1 ജിബിപിഎസ് വേഗതയുമായി ജിയോയും ക്വാൽകോമും ചേർന്ന് നടത്തിയ 5ജി ട്രയൽ

|

ആർക്കിടെക്ചർ അധിഷ്ഠിത 5ജി സെല്യൂഷൻ വികസിപ്പിക്കുന്നതിന് റിലയൻസ് ജിയോ ക്വാൽകോമുമായി ചേർന്ന് പ്രവർത്തിക്കുന്നു. രാജ്യത്തെ 5ജി നെറ്റ്‌വർക്കുകളുടെയും സേവനങ്ങളുടെയും വേഗത ട്രാക്കുചെയ്യുന്നതിന് രണ്ട് കമ്പനികളും ഈ സെല്യൂഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 5ജി‌എൻ‌ആർ‌ സെല്യൂഷനിൽ 1 ജിബി‌പി‌എസ് വേഗത കൈവരിക്കുന്നതായി റിലയൻസ് ജിയോയും ക്വാൽകോമും അറിയിച്ചു.

ക്വാൽകോം
 

ക്വാൽകോം ടെക്നോളജീസിനൊപ്പം ജിയോ പ്ലാറ്റ്‌ഫോമുകളും സ്‌കെയിലും സംയോജിപ്പിച്ച് സുരക്ഷിതമായ RAN സൊല്യൂഷനുകളുടെ വികസനം പ്രാദേശിക ഉൽ‌പാദനത്തിനും അനുയോജ്യമായ 5ജി നെറ്റ്വർക്കിനും സഹായിക്കുമെന്നും രാജ്യന്റെ ആത്മമീർഭാരത് എന്ന ആശയത്തിന്റെ സാക്ഷാത്കാരമായിരിക്കും ഇതെന്നും റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും

ഗിഗാബൈറ്റ്

ഈ നേട്ടം ജിയോയെയും ഇന്ത്യയെയും ഗിഗാബൈറ്റ് 5ജി എൻ‌ആർ പ്രൊഡക്ട് പോർട്ട്‌ഫോളിയോ നേടാൻ സഹായിക്കും എന്നത് ശ്രദ്ധേയമാണ്. 5ജി സാങ്കേതികവിദ്യ എപ്പോൾ ഇന്ത്യയിലേക്ക് വരുമെന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും ഇല്ലെങ്കിലും പുതിയ സാങ്കേതികവിദ്യ ഉയർന്ന ഡാറ്റ പെർഫോമൻസ്, മികച്ച ഡിജിറ്റൽ എക്സ്പീരിയൻസ്, കുറഞ്ഞ ലേറ്റൻസിയിലുള്ള കമ്മ്യൂണിക്കേഷൻ എന്നിവ വാഗ്ദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

5ജി

വരാനിരിക്കുന്ന നെറ്റ്‌വർക്കുകൾ 5ജി എനേബിൾഡ് ഡിവൈസുകളായ ഐഒടി പ്രൊഡക്ടുകൾ, ലാപ്‌ടോപ്പുകൾ, എആർ / വിആർ പ്രൊഡക്ടുകൾ എന്നിവ പുറത്തിറക്കുന്നതിലേക്ക് നയിക്കും. "ജിയോ ആദ്യം മുതൽ പൂർണ്ണമായ 5ജി സെല്യൂഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 100 ശതമാനം ആഭ്യന്തര സാങ്കേതികവിദ്യയും സെല്യൂഷനും ഉപയോഗിച്ച് ലോകോത്തര 5ജി സേവനം ഇന്ത്യയിൽ ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആർ‌ഐ‌എല്ലിന്റെ 43 മത് വാർഷിക പൊതുയോഗത്തിൽ പറഞ്ഞിരുന്നു.

കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

ക്വാൽകോം, ജിയോ
 

ഈ ഇടപാടിന് പുറമെ ക്വാൽകോം ജിയോ പ്ലാറ്റ്‌ഫോമുകളിൽ 0.15 ശതമാനം ഓഹരി വാങ്ങാനായി 730 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 5ജി നെറ്റ്‌വർക്കുകളിലെ കമ്പനികളിലൊന്നാണ് ക്വാൽകോം എന്നത് കൊണ്ട് തന്നെ റിലയൻസ് ജിയോയ്ക്ക് ഈ കരാർ വളരെ പ്രധാനമാണ്. അടുത്ത തലമുറ നെറ്റ്വർക്ക് സാങ്കേതികവിദ്യയിലെ മുൻ‌നിര കമ്പനിയാണ് ക്വാൽകോം എന്നത് എടുത്തുപറയേണ്ടതാണ്. അതുകൊണ്ട് തന്നെ ജിയോ പ്ലാറ്റ്‌ഫോമിലെ നിക്ഷേപം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.

സാങ്കേതികവിദ്യ

ജിയോയും ക്വാൽകോമും തങ്ങളുടെ മേഖലയിലെ മുൻനിര കമ്പനികളായിരുന്നതിനാൽ തന്നെ 5ജി സാങ്കേതികവിദ്യയുടെ മേഖലയിൽ തന്നെ ഈ പങ്കാളിത്തം ഗുണം ചെയ്യും. റിലയൻസ് ജിയോയും ഫേസ്ബുക്കുമായുള്ള കരാറും വളരെ നിർണായകമാണ്. ജിയോ പ്ലാറ്റ്‌ഫോമുകളിൽ 9.99 ശതമാനം ഓഹരി ഫേസ്ബുക്ക് വാങ്ങിയിരുന്നു. വമ്പൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യയിലെ സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

കൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio is working with Qualcomm to develop an architecture based 5G solution.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X