500 രൂപയിൽ താഴെ വിലയിൽ 56 ദിവസം വാലിഡിറ്റി നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

|

എയർടെൽ, ജിയോ, വിഐ എന്നിവ വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ ചില പ്ലാനുകൾ‌ കൂടുതൽ‌ ഡാറ്റയും വാലിഡിറ്റിയും നൽകുന്നു. മറ്റു ചില പ്ലാനുകൾ കുറഞ്ഞ ഡാറ്റയും സ്ട്രീമിംഗ് ആനുകൂല്യങ്ങളും നൽകുന്നു. 500 രൂപയിൽ താഴെ വിലയിൽ ചില മികച്ച പ്ലാനുകൾ ഈ മൂന്ന് കമ്പനികളും നൽകുന്നുണ്ട്. ദിവസവും 1.5 ജിബിയോ 2 ജിബിയോ ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഈ വിഭാഗത്തിൽ പ്രധാനമായും ഉള്ളത്. ഈ പ്ലാനുകൾ 56 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു.

റീചാർജ്
 

എല്ലാ മാസവും റീചാർജ് ചെയ്യാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് 56 ദിവസത്തെ വാലിഡിറ്റിയുള്ളവ. മൂന്ന് ടെലിക്കോം കമ്പനികളുടെയും ഈ വിഭാഗത്തിലെ പ്ലാനുകൾ പരിശോധിച്ചാൽ അതിൽ രണ്ട് വീതം പ്ലാനുകൾ ഏറെ ആകർഷകമാണെന്ന് കാണാം. ദിവസവും 1.5 ജിബി ഡാറ്റയും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനുകളാണ് ഇവ. ഇതിൽ ആദ്യത്തെ പ്ലാനിന് 399 രൂപയാണ് മൂന്ന് കമ്പനികളും ഈടാക്കുന്നത്. രണ്ടാമത്തെ പ്ലാനിന് 449 രൂപയാണ് വിഐയുടെ എയർടെല്ലും ഈടാക്കുന്നത്. ജിയോ ഈ പ്ലാനിന് 444 രൂപയാണ് വിലയിട്ടിരിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ ഉപയോക്താക്കളുടെ ഏറെ പ്രീയപ്പെട്ട പ്ലാനുകളിലൊന്നാണ് 399 രൂപ വിലയുള്ള ഈ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് എന്നീ സബ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി ലഭിക്കും.

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ 399 രൂപ വിലയിൽ അൺലിമിറ്റഡ് കോളിങ് നൽകുന്നു. എല്ലാ നെറ്റ്വർക്കിലേക്കും ഈ കോളിങ് ലഭ്യമാണ്. ഇതിനൊപ്പം ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

വിഐ 399 രൂപ പ്രീപെയ്ഡ് പ്ലാൻ
 

വിഐ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ എയർടെൽ, ജിയോ എന്നിവയുടെ 399 രൂപ പ്ലാനിന് സമാനമായി ദിവസവും 1.5ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. വിഐ മൂവീസ്, ടിവി എന്നിവിലേക്ക് സൌജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. ഇതിലൂടെ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാം. ഈ പ്ലാനിൽ നൈറ്റ് സൌജന്യ ഡാറ്റ ഓഫർ ഉണ്ട്. വിഐ ആപ്പിലൂടെ ഈ പ്ലാൻ റീചാർജ് ചെയ്താൽ 5 ജിബി അധിക ഡാറ്റയും ലഭിക്കും.

എയർടെൽ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 449 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും 56 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികൾക്ക് പണികൊടുക്കാൻ 699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ച് ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികൾക്ക് പണികൊടുക്കാൻ 699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ച് ബി‌എസ്‌എൻ‌എൽ

ജിയോ രൂപ 444 പ്രീപെയ്ഡ് പ്ലാൻ

ജിയോ രൂപ 444 പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 444 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ നൽകുന്നു. എയർടെൽ പ്ലാനിന് സമാനമായി ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇതിനൊപ്പം ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വിഐ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 449 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകളിൽ ഒന്നാണ്. 56 ദിവസത്തേക്ക് ദിവസവും 4ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. നൈറ്റ് ഫുൾ ഓഫറും വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യവും ഈ പ്ലാനിനൊപ്പം ഉണ്ട്.

കൂടുതൽ വായിക്കുക: വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾകൂടുതൽ വായിക്കുക: വിഐ, ജിയോ, എടർടെൽ എന്നിവയുടെ മിനിമം റീചാർജ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Jio, Airtel, Vi are offering great prepaid plans that offer different benefits. All the three operators offer attractive plans with a validity of 56 days for less than Rs 500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X