ക്യാഷ് പ്രൈസുമായി ജിയോ ഗെയിംസ് ക്ലാഷ് റോയൽ ടൂർണമെന്റ് നവംബർ 28 മുതൽ ആരംഭിക്കും

|

ഡവലപ്പർ സൂപ്പർസെല്ലുമായി സഹകരിച്ച് 27 ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്ലാഷ് റോയൽ ടൂർണമെന്റ് ജിയോ ഗെയിംസ് സംഘടിപ്പിക്കുന്നു. സൂപ്പർസെല്ലിന്റെ മറ്റൊരു ജനപ്രിയ മൊബൈൽ ഗെയിമായ ക്ലാഷ് ഓഫ് ക്ലാൻസിന്റെ അതേ സർഫേസിൽ സംഭവിക്കുന്ന തത്സമയം പ്രവർത്തിക്കുന്ന ഒരു ഫ്രീ-ടു-പ്ലേ മൾട്ടിപ്ലെയർ സ്ട്രാറ്റജി ഗെയിമാണ് ക്ലാഷ് റോയൽ. ഈ ടൂർണമെന്റിലെ വിജയിക്ക് "ഇന്ത്യ കാ ഗെയിമിംഗ് ചാമ്പ്യൻ" എന്ന പദവി ലഭിക്കുകയും ക്യാഷ് പ്രൈസ് നേടുവാനും സാധിക്കും. ജിയോ ഗെയിംസ് ക്ലാഷ് റോയൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്ക് പ്രതിവാര സമ്മാനങ്ങളും ഉണ്ടാകും.

ജിയോ ഗെയിംസ് ക്ലാഷ് റോയൽ ടൂർണമെന്റ്
 

ജിയോ ഗെയിംസ് ക്ലാഷ് റോയൽ ടൂർണമെന്റ് നവംബർ 28 നും ഡിസംബർ 25 നും ഇടയിൽ നടക്കും, പങ്കെടുക്കുന്നവർ അവസാന റൗണ്ടിലേക്ക് യോഗ്യത നേടുന്നതിനായി 1-വേഴ്സസ് -1 ഗെയിമുകളിൽ വിജയിക്കണം. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ലാൻഡിംഗ് പേജ് സന്ദർശിച്ച് രജിസ്റ്ററിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ, വെബ്‌സൈറ്റിലെ 'പ്രീ-രജിസ്റ്റർ' രജിസ്റ്റർ ഓപ്ഷൻ ലഭ്യമാണ്. ഇതിൽ പങ്കെടുക്കുന്നവർക്ക് പ്രതിവാര സമ്മാനത്തോടൊപ്പം 2.5 ലക്ഷം രൂപ വിലമതിക്കുന്ന ക്യാഷ് പ്രൈസ് നേടാനും അവസരമുണ്ട്.

മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

ക്യാഷ് പ്രൈസുമായി ജിയോ ഗെയിംസ് ക്ലാഷ് റോയൽ ടൂർണമെന്റ്

നാല് ഘട്ടങ്ങളിലാണ് ഈ ടൂർണമെന്റ് നടത്തുന്നത്. ആദ്യ ഘട്ടം നവംബർ 28 ന് ആരംഭിച്ച് ഡിസംബർ 19 വരെ നീണ്ടുനിൽക്കും. ഈ ക്വാളിഫൈർ റൗണ്ടിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് കടന്നുവരാവുന്നതാണ്. ഡിസംബർ 21 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ടൂർണമെന്റിന്റെ ആദ്യ റൗണ്ട് ആയിരിക്കും. ഡിസംബർ 23 ന് രണ്ടാം റൗണ്ടും, ഡിസംബർ 25 ന് അവസാന ഘട്ടത്തിൽ ടൂർണമെന്റ് ഫൈനലും വരുന്നു. സെമി ഫൈനലുകളും ഫൈനലുകളും ജിയോ ടിവിയിൽ സ്ട്രീം ചെയ്യുന്നു.

റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

അപ്ലിക്കേഷൻ സ്റ്റോറിലും ഗൂഗിൾ പ്ലേയ് ക്ലാഷ് റോയൽ

രജിസ്ട്രേഷനുകൾ ഡിസംബർ 19 വരെ ലഭ്യമായിരിക്കും. ടൂർണമെന്റ് നവംബർ 28 ന് ആരംഭിക്കും. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്, കൂടാതെ ജിയോ, ജിയോ ഇതര ഉപയോക്താക്കൾക്കും ഈ ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്. അപ്ലിക്കേഷൻ സ്റ്റോറിലും ഗൂഗിൾ പ്ലേയ് സ്റ്റോറിലും ക്ലാഷ് റോയൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മോട്ടോ ഇ7 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
In partnership with developer Supercell, JioGames is organizing a Clash Royale tournament that will run for 27 days. Clash Royale is a multiplayer free-to-play strategy game that runs in real-time and takes place in the same universe as Supercell's other popular mobile game, Clash of Clans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X