മാർച്ചിൽ നേട്ടം കൊയ്ത് ജിയോ, ഉപയോക്താക്കളെ നഷ്ടപ്പെടാതെ എയർടെല്ലും വിഐയും

|

റിലയൻസ് ജിയോ മാർച്ചിലും ഉപയോക്താക്കളെ കൂടുതലായി ചേർത്തുകൊണ്ട് മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരെ പിന്നിലാക്കി. ജിയോക്ക് പിന്നിൽ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് ഉള്ളത്. ജിയോയിൽ ആകെ 422.92 ദശലക്ഷം വയർലെസ് വരിക്കാരാണ് ഇപ്പോഴുള്ള്. 352.40 ദശലക്ഷം ഉപയോക്താക്കളുമായി എയർടെൽ രണ്ടാം സ്ഥാനത്താണ്. 2021 മാർച്ച് അവസാനത്തോടെ വിഐയിലെ ആകെ ഉപയോക്താക്കളുടെ എണ്ണം 283.71 ദശലക്ഷമായി. ജിയോ ഇന്ത്യയിലെ ഏറ്റവും ഉപയോക്താക്കളുള്ള ടെലിക്കോം ഓപ്പറേറ്ററായി തുടരുന്നു. ട്രായ് പുറത്ത് വിട്ട ഡാറ്റയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

 

ജിയോ

മാർച്ചിൽ ജിയോ 7.92 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത്. എയർടെൽ 4.06 ദശലക്ഷം പേരെയും ചേർത്തു. മൂന്നാം സ്താനത്തുള്ള വോഡഫോൺ ഐഡിയ 1.09 ദശലക്ഷം വരിക്കാരെയാണ് പുതുതായി നെറ്റ്വർക്കിലേക്ക് ചേർത്തത്. വിഐക്ക് പല മാസങ്ങളിലും ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. മാർച്ചിലെ കണക്കുകൾ വിഐയ്ക്ക് ആശ്വസിക്കാവുന്നതാണ്. ഇന്ത്യയിലെ ഫോൺ വരിക്കാരുടെ എണ്ണം ഫെബ്രുവരി അവസാനത്തോടെ 1,187.90 ദശലക്ഷമുണ്ടായിരുന്നത് മാർച്ച് അവസാനത്തോടെ 1,201.20 ദശലക്ഷമായി ഉയർന്നു. പ്രതിമാസ വളർച്ചാ നിരക്ക് 1.12 ശതമാനമാണ്.

ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കി അപ്ലോഡ് വേഗതയിൽ വിഐ ഒന്നാം സ്ഥാനത്ത്ജിയോ, എയർടെൽ എന്നിവയെ പിന്നിലാക്കി അപ്ലോഡ് വേഗതയിൽ വിഐ ഒന്നാം സ്ഥാനത്ത്

ഫിക്സഡ് വയർലൈൻ

ഫിക്സഡ് വയർലൈൻ വിഭാഗത്തിൽ ജിയോ മാർച്ച് മാസത്തിൽ 185,345 പുതിയ കണക്ഷനുകളും എയർടെൽ 74,158 കണക്ഷനുകളും നൽകി. ജിയോയുടെ മൊത്തം വയർലൈൻ വരിക്കാരുടെ എണ്ണം 4.8 ദശലക്ഷമാണ്. എയർടെല്ലിന്റെ മൊത്തം വയർലൈൻ വരിക്കാരുടെ എണ്ണം 3.3 ദശലക്ഷമാണ്. കൂടുതൽ വയർലെസ്, വയർലൈൻ വരിക്കാരെ ചേർക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയ്ക്ക് തിരിച്ചടിയാണ്. ആക്ടീവ് അല്ലാത്ത വരിക്കാർ ജിയോയ്ക്ക് ധാരാളമായി ഉണ്ട്.

ട്രായ് ഡാറ്റ
 

ജിയോയിൽ 91.22 ദശലക്ഷം നിഷ്‌ക്രിയ വരിക്കാരാണുള്ളതെന്ന് ട്രായ് ഡാറ്റയിൽ വ്യക്തമാക്കുന്നു. ഇത് മൊത്തം വരിക്കാരുടെ എണ്ണത്തിന്റെ 21.57 ശതമാനമാണ്. എയർടെല്ലിനാണ് ഏറ്റവും കൂടുതൽ ആക്ടീവ് വരിക്കാരുള്ളത്. എയർടെല്ലിന്റെ 97.72 ശതമാനം ഉപയോക്താക്കളും സജീവമാണ്. വിഐയ്ക്ക് 90.13 ശതമാനം സജീവ വരിക്കാരാണ് ഉള്ളത്. വയർലെസ് വിഭാഗത്തിൽ ജിയോയുടെ വിപണി വിഹിതം 35.81 ശതമാനമായും എയർടെല്ലിന്റെ വിപണി 29.84 ശതമാനമായും വിഐയുടേത് 24.02 ശതമാനമായും ഉയർന്നു.

150 വിദ്യാർത്ഥികൾക്ക് വേണ്ടി വിഐ കോഴിക്കോട് പരപട്ടയിൽ പുതിയ ടവർ സ്ഥാപിച്ചു150 വിദ്യാർത്ഥികൾക്ക് വേണ്ടി വിഐ കോഴിക്കോട് പരപട്ടയിൽ പുതിയ ടവർ സ്ഥാപിച്ചു

ബിഎസ്എൻഎൽ

2021 മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് സ്വകാര്യ ആക്സസ് സേവന ദാതാക്കളുടെ മൊത്തം വയർലെസ് വരിക്കാരുടെ വിപണി വിഹിതം 89.68 ശതമാനമാണ്. അതേസമയം പൊതുമേഖലാ ആക്സസ് സേവന ദാതാക്കളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ വിപണി വിഹിതം 10.32 ശതമാനം മാത്രമാണെന്ന് ട്രായ് പുറത്ത് വിട്ട ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു. ഗ്രാമീണ മേഖലയിൽ പ്രതിമാസ വളർച്ചാ നിരക്ക് 0.92 ശതമാനവും നഗര മേഖലയിൽ അത്1.37 ശതമാനവുമാണെന്നും ട്രായ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

മാർക്കറ്റ്

ബ്രോഡ്ബാന്റിൽ റിലയൻസിന് 425.51 ദശലക്ഷം വരിക്കാരും എയർടെലിന് 191.93 ദശലക്ഷവും വോഡഫോൺ ഐഡിയയ്ക്ക് 123.61 ദശലക്ഷം വരിക്കാരുമാണ് ഉള്ളത്. പൊതുമേഖലാ ആക്സസ് സേവന ദാതാക്കളായ ബി‌എസ്‌എൻ‌എല്ലും എം‌ടി‌എൻ‌എല്ലും ചേർന്ന് മൊത്തം മാർക്കറ്റ് ഷെയറിന്റെ 47.20 ശതമാനം കൈവശം വച്ചിരിക്കുകയാണ്. മാർച്ചിൽ 12.74 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എം‌എൻ‌പി) അപേക്ഷ സമർപ്പിച്ചതായി ട്രായ് അറിയിച്ചു.

പറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗതപറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗത

Most Read Articles
Best Mobiles in India

English summary
Reliance Jio also outperformed other telecom operators by adding more users in March. Airtel and Vodafone Idea are in second and thired position.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X