സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

എയർടെൽ എക്സ്ട്രീം, ജിയോഫൈബർ, ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്നിവ സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. എൻട്രി ലെവൽ പ്ലാനുകൾ മുതൽ തന്നെ ഈ ഇന്റർനെറ്റ് സേവനദാതാക്കൾ സ്ട്രീമിംഗ് ആപ്പുകളിലേക്ക് ആക്സസ് നൽകുന്നുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ​​സ്ട്രീമിങ്, ഗെയിമിങ് എന്നീ ആവശ്യങ്ങൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവ. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന എല്ലാ വില വിഭാഗങ്ങളിലുമുള്ള പ്ലാനുകൾ ഈ ബ്രോഡ്ബാന്റ് സേവന ദാതാക്കൾ നൽകുന്നു.

 

ബ്രോഡ്ബാന്റ് പ്ലാനുകൾ

കുറഞ്ഞ വിലയുള്ള പ്ലാനുകളും വലിയ വിലയുള്ള പ്ലാനുകളും നൽകുന്ന ഐഎസ്പികളാണ് ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നിവ. ജിയോയും ബിഎസ്എൻഎല്ലും 30 എംബിപിഎസ് വേഗത നൽകുന്ന പ്ലാനുകൾ 399 രൂപ മുതലുള്ള വിലയിൽ നൽകുന്നുണ്ട്. എയർടെൽ എക്ട്രീം ഫൈബറിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വില 499 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇത് 40 എംബിപിഎസ് വേഗത നൽകുന്നു. ഈ മൂന്ന് കമ്പനികലുടെയും സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന ബ്രോഡ്ബാന്റ് പ്ലാനുകൾ നോക്കാം. ഇവയെല്ലാം ഒന്നിനൊന്ന് മികച്ച പ്ലാനുകളാണ്.

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ

ബിഎസ്എൻഎൽ 949 രൂപ വിലയിൽ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം എന്ന പേരിലുള്ള ഒരു ബ്രോഡ്‌ബാൻഡ് പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. ഇത് 150 എംബിപിഎസ് വേഗതയാണ് നൽകുന്നത്. 200 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 10 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. ഈ എഫ്ടിടിഎച്ച് ബ്രോഡ്‌ബാൻഡ് പ്ലാൻ സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം, വൂട്ട് സെലക്ട്, യുപ്പ് ടിവി ലൈവ് തുടങ്ങിയ ഒടിടി ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾകുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ
 

ബിഎസ്എൻഎൽ നൽകുന്ന 999 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഫൈബർ പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. 200 എംബിപിഎസ് വേഗത നൽകുന്ന ഈ പ്ലാനിലൂടെ 3300 ജിബി വരെ ഡാറ്റ ലഭിക്കും. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സൗജന്യ ആക്സസും നൽകുന്നു. ബിഎസ്എൻഎല്ലിന്റെ മറ്റൊരു പ്രധാന പ്ലാൻ 1499 രൂപ വിലയുള്ള ബ്രോഡ്ബാൻഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ 4ടിബി അഥവാ 4000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

1499 രൂപ പ്ലാൻ

1499 രൂപ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനിലൂടെ വരിക്കാർക്ക് 300 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് സൗജന്യ പ്രീമിയം മെമ്പർഷിപ്പും ലഭിക്കും. മികച്ച വേഗതയും ഒടിടി ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാൻ തന്നെയാണ് ഇത്.

എയർടെൽ എക്ട്രീം പ്ലാനുകൾ

എയർടെൽ എക്ട്രീം പ്ലാനുകൾ

999 രൂപയുടെ എയർടെൽ എന്റർടൈൻമെന്റ് ബ്രോഡ്‌ബാൻഡ് പ്ലാൻ അൺലിമിറ്റഡ് ഇന്റർനെറ്റും കോളുകളും നൽകുന്ന പ്ലാനാണ്. 200 എംബിപിഎസ് വരെ ഉയർന്ന വേഗതയാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത. സീ5, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്സ്ട്രീം ആപ്പിലേക്കുള്ള ആക്സസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നു.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ

എയർടെൽ

999 രൂപ പ്ലാനിലൂടെ വിങ്ക് മ്യൂസിക്കിലേക്ക് സൌജന്യ ആക്‌സസും ലഭിക്കും. എയർടെൽ എക്ട്രീം ആപ്പിൽ തന്നെ വൂട്ട് ബേസിക്ക്, ഇറോസ് നൌ, ഹങ്കാമ പ്ലേ ഷിമേറോ എന്നിവയിലേക്കുള്ള ആക്‌സസും ഉണ്ട്. എയർടെല്ലിന്റെ 1499 രൂപ വിലയുള്ള എക്സ്ട്രീം അൾട്രാ ബ്രോഡ്ബാന്റ് പ്ലാൻ 300 എംബിപിഎസ് വരെ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ്. മികച്ച വേഗതയും ഡാറ്റ ആനുകൂല്യവും നൽകുന്ന പ്ലാനാണ് ഇത്.

999 രൂപ പ്ലാൻ

999 രൂപ പ്ലാനിലൂടെ ലഭിക്കുന്ന എല്ലാ സ്ട്രീമിങ് ആനുകൂല്യങ്ങളും 1499 രൂപ പ്ലാനിലൂടെയും വരിക്കാർക്ക് ലഭിക്കുന്നു. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും എയർടെൽ എക്സ്ട്രീം അൾട്രാ ബ്രോഡ്ബാന്റ് പ്ലാനിലൂടെ ലഭിക്കും. കൂടുതൽ വേഗത വേണ്ട എയർടെൽ വരിക്കർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് 1499 രൂപയുടെ പ്ലാൻ.

ജിയോഫൈബർ പ്ലാനുകൾ

ജിയോഫൈബർ പ്ലാനുകൾ

999 രൂപ വിലയുള്ള ജിയോഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ വരിക്കാർക്ക് 150 എംബിപിഎസ് വരെ ഡൗൺലോഡ്, അപ്‌ലോഡ് വേഗതയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഇന്റർനെറ്റും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ആമസോൺ പ്രൈം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, സോണി ലിവ്, സീ5, ആൾട്ട് ബാലാജി എന്നിവയുൾപ്പെടെ 14 ഒടിടി ആപ്പുകളിലേക്കും ആക്‌സസും നൽകുന്നു.

100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ100 രൂപയിൽ താഴെ വിലയുള്ള എയർടെൽ, വിഐ, ജിയോ, ബിഎസ്എൻഎൽ റീചാർജ് വൌച്ചറുകൾ

ജിയോ

ജിയോഫൈബറിന്റെ മറ്റൊരു ശ്രദ്ധേയമായ പ്ലാനിന് 1499 രൂപയാണ് വില. ഈ പ്ലാനിലൂടെ 300 എംബിപിഎസ് വരെ ഡൗൺലോഡ്, അപ്‌ലോഡ് വേഗത ലഭിക്കും. അൺലിമിറ്റഡ് ഇന്റർനെറ്റ്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാൻ നൽകുന്നു. അധിക ചെലവില്ലാതെ 15 ഒടിടി ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിലൂടെ ലഭിക്കും.

ഒടിടി ആനുകൂല്യങ്ങൾ

ജിയോഫൈബറിന്റെ 1499 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ്. ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, ജിയോ സിനിമ, സീ5 എന്നിങ്ങനെയുള്ള മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ ഉൾപ്പെടുന്നുണ്ട്. ഇത് മികച്ചൊരു പ്ലാനായി മാറുന്നതും ഒടിടി ആനുകൂല്യങ്ങൾ കൊണ്ട് തന്നെയാണ്.

Most Read Articles
Best Mobiles in India

English summary
Airtel Xtream, Jiofiber and BSNL Bharat Fiber have best broadband plans that offer streaming benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X