാനായാണ് ഇപ്പോൾ പരിശോധനകൾ നടത്തിയത്. 2020 ആകുമ്പോഴേക്കും സർവീസുകൾ ആരംഭിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

Most Read Articles
Best Mobiles in India

English summary
The Lilium’s self-driving 5 seater prototype in a single charge can fly for an hour and currently takes off and lands vertically. The next step after conducting a series of tests is to make the flight horizontal from the current vertical position, and the company plans to start producing the flights by 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X