Just In
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 5 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- News
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
- Movies
12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര
- Sports
IPL 2022: ആര്‍സിബിയെപ്പോലെ 'ലോട്ടറി' നേടി വന്നവരല്ല ജിടി!- പുകഴ്ത്തി വീരു
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
150 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ
ഇന്ത്യൻ ടെലക്കോം വിപണിയിൽ ആധിപത്യം പുലർത്തുന്ന മൂന്ന് ഓപ്പറേറ്റർമാരാണ് റിലയൻസ് ജിയോ, വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവ. ഈ മൂന്ന് കമ്പനികളും തമ്മിൽ കടുത്ത മത്സരവും നടക്കുന്നുണ്ട്. കൂടുതൽ വരിക്കാരെ നേടാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഈ ടെലിക്കോം കമ്പനികൾ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെയാണ് അടുത്തിടെ മൂന്ന് കമ്പനികളും താരിഫ് നിരക്കുകൾ വർധിപ്പിച്ചത്. പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചപ്പോഴും എല്ലാ വിഭാഗം ഉപയോക്താക്കളെയും പരിഗണിക്കാൻ കമ്പനികൾ തയ്യാറായി.

കുറഞ്ഞ തുക മാത്രം റീചാർജിനായി ചിലവഴിക്കുന്ന ഉപയോക്താക്കളെ എയർടെൽ, വിഐ, ജിയോ എന്നീ ടെലിക്കോം കമ്പനികൾ താരിഫ് വർധിപ്പിച്ചപ്പോൾ തഴഞ്ഞില്ല. എല്ലാ വില വിഭാഗത്തിലും പ്ലാനുകൾ നൽകാൻ കമ്പനികൾ ശ്രദ്ധിക്കുന്നു. 150 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഇത്തരം ആളുകൾക്കായി മികച്ച പ്ലാനുകൾ തന്നെ മൂന്ന് ടെലിക്കോം ഓപ്പറേറ്റർമാരും നൽകുന്നുണ്ട്. 150 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ, വിഐ എന്നിവയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
വൻ കുതിപ്പുമായി എയർടെൽ, മേധാവിത്വം തുടർന്ന് ജിയോ, വിഐയ്ക്ക് വൻ തകർച്ച

എയർടെൽ പ്ലാനുകൾ
എയർടെൽ 150 രൂപയിൽ താഴെ വിലയുള്ള അൺലിമിറ്റഡ് പ്ലാനുകളൊന്നും നൽകുന്നില്ല എന്നതാണ് വാസ്തവം. എയർടെല്ലിന്റെ പ്ലാനിന് 155 രൂപയാണ് വില വരുന്നത്. 5 രൂപ മാത്രം അധികമാണ് ഈ പ്ലാനിന്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും മെത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും ലഭിക്കുന്നു. ഈ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. കൂടുതൽ ഡാറ്റ ഉപയോഗിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്.

155 രൂപ വിലയുള്ള പ്ലാൻ അധിക ആനുകൂല്യമായി 1 മാസത്തെ ആമസോൺ പ്രൈം മൊബൈൽ ആക്സസ് സൌജന്യമായി നൽകുന്നു. ഇതിനൊപ്പം സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്ക് സബ്ക്രിപ്ഷൻ എന്നിവ ലഭിക്കും. ഇത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ആകർഷകമായ പ്ലാൻ തന്നെയാണ്. ഇത് കൂടാതെ 179 രൂപ വിലയുള്ള മറ്റൊരു പ്ലാനും എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ മൊത്തം 2 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുന്നത്. 179 പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ 155 രൂപ പ്ലാനിലുള്ളതിന് സമാനമാണ്.
സ്ട്രീമിങ് ആനുകൂല്യങ്ങളുമായെത്തുന്ന എയർടെൽ, ജിയോ, വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ജിയോ പ്ലാനുകൾ
ജിയോ 150 രൂപയിൽ താഴെ വിലയിൽ മികച്ച ചില പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ പ്ലാൻ 119 രൂപ വിലയുള്ളതാണ്. ഈ പ്ലാനിലൂടെ 14 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ദിവസവും 1.5 ജിബി ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ജിയോയുടെ 149 രൂപ റീചാർജ് പ്ലാൻ 20 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം 20 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോയും 24 ദിവസത്തെ വാലിഡിറ്റിയുള്ള 179 പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ 149 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ 4 ദിവസത്തെ അധിക വാലിഡിറ്റിയോടെ നൽകുന്നു.
ജിയോ, വിഐ, എയർടെൽ എന്നിവയുടെ 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്ലാനുകൾ
വോഡഫോൺ ഐഡിയയും 150 രൂപയിൽ താഴെ വിലയിൽ രണ്ട് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ ആദ്യത്തേത് 129 രൂപ വിലയുള്ള റീചാർജ് പ്ലാനാണ്. 18 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. മൊത്തത്തിൽ 200 എംബി ഡാറ്റ മാത്രമേ പ്ലാൻ നൽകുന്നുള്ളു. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. പ്ലാനിലൂടെ എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കില്ല. കോളിങിന് മാത്രം പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

വിഐയുടെ അടുത്ത പ്ലാനിന് 149 രൂപയാണ് വില വരുന്നത്. 21 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തം 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഇത് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനിലൂടെ സൗജന്യ എസ്എംഎസുകൾ ലഭിക്കില്ല. വിഐയും എയർടെല്ലിന് സമാനമായ 155 പ്ലാൻ നൽകുന്നുണ്ട്. 24 ദിവസത്തേക്ക് മെത്തം 1 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 300 സൗജന്യ എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 179 രൂപയുടെ മറ്റെരു പ്ലാനും വിഐ നൽകുന്നുണ്ട്. ഇതിലൂടെ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999