ജിയോ സൌജന്യം അവസാനിപ്പിച്ചു; പുതിയ പ്ലാനുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം

|

കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനമാണ് ജിയോയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഐയുസി ചാർജ് ഈടാക്കുന്നതിൻറെ ഭാഗമായി മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു. ട്രായ് നിശ്ചയിച്ച ഐ‌യു‌സി ചാർജ് നിലവിൽ മിനിറ്റിന് 6 പൈസയാണ്, മറ്റൊരു ഓപ്പറേറ്ററിൽ നിന്നുള്ള ആരെയെങ്കിലും വിളിക്കുകയാണെങ്കിൽ ജിയോ ഈ നിരക്ക് ഉപയോക്താക്കളിൽ നിന്ന് ഈടാക്കും.

ജിയോ സൌജന്യം അവസാനിപ്പിച്ചു; പുതിയ പ്ലാനുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാ

കൂടുതൽ വ്യക്തമാക്കിയാൽ നിങ്ങളുടെ ജിയോ നമ്പരിൽ നിന്നും നിങ്ങൾ ഒരു എയർടെൽ, വോഡഫോൺ-ഐഡിയ നമ്പർ ഉപയോഗിക്കുന്ന ആരെയെങ്കിലും വിളിക്കുകയാണെങ്കിൽ കോൾ റിംഗ് ചെയ്യുന്ന സമയം വരെ മിനിറ്റിൽ 6 പൈസ ഈടാക്കും. കോളുകൾ മറ്റെല്ലാ ഓപ്പറേറ്റർമാരിലേക്കും സൌജന്യമായിരിക്കും. എന്നാൽ നിങ്ങൾ മറ്റൊരാളെ വിളിക്കുമ്പോൾ റിങ് ചെയ്യുന്ന സമയം വരെ 6 പൈസ മിനുറ്റിന് എന്ന നിരക്ക് നൽകേണ്ടിവരും.

ജിയോ സൌജന്യം അവസാനിപ്പിച്ചു; പുതിയ പ്ലാനുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാ

എന്തായാലും പുതിയ നിയമങ്ങൾ ജിയോ ടു ജിയോ കോളുകളെ ബാധിക്കില്ല. ജിയോ നമ്പറിലേക്കോ ലാൻഡ്‌ലൈൻ നമ്പറിലേക്കോ കോൾ ചെയ്യുമ്പോൾ നിരക്ക് ഈടാക്കില്ല. കൂടാതെ ഇൻ‌കമിംഗ് കോളുകളും വാട്ട്‌സ്ആപ്പ് കോളുകളും സൌജന്യം തന്നെയായിരിക്കും. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും ഐയുസി ചാർജ് ബാധകമാണ്. ഈ ചാർജ്ജ് അവരുടെ ബില്ലിംഗ് സൈക്കിളിൽ ചേർക്കുകയും ചെയ്യും.

ജിയോ സൌജന്യം അവസാനിപ്പിച്ചു; പുതിയ പ്ലാനുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാ

പുതിയ ജിയോ ഐയുസി പ്ലാനുകൾ

എക്ട്രാ ഡാറ്റാ ആനുകൂല്യങ്ങളോടെ നാല് പുതിയ ഐ‌യു‌സി പ്ലാനുകൾ ജിയോ നൽകുന്നുണ്ട്

- 10 രൂപയുടെ പ്ലാൻ : പ്ലാൻ‌ ജിയോ മറ്റ് നെറ്റ്വർക്കുകളിലേക്ക് 124 മിനിറ്റ് ഐ‌യു‌സി മിനിറ്റും 1 ജിബി ഡാറ്റയും ലഭ്യമാക്കുന്നു

- 20 രൂപയുടെ പ്ലാൻ : 2 ജിബി ഡാറ്റയും മറ്റ് നമ്പരുകളിലേക്ക് 249 മിനിറ്റ് ഐയുസി മിനിറ്റ് ലഭ്യമാകുന്നു

- 20 രൂപയുടെ പ്ലാൻ : മറ്റ് നെറ്റ്വർക്കുകളിലേക്ക് 656 മിനിറ്റ് ഐയുസി മിനിറ്റും 5 ജിബി ഡാറ്റയും നൽകുന്നു.

- 100 രൂപയുടെ പ്ലാൻ : മറ്റ് നെറ്റ്വർക്കുകളിലെ നമ്പരുകളിലേക്ക് 1,362 മിനിറ്റ് ഐ‌യു‌സി മിനിറ്റും 10 ജിബി ഡാറ്റയും നൽകുന്നു.

എന്താണ് ഐയുസി

ഒരു ഉപഭോക്താവ് മറ്റ് ടെലികോം ഓപ്പറേറ്ററുടെ ഉപഭോക്താവിന് ഔട്ട്‌ ഗോയിംഗ് കോൾ ചെയ്യുകയാണെങ്കിൽ കോൾ ചെയ്യുന്ന ഉപയോക്താവിൻറെ ടെലികോം ഓപ്പറേറ്റർ കോൾ സ്വീകരിക്കുന്ന ഉപയോക്താവിൻറെ ടെലികോം ഓപ്പറേറ്റർക്ക് നൽകേണ്ട തുകയാണ് ഐ‌യു‌സി അല്ലെങ്കിൽ ഇന്റർ‌കണക്ട് യൂസേജ് ചാർജ്. ട്രായ് ഐ‌യു‌സി ചാർജ് തീരുമാനിക്കുന്നു, നിലവിൽ എല്ലാ ഓപ്പറേറ്റർമാർക്കും മിനിറ്റിന് 6 പൈസ എന്ന നിരക്കിലാണ് ഐയുസി ചാർജ്.

Best Mobiles in India

English summary
In a surprising move, Jio has announced that it will charge customers for levying the IUC charge on all outgoing calls to other networks for the time being. The IUC charge set by TRAI is currently at 6 paise per minute and Jio will pass this expense to its customers if they are calling someone from another operator. Jio has come up with a few IUC plans that customers can purchase in order to make calls to other networks. The new Jio regulations have been implemented from Wednesday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X