ഉന്മാദിയായ ജോക്കറും ഉത്സാഹിയായ ഹാ‍‍‍ർലീ കുൽസുവും; സൈബറിടത്തിലും ഭീതിപരത്തി ക്രിമിനൽ കപ്പിൾസ്

|

ബാറ്റ്മാൻ സിനിമകളിൽ ഗോഥം തെരുവുകളെ ഭീതിയുടെ മുൾമുനയിലാഴ്ത്തുന്ന ക്രിമിനൽ കപ്പിൾസാണ് ജോക്കറും ഹാർലീ ക്വിന്നും. സിനിമകളിൽ മാത്രമല്ല, ഇന്ന് സൈബർ ലോകത്തെയാകെ മുൾമുനയിലാഴ്ത്താൻ ശേഷിയുള്ള മാരക മാൽവെയറുകളായി അവർ നിറഞ്ഞാടുകയാണ്. ജോക്കർ മാൽവെയർ എന്ന പേര് കേട്ടാൽ ചിലർക്കെങ്കിലും ഓർമയുണ്ടാകും. കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങൾ ഈ പേര് കേൾക്കുന്നുണ്ട് എന്നതിനാലാണിത്.

ഗൂ​ഗിൾ പ്ലേ സ്റ്റോ‍ർ

ഗൂ​ഗിൾ പ്ലേ സ്റ്റോ‍ർ മാനേജ് ചെയ്യുന്നവർക്ക് ഏറ്റവും വലിയ തലവേദനയാണ് ജോക്ക‍‍‍ർ മാൽവെയ‍ർ. പല രൂപത്തിലും ഭാവത്തിലുമുള്ള ആപ്പുകളിൽ മറഞ്ഞിരുന്ന് ​ഗ‍ൂ​ഗിൾ പ്ലേ സ്റ്റോറിലെത്തി, പിന്നീട് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവരുടെ ഡിവൈസുകളിലേക്കും ജോക്ക‍ർ കടന്ന് കയറും. ജോക്ക‍ർ, പ്ലേ സ്റ്റോറിനെ വിറപ്പിക്കുന്നത് സ്ഥിരം നടക്കാറുള്ള കാര്യമാണ്.

ആരെങ്കിലും അ‌റിഞ്ഞോ? ഓഗസ്റ്റിൽ വാട്സ്ആപ്പ് 23 ലക്ഷം ഇന്ത്യക്കാരെ പുറത്താക്കി; കാരണം...ആരെങ്കിലും അ‌റിഞ്ഞോ? ഓഗസ്റ്റിൽ വാട്സ്ആപ്പ് 23 ലക്ഷം ഇന്ത്യക്കാരെ പുറത്താക്കി; കാരണം...

കഥയിലെ താരം ജോക്കറല്

എന്നാൽ ഇപ്പോൾ കഥയിലെ താരം ജോക്കറല്ല, പുള്ളിക്കാരന്റെ കാമുകിയാണ്. സാക്ഷാൽ ഹാർലീ ക്വിൻ. ഉടനെ മാർഗററ്റ് റൂബിയെക്കുറിച്ചും വേറെ സിനിമകളെക്കുറിച്ചുമൊന്നും ആലോചിക്കേണ്ട. ഇവിടുത്തെ വില്ലത്തി ജോക്കർ മാൽവെയറിനെക്കാളും അപകടകാരിയായ ഹാ‍ർലീ മാൽവെയർ ആണ്. പേരിലെ സാമ്യം കൊണ്ട് സിനിമയുടെ റഫറ‍ൻസ് ഞങ്ങൾ കൊടുത്തതാണെന്നും കരുതരുത്.

ഹാ‍ർലീ മാൽവെയർ ​
 

മാൽവെയ‍റിന് പിന്നിൽ പ്രവ‍‍ർത്തിച്ചവ‍ർ തന്നെയാണ് ഹാ‍ർലീയുടെ പേരും നൽകിയത്. ഹാ‍ർലീ മാൽവെയർ ​ഗൂ​ഗിൾ പ്ലേ സ്റ്റോർ വഴിയാണ് നമ്മുടെ ഡിവൈസുകളിലേക്കെത്തുന്നത്. ഇതേ രീതിയിൽ പ്ലേ സ്റ്റോറിലെ തട്ടിക്കൂട്ട് ആപ്പുകൾക്കുള്ളിൽ മറഞ്ഞിരുന്നാണ് ജോക്കറും നമ്മുടെ ഫോണുകളിലേക്ക് കടക്കുന്നത്. പിന്നെയെന്താണ് ഇവർ തമ്മിൽ ഇത്ര വ്യത്യാസം എന്നാവും ചിന്തിക്കുന്നത്.

ആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തിആരാധകരേ കാത്തിരിപ്പ് അവസാനിച്ചു, വൺപ്ലസ് നോർഡ് വാച്ച് ഇങ്ങെത്തി

പ്രത്യേക മാൽവെയർ കോഡ്

ജോക്കർ നമ്മുടെ ഫോണുകളിൽ കടന്ന് കൂടിയാലും വളരെപ്പെട്ടെന്ന് അപകടങ്ങൾ ഉണ്ടാക്കാൻ മാൽവെയറിന് സാധിക്കില്ല. വ്യാജ ആപ്പുകളിലൂടെ ഡിവൈസുകളിൽ കടന്ന് കൂടിയ ശേഷം ഡിവൈസിൽ മറഞ്ഞിരുന്ന് കൊണ്ട് തന്നെ പ്രത്യേക മാൽവെയർ കോഡ് ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഹാർലീ ക്വിന്നിന്ന് ഇത്തരം എക്സ്റ്റേണൽ സഹായങ്ങൾ ആവശ്യം വരുന്നില്ലെന്നതാണ് കൂടുതൽ അപകടകരമാവാൻ കാരണം.

ഹാർലീ മാൽവെയർ

ഹാർലീ മാൽവെയർ ഇത്തരം കോഡുകളും കൊണ്ടാണ് നിങ്ങളുടെ ഡിവൈസിൽ അതിക്രമിച്ച് കയറുന്നത്. അതിനാൽ തന്നെ പുറത്ത് നിന്നുള്ള യാതൊരു ഇടപെടലുകളും ഇല്ലാതെ തന്നെ ഹാർലീ മാൽവെയറിന് പ്രവർത്തിക്കാൻ കഴിയും. ഹാർലീ മാൽവെയറിന്റെ പ്രവർത്തന രീതികളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്ഒരു കാര്യം പറഞ്ഞാൽ ഞെട്ടരുത്; ജിയോ ലാപ്ടോപ്പ് വരുന്നുണ്ട്, വെറും 15,000 രൂപയ്ക്ക്

നുഴഞ്ഞു കയറാൻ മിടുക്കി

നുഴഞ്ഞു കയറാൻ മിടുക്കി

നുഴഞ്ഞു കയറാൻ മിടുക്കിയാണ് ഹാർലീ മാൽവെയർ. യൂസേഴ്സിന്റെ അക്കൌണ്ടിൽ അവരറിയാതെ തന്നെ ആധിപത്യം സ്ഥാപിക്കുകയാണ് ഹാർലീയുടെ രീതി. യൂസേഴ്സ് അറിയാതെ തന്നെ അവരുടെ അക്കൌണ്ടുകൾ ഉപയോഗിച്ച് പെയ്ഡ് സബ്സ്ക്രിപ്ഷനുകളിൽ സൈൻ ഇൻ ചെയ്യും. വളരെ ഉയർന്ന തുകയുടെ സബ്സ്ക്രിപ്ഷനുകളിലാണ് യൂസേഴ്സിനെ കൊണ്ട് ചാടിക്കുക. അതിന്റെ സാമ്പത്തിക ഭാരം മുഴുവൻ യൂസേഴ്സിന്റെ മുകളിൽ വീഴുകയും ചെയ്യും.

ഹിഡൺ വിൻഡോസ്

ഇത്തരം സബ്സ്ക്രിപ്ഷനുകളിൽ പലതും എസ്എംഎസ് വെരിഫിക്കേഷൻ വഴിയും ഓട്ടോമേറ്റഡ് ഫോൺ കോളുകൾ വഴിയുമാണ് നടക്കുന്നത്. ഇതാണ് മാൽവെയർ മുതലെടുക്കുന്നത്. ഫോണിൽ നമ്മൾ അറിയാതെ തന്നെ ഹിഡൺ വിൻഡോസ് ആരംഭിച്ച് സൈൻ അപ്പ് ചെയ്യാനുള്ള വിവരങ്ങൾ നൽകും. വെരിഫിക്കേഷൻ കോഡുകൾക്കായി എസ്എംഎസും ആക്സസ് ചെയ്യും.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

അകന്ന് നിൽക്കാനുള്ള ടിപ്സ്

നിങ്ങളുടെ ഫോൺ കോളുകൾ ആക്സസ് ചെയ്യാനും വൈഫൈ ഡിസ്കണക്റ്റ് ചെയ്യാനുമൊക്കെ ഹാർലീക്ക് കഴിയും. നിലവിൽ തായ്ലന്റിലാണ് ഹാർലീ മാൽവെയറിനെ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലെങ്കിലും ജാഗ്രത പുലർത്തേണ്ടത് അനിവാര്യവുമാണ്. മാൽവെയറുകളിൽ നിന്ന് അകന്ന് നിൽക്കാനുള്ള ടിപ്സ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
The Joker and Harley Quinn are the criminal couple who terrorise the streets of Gotham in the Batman movies. Not only in movies, now there are two deadly malware capable of upsetting the entire cyber world under the same name. At least some of you will remember it when you hear the name Joker Malware. This is because you have been hearing this name for the past few months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X