കേരളത്തിൻറെ സ്വന്തം ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റായ കെ-ഫോണ്‍ ഡിസംബറിൽ ആരംഭിക്കും

|

സംസ്ഥാനത്ത് എല്ലാവര്‍ക്കും താങ്ങാവുന്ന വിലയിൽ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയായ കെ ഫോണ്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1500 കോടി രൂപയാണ് ഈ പദ്ധതിക്ക് വരുന്ന ചിലവ്. ലോക്ക്ഡൗണ്‍ മൂലം രണ്ട് മാസമായി ഇതിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റിനുള്ള സൗകര്യം പൗരന്‍മാരുടെ പ്രാഥമിക അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് എന്ന കെ ഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് പാവപ്പെട്ടവര്‍ക്ക് ലഭ്യമാകും. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കും ഈ നെറ്റ്വര്‍ക്കിലൂടെ ഇന്റർനെറ്റ് കണക്ഷന്‍ ലഭിക്കും.

സൗജന്യ ഇൻറർനെറ്റ് കണക്ഷൻ പ്രോജക്റ്റ്
 
സൗജന്യ ഇൻറർനെറ്റ് കണക്ഷൻ പ്രോജക്റ്റ് ധനസഹായം നൽകുന്നത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) ആണ്. സംസ്ഥാനത്തെ എല്ലാ ആളുകൾക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉത്തരവാദിത്തമാണ് ഈ പദ്ധതിക്ക് നിറവേറ്റാനുള്ളത്. എല്ലാവർക്കും സൗജന്യ ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്നതിലൂടെ സംസ്ഥാനത്ത് ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുക എന്നത് കൂടി സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി)

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതി അതിവേഗ സൗജന്യ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകും. റിപ്പോർട്ട് പ്രകാരം ഈ പദ്ധതിക്കായി 1,548 കോടി രൂപ സർക്കാർ അനുവദിച്ചു. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)ന് ആയിരിക്കും ഇൻസ്റ്റാളേഷന്റെ ചുമതല. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന രണ്ട് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ടെല്‍ എന്നീ പൊതുമേഖല കമ്പനികളും എസ് ആര്‍ ഐ ടി, എല്‍ എസ് കേബിള്‍ എന്നീ സ്വകാര്യകമ്പനികളുമായി കൈകോർത്താണ് ഈ കണ്‍സോര്‍ഷ്യം. കണ്‍സോര്‍ഷ്യത്തിലെ കമ്പനി മേധാവികളുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കണ്‍സോര്‍ഷ്യത്തിലെ കമ്പനികളോട് കേരളത്തില്‍ നിക്ഷേപം നടത്താനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയാകും കെ ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ധിക്കും.

കെ-ഫോണ്‍

ലോകത്തിന്റെ ചലനം തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വൻതോതിൽ വർധിക്കും. കെ-ഫോൺ പദ്ധതിയിലൂടെ സർക്കാർ സേവനങ്ങളായ ഐടി പാർക്കുകൾ, ആരോഗ്യ മേഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവയും ഡിജിറ്റലൈസ് ചെയ്യപ്പെടും. നിങ്ങൾ ബിപി‌എൽ പട്ടികയിൽ പെടാത്ത ആളാണെങ്കിലും പേടിക്കേണ്ട. കാരണം എല്ലാ ഉപയോക്താക്കൾക്കും ഫൈബർ-ഇൻറർനെറ്റ് കണക്റ്റിവിറ്റിയി ലഭ്യമാകും. ഇതിനായി താങ്ങാവുന്ന നിരക്കാണ് സർക്കാർ ഈടാക്കുക.

ഇന്റര്‍നെറ്റിന്റെ ഉപയോഗം വൻതോതിൽ വർധിക്കും

ഇന്റർനെറ്റ് കണക്ഷൻ എന്നത് പൗരൻറെ അവകാശമായി കണ്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ‌എഫ്‌ഒഎൻ) പദ്ധതിക്ക് കേരള മന്ത്രിസഭ അന്തിമ അനുമതി നൽകുന്നുവെന്നും 20 ലക്ഷം ബിപി‌എൽ ജീവനക്കാർക്ക് ഇത് സൌജന്യമായിരിക്കും. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുമെന്നും കേരളത്തിൻറെ ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു. കോവിഡ് അനന്തരം കേരളത്തെ ലോകത്തെ പ്രധാന വ്യവസായ, വിദ്യാഭ്യാസ, ടൂറിസം കേന്ദ്രമായി വികസപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കെഫോണ്‍ വലിയ പിന്തുണയാകും. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയും കെ എസ് ഇ ബിയും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. ഓപ്ടിക്കല്‍ ഫൈബര്‍ വഴിയാണ് ഇന്റര്‍നെറ്റ് വിതരണം ചെയ്യുന്നത്.

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ‌എഫ്‌ഒഎൻ)

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും ചേർന്നാണ് ഈ പദ്ധതി ആരംഭിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. 30,000 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കും സംസ്ഥാനത്തെ വീടുകളിലേക്കും ഫൈബർ കണക്ഷൻ എത്തിക്കുന്നതിന് രണ്ട് വകുപ്പുകൾക്കും ഉത്തരവാദിത്തമുണ്ട്. നെറ്റ്‌വർക്കുകൾ നിർമ്മിച്ചുകഴിഞ്ഞാൽ ലൈസൻസുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കേബിൾ ഓപ്പറേറ്റർമാർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെടുന്ന 2000 ഹോട്ട്സ്പോട്ടുകളാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. കളക്ടർമാർ ഓരോ ജില്ലയിലെയും ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ബിഎസ്എൻഎല്ലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള ടെൻഡറുകൾ എടുത്തിരിക്കുന്നത്. ലൈബ്രറികൾ, പാർക്കുകൾ, ബസ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തം വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുക.

ധനകാര്യ മന്ത്രി തോമസ് ഐസക്

കെ-ഫോൺ പദ്ധതിയിൽ കെഎസ്ഇബിക്കും കെഎസ്ഐടിഎല്ലിനും 50 ശതമാനം വീതം ഓഹരിയാണ് ഉണ്ടാവുക. കേരളത്തിൻറെ സാങ്കേതിക പുരോഗതിയിൽ വിപ്ലകരമായ പദ്ധതിയാണ് കെ-ഫോൺ. എല്ലാവർക്കും ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന, സ്വകാര്യകമ്പനികളെക്കാൾ മികച്ച സേവനം നൽകുന്ന പൊതുമേഖലാ സംരംഭമായി കെ-ഫോൺ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Chief Minister Pinarayi Vijayan said in a press conference that the K-Fone, a state-of-the-art telephone network, would be commissioned in December. The cost of the project is 1500 crore. Its operation had been interrupted for two months due to lockdown. Kerala is one of the states which has declared the Internet as the primary right of citizens.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X