Just In
Don't Miss
- Movies
വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ
- Sports
പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്... ന്യൂസിലാന്‍ഡിലേക്കു പറക്കും, ആരുടെ സ്ഥാനം തെറിക്കും?
- News
മോഹൻലാൽ നിയമനടപടി നേരിടണം, ആനക്കൊമ്പ് വിഷയത്തിൽ നടന്റെ അപേക്ഷ മന്ത്രി തള്ളി!
- Finance
ഭാരത് ബോണ്ട് ഇടിഎഫ്; സബ്സ്ക്രൈബ് ചെയ്യണമെന്നുണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
കാഴ്ച്ച കുറവുള്ളവർക്ക് സ്മാർട്ട്ഫോണുമായി സംസ്ഥാന സർക്കാർ
ഇന്ന് അനവധി മോഡലുകളിലുള്ള സ്മാർട്ഫോണുകൾ വിപണിയിൽ വരുന്നുണ്ട്. മികച്ച ക്യാമറയോടുകൂടിയത് മുതൽ ഒരു ഗെയിമിങ് സ്മാർട്ഫോൺ പോലെയുള്ള മികവാർന്ന ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ നമ്മുടെ സംസ്ഥാന സർക്കാർ കാഴ്ച പരിമിതിയുള്ളവര്‍ക്കായി സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നു. സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന്റെ കാഴ്ചപദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് ഈ സ്മാർട്ട് ഫോണുകൾ വാങ്ങുന്നത്. 1.19 കോടി രൂപയുടെ അനുമതിയാണ് 1000 സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്പറേഷന് തയ്യാറാക്കിയ സജ്ജീകരണങ്ങളോട് കൂടിയ സ്മാർട്ട്ഫോണുകളാണ് വിതരണത്തിനായി ഒരുങ്ങുന്നത്. ഗുണനിലവാരം, സര്‍വീസ്, വാറണ്ടി എന്നി കാര്യങ്ങൾ ഉറപ്പുവരുത്തിയാണ് സ്മാർട്ട്ഫോൺ വാങ്ങുന്നത്. ഈ സ്മാർട്ട്ഫോണുകള്‍ തയ്യാറാക്കി കഴിവതും വേഗം അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മാധ്യങ്ങളോടായി പറഞ്ഞു.

സ്മാർട്ട്ഫോണൊരുക്കി സംസ്ഥാന സർക്കാർ
കാഴ്ച പരിമിതിയുള്ളവര്‍ക്കായി നൽകുവാൻ പോകുന്നത് റെഡ്മിയുടെ സ്മാർട്ഫോണുകളാണ്. ഈ സ്മാർട്ട്ഫോണിനൊപ്പം പ്രത്യേകം തുക നൽകിയാണ് കാഴ്ച ഇല്ലാത്തവർക്ക് സഹായകമാകുന്ന ആപ്ലിക്കേഷനുകൾ വാങ്ങുന്നത്. ഈ സ്മാർട്ട്ഫോണിന് രണ്ട് വർഷത്തെ ഇൻഷുറൻസും ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ കവർച്ച ചെയ്യപ്പെട്ടാലും ഇൻഷുറൻസ് ഉള്ളതിനാൽ പുതിയ ഫോൺ ലഭിക്കും. കാഴ്ച ഇല്ലാത്തവരിൽ നിന്നും ഫോണുകൾ മോഷണം പോകാൻ സാധ്യത കൂടുതലായതിനാലാണ് ഈ സ്മാർട്ട്ഫോണുകൾക്കൊപ്പം ഇൻഷുറസും സർക്കാർ ലഭ്യമാക്കുന്നതിൻറെ പ്രധാന കാരണം. ഈ ഒരു സ്മാർട്ട്ഫോണിന് 11935 രൂപയാണ് സർക്കാർ ചെലവാക്കുന്നത്. 1000 പേർക്കും സൗജന്യമായി ഈ സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യും.

റെഡ്മി
കാഴ്ചപരിമിതി നേരിടുന്നവരുടെ പ്രശ്നങ്ങൾ നേരിടാന്‍ കഴിയുന്ന തരത്തിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ വികസിപ്പിച്ചിരിക്കുന്നത്. 3G, 4G സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനം ഈ സ്മാർട്ഫോണിൽ ലഭ്യമാണ്. പത്രവായന, പുസ്തകവായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പർച്ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റ് വെയറിലൂടെ സാധ്യമാകുന്നതാണ്. വേറൊരു സവിശേഷതയെന്നത് മൊബൈലിലെ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ നില്ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശകൾ തിരിച്ചറിയാനും സാധിക്കുന്നു. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നതാണ്.

കാഴ്ച പരിമിതിയുള്ളവര്‍ക്കായി റെഡ്മിയുടെ സ്മാർട്ഫോണുകള്‍
കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയുടെയും ചെവിയുടെയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്ന വിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ത് കൊണ്ടാണ് ഈ സ്മാർട്ട്ഫോണുകള്‍ ലഭ്യമാക്കുന്നത്. ഈ ഫോണുകള്‍ ലളിതമായി ഉപയോഗിക്കുന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കും. നേരത്തെ തിരുവനന്തപുരത്ത് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം നടത്തിയിരുന്നു. ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഈ പരിശീലനം പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഗുണഭോക്താക്കള്‍ക്ക് അന്നു തന്നെ ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം ലഭ്യമാക്കുന്നതാണ്.

കാഴ്ച പരിമിതിയുള്ളവര്‍
കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലൂടെ കാഴ്ചപരിമിതിയുള്ള യുവതി യുവാക്കള്‍ക്ക് പ്രത്യേക സോഫ്റ്റ് വെയറോടു കൂടിയ ലാപ്ടോപും സ്മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് നടപ്പാക്കുന്ന പദ്ധതിക്ക് കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് ആണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. ഇത്തരത്തിൽ ലഭ്യമാകുന്ന സർക്കാർ പദ്ധതികൾ അനവധി ആനുകൂല്യങ്ങളും സഹായങ്ങളുമാണ് ഇത്തരത്തിലുള്ള ആളുകൾക്ക് നൽകുന്നത്. കാഴ്ചപരിമിതിയുള്ളവർക്ക് ഇപ്പോൾ സർക്കാർ ലഭ്യമാക്കിയ പദ്ധതി വളരെയധികം സഹായകരമാകും എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. സമൂഹത്തിൻറെ മുന്നേറ്റത്തിന് ഇത്തരത്തിലുള്ള പദ്ധതികൾ വളരെയധികം സഹായിക്കുമെന്ന് മാത്രമല്ല, മറ്റൊരാളുടെ സഹായം കൂടാതെ കാഴ്ചപരിമിതിയുള്ളവർക്കോ അല്ലെങ്കിൽ അത്തരം വൈകല്യമുള്ളവർക്കോ ഏതൊരു കാര്യത്തിനായും മുന്നോട്ട് നീങ്ങാവുന്നതാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090