ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള കമ്പനിയാണ് റിലയൻസ് ജിയോ. 400 ദശലക്ഷം വരിക്കാരെ നേടുന്ന രാജ്യത്തെ ആദ്യത്തെ ടെലിക്കോം കമ്പനിയും ജിയോ തന്നെയാണ്. ദിവസേനയുള്ള ഡാറ്റാ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളുമായി വന്ന് ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറ്റി മറിച്ച കമ്പനിയാണ് ജിയോ. 2019 ഡിസംബറിലെ താരിഫ് പരിഷ്കരണത്തിന് ശേഷം 1 ജിബി പ്രതിദിന ഡാറ്റ, 1.5 ജിബി പ്രതിദിന ഡാറ്റ, 2 ജിബി പ്രതിദിന ഡാറ്റ, 3 ജിബി പ്രതിദിന ഡാറ്റ എന്നിവ നൽകുന്ന നിരവധി പ്ലാനുകൾ ജിയോ ഉപയോക്താക്കൾക്ക് നൽകുന്നു.

1.5 ജിബി ഡാറ്റ
 

1 ജിബി പ്രതിദിന ഡാറ്റ തികയാതെ വരുന്ന ഉപയോക്താക്കളിൽ പലരും തിരഞ്ഞെടുക്കുന്ന പ്ലാനുകളാണ് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ. ഏറ്റവും കൂടുതൽ ആളുകൾക്ക് ആവശ്യമുള്ള പ്ലാനാണ് ദിവസേന 1.5 ജിബി ഡാറ്റ ആനുകൂല്യമുള്ള പ്ലാനുകൾ എന്നതുകൊണ്ട് തന്നെ നിരവധി പ്ലാനുകൾ ഈ വിഭാഗത്തിൽ ജിയോ നൽകുന്നുണ്ട്. 199 രൂപ, 399 രൂപ, 555 രൂപ, 777 രൂപ, 2,121 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുക. ഒരു മാസത്തേക്കുള്ള പ്ലാനുകൾ മുതൽ ഒരു വർഷത്തേക്കുള്ള പ്ലാനുകൾ വരെയാണ് ഇതിലുള്ളത്.

199 രൂപ പ്രീപെയ്ഡ് പ്ലാൻ

199 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ പട്ടികയിൽ ആദ്യത്തെ പ്ലാനാണ് 199 രൂപയുടേത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി വരെ ഡാറ്റ ഈ പ്ലാൻ നൽകുന്നു. എഫ്‌യുപി ലിമിറ്റ് അവസാനിച്ചാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നമ്പരുകളിലേക്ക് 1,000 മിനിറ്റ് കോളുകളുമാണ് 199 രൂപ പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോസിനിമ, ജിയോടിവി പോലുള്ള ജിയോയുടെ ആപ്പുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ ഫോണിന് വില വർധിക്കുന്നു, ഇനി വില 999 രൂപ മുതൽ

399 രൂപ പ്രീപെയ്ഡ് പ്ലാൻ

399 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളുടെ പട്ടികയിലെ രണ്ടാമത്തെ പ്ലാനിന് 399 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 2,000 മിനുറ്റ് വോയിസ് കോളുകളും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു.

555 രൂപ പ്രീപെയ്ഡ് പ്ലാൻ
 

555 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 555 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയുള്ള ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ചില ക്യാഷ്ബാക്ക് ഓഫറുകൾ കൂടി കണക്കിലെടുത്താൽ ഏകദേശം 500 രൂപയ്ക്ക് ഈ 555 രൂപ പ്ലാൻ ലഭിക്കും. ദിവസവും 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാൻ നൽകുന്നത്.

777 രൂപ പ്രീപെയ്ഡ് പ്ലാൻ

777 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 777 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 555 രൂപ പ്ലാനിന് സമാനമായി 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവം 1.5 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. മെത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം അധികമായി 5 ജിബി ഡാറ്റയും ലഭിക്കും. അൺലിമിറ്റിഡ് ജിയോ ടു ജിയോ വോയ്‌സ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഇതിനൊപ്പം 399 രൂപ വിലവരുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പും ജിയോ നൽകുന്നു.

കൂടുതൽ വായിക്കുക: ദിവസവും 3ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

2,121 രൂപ പ്രീപെയ്ഡ് പ്ലാൻ

2,121 രൂപ പ്രീപെയ്ഡ് പ്ലാൻ

2,121 രൂപയുടെ പ്ലൻ 336 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്രീപെയ്ഡ് പ്ലാനും ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. മൊത്തം 504 ജിബി ഡാറ്റയാണ് ഈ വാർഷിക പ്ലാനിലൂടെ ലഭിക്കുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി മെമ്പർഷിപ്പ്, അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, 12,000 നോൺ-ജിയോ എഫ്‌യുപി മിനിറ്റ്, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസും പ്ലാൻ നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Jio offers several plans that offer 1.5GB of data per day. These plans are available at Rs 199, Rs 399, Rs 555, Rs 777 and Rs 2,121.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X