ഗൂഗിൾ പ്ലേ അപ്ലിക്കേഷനുകളിൽ വീണ്ടും വില്ലനായി ജോക്കർ വൈറസ്: നീക്കം ചെയ്യ്ത ആപ്പുകൾ ഇവയാണ്

|

ജോക്കർ വീണ്ടും കൂടുതൽ പ്രശ്‌നങ്ങളായി ഗൂഗിളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകർ ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയ ഒരു കൂട്ടം 8 ജോക്കർ മാൽവെയർ-ലെയ്സ്ഡ് ആപ്ലിക്കേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. ആൻഡ്രോയ്‌ഡ് ഡിവൈസുകളുടെ നിരന്തരം ലക്ഷ്യം വെക്കുന്ന ഏറ്റവും സ്ഥിരമായ മാൽവെയറുകളിൽ ഒന്നാണ് ജോക്കർ. ഓരോ മാസത്തിലും ഡാറ്റ മോഷ്ടിക്കുന്ന മാൽവെയർ അതിൻറെ കോഡ്, എക്സിക്യൂഷൻ രീതികൾ അല്ലെങ്കിൽ പേലോഡ് റിക്കവറിങ് ടെക്നിക്കുകൾ എന്നിവ മാറ്റിക്കൊണ്ട് ഗൂഗിൾ ആപ്പ് സ്റ്റോറിലേക്ക് പ്രവേശിക്കുന്നു. ഗവേഷകർ പറയുന്നതനുസരിച്ച്, എസ്എംഎസ്, കോൺ‌ടാക്റ്റ് പട്ടിക, ഡിവൈസുകളുടെ വിവരം, ഒടിപികൾ എന്നിവ ഉൾപ്പെടെ ഉപയോക്താക്കളുടെ ഡാറ്റ ജോക്കർ മാൽവെയർ മോഷ്ടിക്കുന്നു. ഗൂഗിൾ ഈ അപ്ലിക്കേഷനുകൾ പ്ലേയ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യ്തുകഴിഞ്ഞു, പക്ഷേ പൂർണമായും ഇല്ലാതാക്കുന്നതുവരെ അവ ഉപയോക്താക്കളുടെ ആൻഡ്രോയിഡ് ഫോണുകളിൽ തുടരും. നീക്കം ചെയ്യ്തിട്ടുള്ള 8 അപ്ലിക്കേഷനുകളുടെ പേരുകൾ ഇവയാണ്.

 

1

1

ഓക്‌സിലറി മെസ്സേജ്

2

2

ഫാസ്റ്റ് മാജിക്ക് എസ്എംഎസ്

3

3

ഫ്രീ കാം സ്കാനർ

4

4

സൂപ്പർ മെസ്സേജ്

5
 

5

എലമെന്റ് സ്‌കാനർ

6

6

ഗോ മെസ്സേജ്

7

7

ട്രാവൽ വാൾപേപ്പർസ്‌

8

8

സൂപ്പർ എസ്എംഎസ്

Most Read Articles
Best Mobiles in India

English summary
Google's 'troubles' with the Joker have returned. Quick Heal Security Labs researchers have discovered a new batch of 8 Joker malware-laced apps on the Google Play Store. Joker is one of the most persistent viruses that targets Android smartphones on a regular basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X