ജിയോ ഫൈബർ പ്ലാനുകളിൽ 30 ദിവസം വരെ അധിക വാലിഡിറ്റി നേടാം

|

ജിയോ ഫൈബർ തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയൊരു ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് ജിയോ ഫൈബർ പ്ലാനുകളിൽ അധിക വാലിഡിറ്റി ലഭിക്കും. ദീർഘകാല ബ്രോഡ്‌ബാൻഡ് പ്ലാനുകളിലാണ് 30 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കുന്നത്. ഇതിനൊപ്പം കമ്പനി ഒരു ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്, ഇതിലൂടെ ഉപയോക്താക്കൾക്ക് വ്യത്യസ്ത ആനുകൂല്യങ്ങളോടെ വാർഷിക പ്ലാനുകൾക്കൊപ്പം ഒരു മാസത്തെ പ്ലാൻ തിരഞ്ഞെടുക്കാം.

ജിയോ ഫൈബർ ദീർഘകാല ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
 

ജിയോ ഫൈബർ ദീർഘകാല ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ജിയോ ഫൈബറിന്റെ പുതിയ ഓഫർ പ്രകാരം ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾക്കൊപ്പം 30 ദിവസത്തെ വാലിഡിറ്റി അധികമായി ലഭിക്കുന്നു. അർദ്ധ വാർഷിക പ്ലാനുകളിൽ 15 ദിവസത്തെ അധിക വാലിഡിറ്റിയും നൽകുന്നുണ്ട്. 6 മാസം വാലിഡിറ്റിയുള്ള ഈ പ്ലാനുകൾക്കൊപ്പം 15 ദിവസം സൌജന്യ സേവനങ്ങൾ ലഭിക്കും. ജിയോ ഫൈബറിന്റെ വാർഷിക പ്ലാനുകളുടെ വിഭാഗത്തിൽ 4,788 രൂപ മുതൽ 101,988 രൂപ വരെയുള്ള പ്ലാനുകൾ ഉണ്ട്. അർദ്ധ വാർഷിക പ്ലാനുകൾ 2,394 രൂപ മുതൽ 50,994 രൂപ വരെയുള്ള കാലയളവിലേക്ക് ലഭ്യമാണ്.

കൂടുതൽ വായിക്കുക: ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടംകൂടുതൽ വായിക്കുക: ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടം

ജിയോ

ജിയോ ഫൈബറിന്റെ ആദ്യ വാർഷിക പ്ലാൻ പരിധിയില്ലാത്ത ഡാറ്റ, 30 എംബിപിഎസ് വേഗത, 390 ദിവസത്തേക്ക് (360 + 30 ദിവസം) സൌജന്യ കോളിംഗ് എന്നിവ നൽകുന്നു. ഈ പ്ലാനിന് 4,788 രൂപയാണ് വില. രണ്ടാമത്തെ പ്ലാനിന് 8,388 രൂപയാണ് വില. ഈ പ്ലാൻ 100 എം‌ബി‌പി‌എസ് വേഗത, അൺലിമിറ്റഡ് ഡാറ്റ, 390 ദിവസത്തേക്ക് (360 + 30 ദിവസം) സൌജന്യ കോളിങ് എന്നിവ നൽകുന്നു.

11,988 രൂപ

11,988 രൂപ വിലയുള്ള മൂന്നാമത്തെ പ്ലാൻ 150 എംബിപിഎസ് വേഗതയും 390 ദിവസത്തേക്ക് മുമ്പത്തെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളും നൽകുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണി ലിവ്, സീ5 ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. 17,988 രൂപ വിലയുള്ള ജിയോഫൈബർ വാർഷിക പ്ലാൻ 390 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് ഡാറ്റ, 300 എംബിപിഎസ് വേഗത, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ5 ആക്സസ്, 390 ദിവസത്തേക്ക് സൌജന്യ കോളിങ് എന്നിവ ആ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കുംകൂടുതൽ വായിക്കുക: റിലയൻസ് ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കും

29,988 രൂപ
 

29,988 രൂപ, 47,988 രൂപ, 101,988 രൂപ വിലയുള്ള പ്ലാനുകൾ ഉപയോക്താക്കൾക്ക് 500 എംബിപിഎസ്, 1 ജിബിപിഎസ് വേഗതയാണ് നൽകുന്നത്. 29,988 രൂപ, 47,988 രൂപ പ്ലാനുകൾ അൺലിമിറ്റഡ് ഡാറ്റ നൽകുന്നു. അതേസമയം 1ജിബിപിഎസ് വേഗത നൽകുന്ന 101,988 രൂപ പ്ലാൻ 390 ദിവസത്തേക്ക് 6600 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനുകൾക്കൊപ്പം നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ5, സോണി ലിവ് ആക്സസ് എന്നിവ ലഭിക്കും.

ജിയോ ഫൈബർ അർദ്ധ വാർഷിക പ്ലാനുകൾ

ജിയോ ഫൈബർ അർദ്ധ വാർഷിക പ്ലാനുകൾ

ജിയോ ഫൈബറിന്റെ അർദ്ധ വാർഷിക പ്ലാനുകളുടെ വില 2,394 രൂപ, 4,194 രൂപ, 5,994 രൂപ, 8,994 രൂപ, 14994 രൂപ, 23,994 രൂപ, 50,994 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകൾ 195 ദിവസം (180 + 15 ദിവസം) അൺലിമിറ്റഡ് ഡാറ്റ, സൌജന്യ കോളിങ് എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനുകളിൽ യഥാക്രമം 30 എം‌ബി‌പി‌എസ്, 100 എം‌ബി‌പി‌എസ്, 150 എം‌ബി‌പി‌എസ്, 300 എം‌ബി‌പി‌എസ്, 500 എം‌ബി‌പി‌എസ്, 1 ജി‌ബി‌പി‌എസ് വേഗതയാണ് നൽകുന്നത്. ഈ ആനുകൂല്യങ്ങൾക്ക് പുറമെ, നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5, വൂട്ട് കിഡ്സ്, വൂട്ട് സെലക്ട്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി +, ഇറോസ് നൌ എന്നിവയുടെ കണ്ടന്റിലേക്ക് ആക്സസും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: ജിയോ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ വർഷം തന്നെ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ജിയോ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ വർഷം തന്നെ പുറത്തിറങ്ങും

Most Read Articles
Best Mobiles in India

English summary
Jio Fiber has announced a new offer for their customers. With this offer, users will get extra validity on Jio Fiber plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X