ജിയോഫോൺ ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ സൌജന്യ കോളുകൾ നൽകുന്നു

|

റിലയൻസ് ജിയോ തങ്ങളുടെ ജിയോഫോൺ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ അവതരിപ്പിച്ചു. സൌജന്യ ടോക്ക് ടൈം നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. 300 മിനുറ്റ് സൌജന്യ കോളുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൊവിഡ്-19 പകർച്ചവ്യാധിക്കെതിരെ ഇന്ത്യ പോരാടുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ 2ജി,3ജി ഉപയോക്താക്കളെ 4ജി നെറ്റ്വർക്കിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ ഓഫറിനുണ്ട്.

 

ജിയോഫോൺ

കൊറോണ വൈറസിന്റെ രണ്ടാം തരംഗം ശക്തമാകുമ്പോൾ പല ഇടങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് 100 ദശലക്ഷം ജിയോഫോൺ ഉപഭോക്താക്കളെ സഹായിക്കുന്നതിന് കമ്പനി പുതിയ ഓഫർ കൊണ്ടുവന്നിരിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്യാത്തവർക്കും ഔട്ട്‌ഗോയിങ് കോളുകൾ സൌജന്യമായി ലഭിക്കും. ദിവസവും 10 മിനുറ്റ് വീതം മാസത്തിൽ 300 മിനിറ്റ് സൌജന്യ കോളാണ് ജിയോഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാൻ

ഓഫർ

പുതിയ ഓഫറിനൊപ്പം മറ്റൊരു ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 75 രൂപയോ അതിന് മുകളിലോ റീചാർജ് ചെയ്യുന്ന എല്ലാ ജിയോഫോൺ ഉപയോക്താക്കൾക്കും 75 രൂപ പ്ലാൻ ആനുകൂല്യങ്ങൾ അധികമായി ലഭിക്കും. ഈ ഓഫറിന്റെ പ്രത്യേകത, ഇത് ജിയോഫോണിന്റെ വാർ‌ഷിക പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കില്ല എന്നതാണ്. അതായത് പുതുതായി ആരംഭിച്ച 749 രൂപ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് പുതിയ ഓഫർ ലഭിക്കുകയില്ല.

ബയ് വൺ ഗെറ്റ് വൺ
 

ബയ് വൺ ഗെറ്റ് വൺ വിഭാഗത്തിൽ നാല് പ്ലാനുകളാണ് ജിയോ നൽകുന്നത്. ഈ പായ്ക്കുകളുടെ വില 75 രൂപ, 125 രൂപ, 155 രൂപ, 185 രൂപ എന്നിങ്ങനെയാണ്. 75 രൂപ പായ്ക്ക് 0.1 ജിബി ഡാറ്റ, 50 മെസേജുകൾ, അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് 28 ദിവസത്തേക്ക് സൌജന്യ ആക്സസ് എന്നിവ നൽകുന്നു. 125 രൂപയുടെ പ്ലാനിലൂടെ 0.5 ജിബി ഡാറ്റ, 300 മെസേജുകൾ, അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ, 28 ദിവസം വാലിഡിറ്റി എന്നിവ നൽകുന്നു.

കൂടുതൽ വായിക്കുക: ദിവസവും 1ജിബി ഡാറ്റ നൽകുന്ന വിഐ, എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ദിവസവും 1ജിബി ഡാറ്റ നൽകുന്ന വിഐ, എയർടെൽ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

155 രൂപ

155 രൂപയുടെ പ്ലാൻ എല്ലാ ദിവസവും 1 ജിബി ഡാറ്റ, 100 മെസേജുകൾ,അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ എന്നിവ നൽകുന്നു. കമ്പനി ഈ പ്ലാൻ ബെസ്റ്റ് സെല്ലർ വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ ഏറെയാണ്. 185 രൂപയുടെ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ 28 ദിവസം വാലിഡിറ്റി, 100 ​മെസേജുകൾ എന്നിവ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ജിയോ ആപ്പുകളിലേക്ക് സൌജന്യ ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് മികച്ചൊരു ഡാറ്റ ഓഫറാണ്.

റിലയൻസ്

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് റിലയൻസ് ജിയോ അതിന്റെ റിലയൻസ് ഫൌണ്ടേഷനു കീഴിൽ ഈ ഓഫർ ആരംഭിച്ചത്. എയർടെൽ വീടുതോറും സിം കാർഡ് സേവനങ്ങൾ നൽന്ന കാലത്ത് ജിയോ ഫോൺ ഉപഭോക്താക്കളെ നിലനിർത്തുന്നതിനായാണ് സൌജന്യ കോളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ വന്നതോടെ പിന്നാലെ മറ്റ് ടെലികോം ഓപ്പറേറ്റർമാർ അവരുടെ ഉപഭോക്താക്കൾക്കായി സമാനമായ ഓഫറുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോ റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കും: റിപ്പോർട്ട്കൂടുതൽ വായിക്കുക: ജിയോ റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കും: റിപ്പോർട്ട്

Most Read Articles
Best Mobiles in India

English summary
Reliance Jio has launched a new offer for their JioPhone customers. The company has announced an offer of free talk time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X