ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാനുകൾക്കും നിരക്ക് ഉയർത്തി ജിയോ

|

എയർടെലിനും വിഐയ്ക്കും പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 ശതമാനത്തോളം കൂട്ടിയത്. ബേസിക്ക് പ്ലാനുകളടക്കം വർധിപ്പിച്ച കമ്പനി ഇപ്പോൾ വീണ്ടും ഉപയോക്താക്കൾക്ക് ഉരുട്ടടി നൽകിയിരിക്കുകയാണ്. ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ സൌജന്യമായി ലഭിക്കുന്ന അഞ്ച് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കാണ് ഇപ്പോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ജിയോ അവതരിപ്പിച്ച താരിഫ് വർധനയിൽ ഈ റീചാർജ് പ്ലാനുകൾ ഔപചാരികമായി ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രീപെയ്ഡ് പ്ലാനുകളിൽ പൊതുവായി കൊണ്ട് വന്നത് പോലെ 20 ശതമാനം നിരക്ക് വർധനയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളിലും കൊണ്ട് വന്നിരിക്കുന്നത്. നേരത്തെ 499 രൂപ മുതലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വാർഷിക മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ജിയോ നൽകിയിരുന്നത്. ഇപ്പോൾ പ്ലാനുകൾ തുടങ്ങുന്നത് തന്നെ 601 രൂപയ്ക്കാണ്.

 

ജിയോ

ജിയോ സൈറ്റിൽ ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച്, 601 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തേക്ക് പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റ നൽകുന്നു, കൂടാതെ ഒരു വർഷത്തേക്ക് 499 രൂപ വില മതിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും പ്ലാനിൽ ഉൾപ്പെടുന്നു. പ്ലാൻ അധികമായി 6 ജിബി ഹൈ സ്പീഡ് ഡാറ്റ ആക്‌സസ് നൽകുന്നു. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്നു. നേരത്തെ 499 രൂപയ്ക്ക് നൽകിയിരുന്ന ഫീച്ചറുകളാണ് ഇപ്പോൾ 601 രൂപയ്ക്ക് ലഭിക്കുന്നത്.

ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്

റീചാർജ്

666 രൂപയുടെ പ്ലാനിന് പകരം അവതരിപ്പിച്ച 799 രൂപയുടെ റീചാർജ് പ്ലാൻ ആണ് അടുത്തത്. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയാണ് പ്ലാനിന്റെ പ്രധാന ആകർഷണം. അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസും പ്ലാനിന് ഒപ്പം ലഭ്യമാണ്. വാർഷിക ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ ഉൾപ്പെടുന്നു.

പ്ലാൻ
 

നേരത്തെ 888 രൂപയായിരുന്ന പ്ലാൻ ഇപ്പോൾ ലഭ്യമാകണമെങ്കിൽ 1,066 രൂപ നൽകണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയോടൊപ്പം അധികമായി 5 ജിബി ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസേന 100 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്. 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് പ്ലാൻ വരുന്നത്.

ഹാക്കിങ് സാധ്യത കൂടുതൽ; 2-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കാൻ ഫേസ്ബുക്ക്ഹാക്കിങ് സാധ്യത കൂടുതൽ; 2-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കാൻ ഫേസ്ബുക്ക്

വാർഷിക പ്ലാൻ

3,119 രൂപയ്ക്കാണ് ഈ ശ്രേണിയിലെ വാർഷിക പ്ലാൻ കമ്പനി അവതരിപ്പിക്കുന്നത്. നേരത്തെ 2,599 രൂപയ്കക്ക് നൽകിയിരുന്ന പ്ലാൻ ആണിത്. ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ലഭ്യമാണ്. കൂടാതെ 2 ജിബി പ്രതിദിന ഡാറ്റയ്ക്കൊപ്പം 10 ജിബി അധിക ഹൈ സ്പീഡ് ഡാറ്റയും നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 365 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്. സാധാരണ പ്ലാനുകൾക്ക് പുറമേ, ജിയോയുടെ ഡാറ്റ ഒൺലി പ്രീപെയ്ഡ് പ്ലാൻ ആയ 549 രൂപയുടെ റീചാർജ് പ്ലാനും പരിഷ്കരിച്ചു. 659 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. ഇത് ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ നൽകുന്നു. ഒപ്പം 56 ദിവസത്തേക്ക് 1.5 ജിബി ഹൈ-സ്പീഡ് പ്രതിദിന ഡാറ്റ ആക്‌സസും ലഭ്യമാക്കുന്നു.

ഗൂഗിൾ പേ

ഓഗസ്റ്റ് അവസാനത്തോടെയാണ് ജിയോ തങ്ങളുടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ച നടന്ന നിരക്ക് വർധനയിൽ പക്ഷെ ഈ കാറ്റഗറിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്തായാലും നിരക്ക് വർധനയ്ക്കൊപ്പം ഈ പ്ലാനുകളുടെ നിരക്കും കൂട്ടിയിരുന്നു എന്നാണ് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്. ജിയോ വെബ്‌സൈറ്റിൽ ക്രിക്കറ്റ് പ്ലാനുകളുടെ വിഭാഗത്തിന് കീഴിൽ പുതുക്കിയ പ്ലാനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിൾ പേ, പേടിഎം എന്നിവയുൾപ്പെടെയുള്ള മൂന്നാം കക്ഷി റീചാർജ് ഉറവിടങ്ങളിലും ഈ പുതിയ പ്ലാനുകൾ കാണാൻ കഴിയും.

ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പ്രീപെയ്ഡ്

ഇരുപത് ശതമാനത്തോളമാണ് പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ വർധിപ്പിച്ചിരിക്കുന്നത്. 75 രൂപ വിലയുണ്ടായിരുന്ന ജിയോ ബേസിക്ക് പ്ലാനിന് ഇപ്പോൾ 91 രൂപ നൽകണം. ഒരു മാസത്തേക്ക് 3 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുന്നത്. 50 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് പ്ലാനുകളുടെ കാര്യം നോക്കാം. 129 രൂപ നിരക്കിൽ ലഭിച്ചിരുന്ന പ്ലാനിന് ഇപ്പോൾ 155 രൂപ നൽകണം. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 2 ജിബി ഡാറ്റയും 300 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 179 രൂപയ്ക്കാണ് നേരത്തെ 149 രൂപ വിലയുണ്ടായിരുന്ന പ്ലാൻ ഇപ്പോൾ ലഭിക്കുന്നത്. ദിവസവും 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കും.

അൺലിമിറ്റഡ്

199 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 239 രൂപ നൽകണം. ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ദിവസവും 100 എസ്എംഎസുകൾ എന്നിവയെല്ലാം ലഭിക്കും. ജിയോ നൽകിയിരുന്ന മറ്റൊരു ജനപ്രിയ പ്ലാൻ ആണ് 249 രൂപയുടേത്. 299 രൂപയ്ക്കാണ് ഈ പ്ലാനിൽ ലഭിച്ചിരുന്ന ഫീച്ചറുകൾ ഇനി ലഭ്യമാകുക. 28 ദിവസമാണ് വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കും. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്. മൂന്നൂറ് രൂപയ്ക്ക് മുകളിൽ വിലയുള്ള മറ്റ് പ്ലാനുകൾക്കും കമ്പനി ആനുപാതികമായി വില കൂട്ടിയിട്ടുണ്ട്. ഒപ്പം ജിയോയുടെ ഡാറ്റ ആഡ് ഓണുകൾക്കും വില വർധിപ്പിച്ചു.

40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Jio Hiked the price Of five prepaid recharge plans that offer one-year Disney Plus Hotstar mobile subscription benefits. It is also noteworthy that these plans were not in the tariff hike introduced by Jio last week. Disney Plus Hotstar plans also come with a 20% increase in rates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X