ജിയോ ഉപയോക്താക്കൾക്ക് ഐ‌പി‌എൽ ലൈവ് സ്ട്രീമിങ് കാണാം

|

ഇന്ന് ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങൾ ലൈവ് ആയി സ്ട്രീം ചെയ്യുന്നതിന് ആക്സസ് നൽകുന്ന ആകർഷകമായ പ്ലാനുകൾ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ജിയോ പ്രീപെയ്ഡ്, ജിയോഫോൺ പ്ലാനുകൾക്കൊപ്പം ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകളും ഐപി‌എൽ ആക്സസ് നൽകുന്നു. ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് ഐപിഎൽ സ്ട്രീമിങ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനാണ് ഈ ജിയോ പ്ലാനുകൾ നൽകുന്നത്. ഈ സബ്ക്രിപ്ഷൻ നൽകുന്ന ജിയോ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ജിയോ 401 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ജിയോ 401 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 401 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 3ജിബി അതിവേഗ ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 401 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സൌജന്യ സബ്സ്ക്രിപ്ഷനാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 3ജിബി ഡാറ്റ നൽകുന്നത് കൂടാതെ 6 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ജിയോ രൂപ 598 പ്രീപെയ്ഡ് പ്ലാൻ

ജിയോ രൂപ 598 പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 598രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്നതിനൊപ്പം ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഒരു വർഷത്തേക്കുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനാണ് ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ജിയോ 777 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 777 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 777 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും ദിവസവും ആഭ്യന്തര 1.5 ജിബി ഡാറ്റയുമാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ ആനുകൂല്യങ്ങൾക്ക് പുറമേ ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആപ്പിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും 777 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നു 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനാണ് ഇത്.

കൂടുതൽ വായിക്കുക: ജിയോ ഫൈബർ പ്ലാനുകളിൽ 30 ദിവസം വരെ അധിക വാലിഡിറ്റി നേടാംകൂടുതൽ വായിക്കുക: ജിയോ ഫൈബർ പ്ലാനുകളിൽ 30 ദിവസം വരെ അധിക വാലിഡിറ്റി നേടാം

ജിയോ 2599 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ജിയോ 2599 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആപ്പിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനാണ് 2599 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. ദിവസവും 2ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഇത് കൂടതെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 10 ജിബി അധിക ഡാറ്റയും ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷന് 399 രൂപയാണ് വില.

ഡിസ്നി + ഹോട്ട്സ്റ്റാർ

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനിലൂടെ ലൈവായി തന്നെ സ്മാർട്ട്ഫോണിൽ ഐപിഎൽ സ്ട്രീം ചെയ്യാൻ സാധിക്കും. ഇത് കീടാതെ ജിയോഫോൺ ഉപയോക്താക്കൾക്ക് ജിയോ ക്രിക്കറ്റ് ആപ്പിലേക്ക് ആക്സസ് ലഭ്യമാണ്. ഇതിലൂടെ സ്കോർ അപ്‌ഡേറ്റുകൾ കാണാനും ക്വിസുകളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിയും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ 2399 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

Most Read Articles
Best Mobiles in India

English summary
Reliance Jio offers Disney + Hotstar access with its prepaid plans. You can watch IPL matches live from this app

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X