കിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് അതിവേഗ ഇന്റർനെറ്റും മികച്ച ഡാറ്റ പ്ലാനുകളും ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നു. മൊബൈൽ നെറ്റ്വർക്ക് സേവന രംഗത്ത് സമഗ്രാധിപത്യം സൃഷ്ടിച്ച ശേഷമാണ് കമ്പനി ബ്രോഡ്ബാൻഡ് രംഗത്തേക്കും ശ്രദ്ധ തിരിച്ചത്. ഉപയോക്താക്കളെ ആകർഷിക്കാൻ നിരവധി ഓഫറുകളും ജിയോ ഫൈബർ അവതരിപ്പിച്ചിട്ടുണ്ട്. ആകർഷകവും ലാഭകരവും ആയ ഓഫറുകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നതും. പ്രതിമാസം 399 രൂപയിൽ നിന്നാണ് ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആരംഭിക്കുന്നത്. ആറ് മാസത്തേക്കും ഒരു വർഷത്തേക്കുമുള്ള പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

 

ജിയോ

ജിയോ ഫൈബർ ബ്രോൺസ് പ്ലാൻ ആണ് 399 രൂപയ്ക്ക് ലഭ്യമാകുന്നത്. 30 എംബിപിഎസ് വേഗവും അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യവും പ്ലാനിൽ ഉണ്ട്. 'യഥാർഥ പരിധിയില്ലാത്ത ഡാറ്റ' എന്നതാണ് കമ്പനിയുടെ വാഗ്ദാനം. 3,300 എഫ്.യു.പി ഡാറ്റ ലിമിറ്റും ഇന്ത്യയിൽ എവിടെയും അൺലിമിറ്റഡ് കോളിങും ഈ പ്ലാനിൽ ലഭ്യമാണ്. അത് പോലെ, 699 രൂപയുടെ ജിയോ ഫൈബർ സിൽവർ പ്ലാനിൽ 100 ​​എംബിപിഎസ് വരെ വേഗതയിൽ ഡാറ്റ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യവും ഈ പ്ലാനിൽ ലഭ്യമാണ്. 399 രൂപ, 699 രൂപ പ്ലാനുകളിൽ ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമല്ല.

വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽവാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ

എംബിപിഎസ്
 

999 രൂപയുടെ ജിയോ ഫൈബർ ഗോൾഡ് പ്ലാനിൽ 150 എംബിപിഎസ് വരെ വേഗത്തിൽ ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാണ്. ഇത് കൂടാതെ 1000 രൂപ നിരക്കിലുള്ള 11 ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായും ഉപയോക്താവിന് ലഭ്യമാകും. 1,499 രൂപയുടെ ജിയോ ഫൈബർ ഡയമണ്ട് പ്ലാനിൽ ഉപഭോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയിൽ ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യത്തിനൊപ്പം 12 ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും 1500 രൂപയ്ക്ക് ലഭിക്കും. എഎൽടി ബാലാജി, സൺ എൻഎക്സ്ടി, ഷെമാരൂ, ഡിസ്നീ + ഹോട്ട്സ്റ്റാർ, ജിയോസിനിമ, സീ5, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ. ലയൺസ്ഗേറ്റ് പ്ലേ, ഹോയിചോയി, സോണി ലിവ്, വൂട്ട് എന്നിവയാണ് ഈ 12 ഒടിടി ആപ്പുകൾ.

ഫൈബർ

2,499 രൂപയുടെ ജിയോ ഫൈബർ ഡയമണ്ട്+ പ്ലാനിൽ 500 എംബിപിഎസ് വേഗതയിൽ മൊത്തം 4,000 GB ഡാറ്റ ലഭിക്കും. ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളുകളുടെ സൗകര്യവും ഉണ്ടായിരിക്കും. ഈ പ്ലാൻ 12 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകും. പ്ലാറ്റിനം ജിയോ ഫൈബർ പ്ലാനിന്റെ വില 3,499 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 3,999 രൂപയായിരുന്നു. പ്ലാൻ വരുന്നത് അൺലിമിറ്റഡ് വോയ്‌സ് കോൾ സൌകര്യത്തോടെയും. കൂടാതെ 12 ഒടിടി ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു.

ഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാംഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം

ടൈറ്റാനിയം

8,499 രൂപയുടെ ടൈറ്റാനിയം പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു, ഇത് ജിയോ ഫൈബർ ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെലവേറിയ പ്ലാനാണ്. പ്ലാൻ പ്രകാരം 1 ജിബിപിഎസ് വരെ വേഗതയിൽ 15,000 ജിബി പ്രതിമാസ ഡാറ്റ ലഭിക്കും. മാർക്കറ്റിലെ ഏറ്റവും മികച്ച ബ്രോഡ്ബാൻഡുകളിൽ ജിയോ ഫൈബർ പ്ലാനുകളും ഉൾപ്പെടുന്നുവെന്ന് നിസംശയം പറയാം. ഇനി ജിയോ ഫൈബർ കണക്ഷൻ എങ്ങനെ ലഭ്യമാക്കാം എന്ന് അറിയാൻ താഴേക്ക് വായിക്കുക.

ജിയോ ഫൈബർ കണക്ഷൻ എങ്ങനെ ലഭിക്കും?

ജിയോ ഫൈബർ കണക്ഷൻ എങ്ങനെ ലഭിക്കും?

  • ആദ്യം ജിയോ വെബ്‌സൈറ്റായ jio.com സന്ദർശിക്കുക.
  • ജിയോ ഫൈബർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • റീചാർജ് / പേബിൽ, ജിയോ ഫൈബർ രജിസ്ട്രേഷൻ എന്നിവ കാണാൻ കഴിയുന്ന ഒരു പേജ് തുറക്കും.
  • ഗെറ്റ് ജിയോ ഫൈബർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം "ജെനറേറ്റ് ഒടിപി" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.
  • ഒടിപി പരിശോധിച്ചുറപ്പിച്ച ശേഷം വെരിഫൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഏത് അഡ്രസിലേക്കാണോ നിങ്ങൾക്ക് ജിയോ ഫൈബർ കണക്ഷൻ ആവശ്യമുള്ളത്, ആ വിലാസം നൽകുക.
  • സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ അപേക്ഷ പൂർത്തിയായിക്കഴിഞ്ഞു.
  • കൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാംകൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാം

Most Read Articles
Best Mobiles in India

English summary
Jio Fiber Broadband Introduces High-Speed Internet and Better Data Plans for Users, Jio Fiber has introduced several offers to attract users. Jio Fiber Broadband plans start at Rs 399 per month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X