ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

|

റിലയൻസ് ജിയോ, എയർടെൽ, വോഡാഫോൺ ഐഡിയ എന്നിവ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ടെലികോം ഓപ്പറേറ്റർമാർ അവരുടെ പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പിന്റെ പ്രീമിയം, വിഐപി സബ്സ്ക്രിപ്ഷനുകൾ നൽകുന്നുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി പായ്ക്കുകളുടെ 399 രൂപ, 1,499 രൂപ എന്നിങ്ങനെയാണ്. വിഐപി സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നവർക്ക് ആപ്പിന്റെ പ്രീമിയം കണ്ടന്റ് ആക്സസ് ചെയ്യാൻ കഴിയില്ല.

ജിയോയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
 

ജിയോയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന നാല് പ്ലാനുകളാണ് റിലയൻസ് ജിയോ നൽകുന്നത്. ഈ പ്ലാനുകളുടെ വില 401 രൂപ, 598 രൂപ, 777 രൂപ, 2,599 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങും ദിവസവും 100 മെസേജുകളും നൽകുന്നുണ്ട്. ഇതിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 401 രൂപയുടേതാണ്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 6 ജിബി അധിക ഡാറ്റയും നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾ

ജിയോ

777 രൂപ വിലയുള്ള ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 598 രൂപ വിലയുള്ള പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അവസാനത്തെ പ്ലാൻ വാർഷിക പ്ലാനാണ്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 10 ജിബി ഡാറ്റയാണ് അധികമായി നൽകുന്നത്. റിലയൻസ് ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ ഡിസ്നി+ ഹോട്ട്‌സ്റ്റാർ പ്ലാനുകൾ

എയർടെൽ ഡിസ്നി+ ഹോട്ട്‌സ്റ്റാർ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്‌സ്റ്റാർ ആനുകൂല്യം നൽകുന്ന മൂന്ന് പായ്ക്കുകളാണ് എയർടെൽ നൽകുന്നത്. ഈ പ്ലാനുകൾക്കൊപ്പം ഡാറ്റ, കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പായ്ക്കുകളുടെ വില 448 രൂപ, 599 രൂപ, 2,698 രൂപ എന്നിങ്ങനെയാണ് വില. ദിവസവും 100 മെസേജുകളും 3 ജിബി ഡാറ്റ, 2 ജിബി ഡാറ്റ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ പായ്ക്കുകൾ സൌജന്യ ആമസോൺ പ്രൈം വീഡിയോ ആക്സസും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: കുറഞ്ഞ നിരക്കിൽ ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾകൂടുതൽ വായിക്കുക: കുറഞ്ഞ നിരക്കിൽ ദിവസവും 2ജിബി ഡാറ്റ നൽകുന്ന എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

വിഐ ഡിസ്നി+ ഹോട്ട്‌സ്റ്റാർ പ്ലാനുകൾ
 

വിഐ ഡിസ്നി+ ഹോട്ട്‌സ്റ്റാർ പ്ലാനുകൾ

വിഐ മൂന്ന് പായ്ക്കുകളാണ് ഈ വിഭാഗത്തിൽ നൽകുന്നത്. 401 രൂപ, 601 രൂപ, 801 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. 401 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് കോളിങ്, 16 ജിബി ബോണസ് ഡാറ്റ, ദിവസവും 3 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 100 മെസേജുകൾ എന്നിവ നൽകുന്നു. 601 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസവും 3 ജിബി ഡാറ്റ, 32 ജിബി അധിക ഡാറ്റ, 56 ദിവസത്തെ വാലിഡിറ്റി, 100 മെസേജുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. 801 രൂപ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയാണ് നൽകുന്നത്. 48 ജിബി ബോണസ് ഡാറ്റയും ദിവസവും 100 മെസേജുകളും അൺലിമിറ്റഡ് കോളിങും 84 ദിവസത്തേക്ക് നൽകുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ലഭിക്കും.

ഡിസ്നി+ ഹോട്ട്‌സ്റ്റാർ നൽകുന്ന മികച്ച പ്ലാൻ ഏത്

ഡിസ്നി+ ഹോട്ട്‌സ്റ്റാർ നൽകുന്ന മികച്ച പ്ലാൻ ഏത്

എല്ലാ പ്ലാനുകളും താരതമ്യം ചെയ്ത ശേഷം റിലയൻസ് ജിയോ, എയർടെൽ എന്നിവയേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ വിഐ ആണ് നൽകുന്നത് എന്ന് വ്യക്തമാണ്. വീക്കെൻഡ് ഡാറ്റ റോൾഓവർ, രാത്രിയിൽ സൌജന്യ ഡാറ്റ നൽകുന്ന ഓഫറും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദീർഘകാല പായ്ക്കുകളിൽ റിലയൻസ് ജിയോയേക്കാൾ മികച്ചതാണ് എയർടെൽ പ്ലാൻ. ഇത് കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ 199 രൂപ പ്ലാനുകളെ പിന്നിലാക്കാൻ ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

Most Read Articles
Best Mobiles in India

English summary
Reliance Jio, Airtel and Vodafone Idea are offering prepaid plans that give Disney + Hotstar access to their customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X