വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാമെന്നത് പണിയാകും, മുന്നറിയിപ്പുമായി പോലീസ്

|

വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പണം സമ്പാദിക്കാമെന്ന പരസ്യം കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ പ്രചരിച്ച ഒന്നാണ്. നിങ്ങളുടെ സ്റ്റാറ്റസുകൾ മുപ്പത് പേരിൽ കൂടുതൽ ആളുകൾ കാണുന്നുണ്ടെങ്കിൽ മാർക്കറ്റിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന രീതിയിലുള്ള പരസ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇതിനെതിരെ ഇപ്പോൾ കേരളാ പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ പരസ്യം തട്ടിപ്പിനുള്ള വഴിയാണെന്ന മുന്നറിയിപ്പാണ് പോലീസ് നൽകുന്നത്.

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ
 

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ 30 പേരോ അതിൽ കൂടുതൽ ആളുകളോ കാണുന്നുണ്ട് എങ്കിൽ മാർക്കറ്റിങ്ങിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്ന പരസ്യം. ഒരു സ്റ്റാറ്റസിലൂടെ 10 രൂപ മുതൽ മുപ്പത് രൂപ വരെ സമ്പാദിക്കാം എന്നും ഇത്തരത്തിൽ ദിവസവും 500 രൂപ വരെ സമ്പാദിക്കാം എന്നും പറയുന്ന ഈ തട്ടിപ്പ് പലരും വിശ്വസിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിശ്വസിച്ച് ബാങ്ക് വിവരങ്ങളും മറ്റും നൽകിയാൽ വൈകാതെ അയാൾ തട്ടിപ്പിനിരയാകും.

കൂടുതൽ വായിക്കുക: പൊല്ലാപ്പല്ല ഇത് പോല്‍-ആപ്പ്; കേരളാ പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി

പരസ്യങ്ങൾ

ദിവസേന വലിയ ബ്രാനറുകളുടെ പരസ്യങ്ങൾ സ്റ്റാറ്റസുകളിൽ ഇട്ടാൽ പണം നേടാമെന്ന പരസ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലായത്. ആളുകൾ ഇത് വിശ്വസിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേരള പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആളുകലുടെ ബാങ്ക് വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ടാണ് ഇത്തരമൊരു തട്ടിപ്പ് നടത്തുന്നത് എന്നത് കാര്യത്തെ കൂടുതൽ ഗൌരവമുള്ളതാക്കി. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ''സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.''

ലോക്ക്ഡൌൺ
 

ലോക്ക്ഡൌൺ കാലത്ത് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതും കൂടുതൽ സമയം ഫോണുകളിലും മറ്റും ചിലവഴിക്കുന്നതും മുതലെടുത്ത് തട്ടിപ്പ് നടത്താൻ ധാരാളം ആളുകൾ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള ഈ വാട്സ്ആപ്പ് സ്റ്റാറ്റസ് തട്ടിപ്പ്. ഇതുപോലെ ധാരാളം തട്ടിപ്പുകൾ വ്യാപകമാവുന്നുണ്ട്. ഇതിനെതിരെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകൾ തന്നെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. സൈബർ ലോകത്തിലെ തട്ടിപ്പുകൾ സാധാരണക്കാർക്ക് ആലോചിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തന്നെ ആർക്കും സ്വകാര്യ വിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

കൂടുതൽ വായിക്കുക: കള്ള് ശേഖരിക്കുന്ന റോബോട്ട് ഉൾപ്പെടെ കേരളത്തിലെ മൂന്ന് സ്റ്റാർട്ടപ്പുകൾക്ക് ദേശീയ അവാർഡ്

Most Read Articles
Best Mobiles in India

Read more about:
English summary
Last day, an advertisement was circulating that if 30 or more people view WhatsApp statuses, they can earn up to Rs 500 per day through marketing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X